'അച്ഛേ ദിന്‍ മറക്കൂ; പഴയ ദിനമെങ്കിലും തിരിച്ചുതരൂ'; മോദിയോട് നിതീഷ് കുമാര്‍
ദില്ലി: ബിഹാര്‍ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കവെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ കക്ഷിയും, ആര്‍ജെഡി, ജനതാദള്‍ യുണൈറ്റഡ് എന്നിവയുടെ മഹാസഖ്യവും തമ്മിലുള്ള പോരാട്ടം കനക്കുന്നു. ആദ്യ രണ്ടുഘട്ടം തെരഞ്ഞെടുപ്പ് പിന്നിടുമ്പോള്‍ ഇരു കക്ഷികളും അധികാരത്തിലെത്തിയേക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
അതുകൊണ്ടുതന്നെ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പരമാവധി സീറ്റുകള്‍ പിടിച്ചെടുക്കാനാണ് ഇരു മുന്നണികളുടെയും ശ്രമം. തെരഞ്ഞെടുപ്പു റാലികളില്‍ വ്യക്തിപരമായ അധിക്ഷേപങ്ങളും പരിഹാസങ്ങളും എല്ലാമാണ് പ്രധാന ആയുധങ്ങള്‍. ശനിയാഴ്ച നടന്ന ഒരു റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനമായ അച്ഛേ ദിന്‍ എന്നതിനെതിരെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആഞ്ഞടിച്ചു.

അച്ഛേ ദിന്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ദുരിതം മാത്രമാണ് സമ്മാനിച്ചതെന്ന് നിതീഷ് ആരോപിക്കുന്നു. അച്ഛേ ദിന്‍ നമ്മള്‍ മറക്കാം, പഴയ ദിനമെങ്കിലും തിരിച്ചുതരൂ എന്നാണ് തനിക്ക് മോദിയോട് ആവശ്യപ്പെടാനുള്ളതെന്നും അദ്ദേഹം പരിഹസിച്ചു. ജനവഞ്ചനയാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെതെന്നും നിതീഷ് തുറന്നടിച്ചു.
ഇന്ത്യയുടെ വ്യാപര കയറ്റുമതി കുത്തനെ കുറഞ്ഞിരിക്കുകയാണ്. ഇത് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് രാജ്യാന്തര വിപണിയിലെ മുല്യമില്ലായ്മയാണ് വ്യക്തമാക്കുന്നത്. മോദി സര്‍ക്കാരിന്റെ നയങ്ങളാണ് ഇതിന് കാരണമെന്ന് നിതീഷ് കുമാര്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പു റാലികളിലെല്ലാം ബിജെപിക്കെതിരെയും നരേന്ദ്രമോദിക്കെതിരെയും ആഞ്ഞടിക്കുകയാണ് നിതീഷ് കുമാറും ലാലു പ്രസാദ് യാദവും.












Click it and Unblock the Notifications