കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷും ലാലുവും റാബ്രിയും സുശീല്‍ മോദിയും ബീഹാറില്‍ മത്സരിക്കുന്നില്ല!

  • By Muralidharan
Google Oneindia Malayalam News

പട്‌ന: നിയമസഭ തിരഞ്ഞെടുപ്പിന്റെ ആവേശമാണ് ബിഹാറിലെങ്ങും. ഭരണകക്ഷിയായ ജെ ഡി യു, പ്രതിപക്ഷമായ ബി ജെ പി, ആര്‍ ജെ ഡി, കോണ്‍ഗ്രസ് എന്നിങ്ങനെയുള്ള പ്രമുഖ കക്ഷികളെല്ലാം മത്സരരംഗത്തുണ്ട്. അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കിലും പ്രമുഖ നേതാക്കളായ നിതീഷ് കുമാറും ലാലു പ്രസാദ് യാദവും റാബ്രി ദേവിയും സുശീല്‍ മോദിയുമെല്ലാം പ്രചാരണത്തില്‍ സജീവമാണ്.

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടത് കൊണ്ടാണ് ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തത്. ലാലു പ്രസാദ് യാദവ് മാത്രമല്ല ഭാര്യ റാബ്രി ദേവിയും ഇത്തവണ മത്സരിക്കുന്നില്ല. എന്നാല്‍ മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ് എന്നിവര്‍ക്ക് വേണ്ടി വോട്ട് പിടിക്കാന്‍ റാബ്രി ദേവി സജീവമായി തന്നെ രംഗത്തുണ്ട്.

lalu-prasad-nitish-kumar-600

നിതീഷ് കുമാറും സുശീല്‍ മോദിയും മത്സരിക്കുന്നില്ലെങ്കിലും മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജി രണ്ടിടങ്ങളില്‍ മത്സരിക്കുന്നു. സാഹചര്യം അനുകൂലമായാല്‍ ഒന്ന് കൂടി ബിഹാര്‍ മുഖ്യമന്ത്രിയാകാനാണ് മഞ്ജിയുടെ ശ്രമം. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനില്ല എന്ന തീരുമാനത്തിലാണ് ബി ജെ പി. ബി ജെ പി നയിക്കുന്ന എന്‍ ഡി എയുടെ ഭാഗമാണ് മഞ്ജിയുടെ എച്ച് എ എം.

ബിഹാര്‍ മുഖ്യമന്ത്രിയാണെങ്കിലും നിതീഷ് കുമാര്‍ 2005 ന് ശേഷം നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. ബിഹാര്‍ ലെജിസ്ലേറ്റിവ് കൗണ്‍സില്‍ അംഗമാണ് നിതീഷ് കുമാര്‍. ബി ജെ പിയുടെ മുഖ്യമന്ത്രിയായേക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന സുശീല്‍ കുമാര്‍ മോദിയും ലെജിസ്ലേറ്റിവ് കൗണ്‍സില്‍ അംഗമാണ്. മോദിയും 2005 ന് ശേഷം നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല.

English summary
Bihar Chief Minister Nitish Kumar, RJD chief Lalu Prasad and BJP leader Sushil Kumar Modi have one thing in common -- they are all star campaigners who are not contesting these staggered Bihar elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X