കരുക്കൾ നീക്കി നിതീഷ് ; പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തിന് സ്വീകാര്യത കൂടിയെന്ന് വിലയിരുത്തൽ
ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം സംബന്ധിച്ച ചർച്ചകൾക്ക് തുടക്കം കുറിക്കാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സപ്റ്റംബർ 8 ന് അദ്ദേഹം എൻ സി പി നേതാവ് ശരദ് പവാറുമായി ദില്ലിയിൽ ചർച്ച നടത്തും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും നിതീഷ് കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി നിന്നാൽ ബി ജെ പിയെ താഴെയിറക്കാൻ കഴിയുമെന്ന് പാർട്ടി കഴിഞ്ഞ ദിവസം നടന്ന ജെ ഡി യു ദേശീയ നിർവ്വാഹക സമിതി യോഗത്തിൽ നിതീഷ് കുമാർ പറഞ്ഞു.
വീണ്ടും ഭാവന, സൗന്ദര്യത്തിന്റെ രഹസ്യം പറഞ്ഞേ മതിയാകൂവെന്ന് ആരാധകർ, വൈറൽ ഫോട്ടോകൾ

തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ ബി ജെ പിയുടെ സീറ്റുകൾ 50 ലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് നിർവ്വാഹക സമിതി യോഗത്തിൽ നിതീഷ് പറഞ്ഞു. ചർച്ചകൾക്കായി ഉടൻ ദില്ലിയിലേക്ക് തിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എൻ ഡി എ സഖ്യം അവസാനിപ്പിച്ച പിന്നാലെ തന്നെ പ്രതിപക്ഷ ഐക്യത്തിനായുള്ള ചർച്ചകൾ ശക്തമാക്കുമെന്ന് നിതീഷ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നിതീഷ് കുമാറുമായി ചർച്ച നടത്തിയിരുന്നു. ബി ജെ പി മുക്ത ഭാരതത്തിനായി പോരാടണമെന്ന് ഇരുവരും പ്രഖ്യാപിച്ചിരുന്നു.
ഒന്നും രണ്ടുമല്ല, ചിലർ കിടന്നത് വർഷങ്ങളോളം..അഴിക്കുള്ളിലായ ചില രാഷ്ട്രീയ നേതാക്കൾ ഇതാ

പ്രധാനമന്ത്രി മോഹം ലക്ഷ്യം വെച്ച് കൊണ്ടായിരുന്നു നിതീഷ് കുമാർ ബിഹാറിൽ എൻ ഡി എ സഖ്യത്തിൽ നിന്നും പുറത്ത് കടന്നത്. പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വം തന്റെ മനസിൽ ഇല്ലെന്നാണ് നിതീഷ് ആവർത്തിച്ചത്. എന്നാൽ നിതീഷിനെ ഉയർത്തിക്കാട്ടിയുള്ള ചർച്ചകൾക്ക് ദേശീയ നിർവ്വാഹക സമിതി യോഗത്തിൽ തുടക്കമായിരുന്നു. നിതീഷ് കുമാറിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തിന് പ്രതിപക്ഷ പാർട്ടികൾക്ക് ഇടയിൽ പിന്തുണ ഏറുന്നുണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കെ ചന്ദ്രശേഖര റാവുവിന്റെ കൂടിക്കാഴ്ച ഇതിന്റെ ഭാഗമായിട്ടാണെന്ന് പാർട്ടി നേതാക്കൾ കരുതുന്നു.

ബിഹാറിലെ സഖ്യകക്ഷിയായ ആർ ജെ ഡി ഇതിനോടകം തന്നെ നിതീഷിന് പിന്നിൽ അണിനിരന്ന് കഴിഞ്ഞു. ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വി യാദവ് നിതീഷിനെ പിന്തുണയ്ക്കുന്നുണ്ട്. നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാകാമെങ്കിൽ എന്തുകൊണ്ടും നിതീഷിന് പ്രധാനമന്ത്രിയാകാനുള്ള യോഗ്യത ഉണ്ടെന്നായിരുന്നു തേജസ്വി പ്രതികരിച്ചത്. യു പിയിൽ സമാജ്വാദി പാർട്ടിയുടെയും ഹരിയാനയിലെ ഐ എൻ എൽ ഡി എന്നിവരും നിതീഷിനെ പിന്തുണയ്ക്കുന്നതായി നേതൃത്വം ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് മോദി സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നാണ് ദേശീയ നിർവ്വാഹക സമിതി യോഗത്തിന്റെ വിലയിരുത്തൽ ഈ ഘട്ടത്തിൽ പ്രതിപക്ഷം കൈകോർത്താൽ ബി ജെ പി വീഴുമെന്നും നേതാക്കൾ വ്യക്തമാക്കി.

മണിപ്പൂരിലെ തിരിച്ചടി; ഭരണഘടനയ്ക്ക് നിരക്കുന്ന നടപടിയല്ലെന്ന് നിതീഷ്
കഴിഞ്ഞ ദിവസം മണിപ്പൂരിൽ പാർട്ടിക്കുണ്ടായ തിരിച്ചടിയെ കുറിച്ച് പ്രതികരിച്ച് നിതീഷ് കുമാർ. എൻ ഡി എ സഖ്യം അവസാനിപ്പിച്ചതിനെ തന്നെ നേരിട്ട് കണ്ട് അഭിനന്ദിച്ച നേതാക്കളാണ് രാജിവെച്ചതെന്ന് നിതീഷ് കുമാർ പറഞ്ഞു. എം എൽ എമാരെ ബി ജെ പി അടർത്തിയെടുത്തത് ഭരണഘടനയ്ക്ക് നിരക്കുന്ന നടപടിയല്ലെന്ന് നിതീഷ് കുമാർ പറഞ്ഞു. എം എൽ എമാരെ അടർത്തിയെടുക്കുന്ന ബി ജെ പി നടപടി രാജ്യത്ത് സ്വാഭാവികമായി മാറിയെന്നും നിതീഷ് പറഞ്ഞു. ജെഡിയുവിനെ ഞെട്ടിച്ച് കൊണ്ട് പാർട്ടിയുടെ 6 എം എൽ എമാരിൽ അഞ്ച് പേരായിരുന്നു കഴിഞ്ഞ ദിവസം മണിപ്പൂരിൽ രാജിവെച്ചത്. ഇനി പാർട്ടിക്ക് 1 എം എൽ എമാത്രമാണ് അവശേഷിക്കുന്നത്.












Click it and Unblock the Notifications