മഴ പെയ്യാനായി സ്വവര്‍ഗ വിവാഹം; ആശംസകളുമായി ഭാര്യമാരും കുട്ടികളും

  • Posted By:
Subscribe to Oneindia Malayalam

ഭോപാല്‍: രാജ്യത്ത് സ്വവര്‍ഗവിവാഹം നിയമം മൂലം നിരോധിച്ചതാണെങ്കിലും മഴപെയ്യാനായി നടത്തിയ ഒരു സ്വവര്‍ഗവിവാഹം ശ്രദ്ധേയമായി. മധ്യപ്രദേശിലെ ഇന്‍ഡോറിലായിരുന്നു സംഭവം. ഹിന്ദു ആചാരപ്രകാരം രണ്ട് യുവാക്കള്‍ ഒട്ടേറെപേരുടെ ആശീര്‍വാദത്തോടെ വിവാഹിതരാവുകയായിരുന്നു. ഇരുവരുടെയും ഭാര്യമാരും കുട്ടികളും വിവാഹത്തിന് സാക്ഷികളായി.

മഴയുടെ ഭഗവാന്‍ എന്ന് കരുതപ്പെടുന്ന ഇന്ദ്രനെ പ്രീതിപ്പെടുത്താനായിരുന്നു വിവാഹം. ഗ്രാമവാസികള്‍ ഇത്തരമൊരു തീരുമാനമെടുത്തപ്പോള്‍ സകാരം അഹിവാര്‍, രാകേഷ് അദ്ജന്‍ എന്നിവര്‍ വിവാഹത്തിന് തയ്യാറായി. ഹിന്ദു പുരോഹിതന്‍ മന്ത്രങ്ങളുടെ അകമ്പടിയോടെ ഇരുവരുടെയും വിവാഹം നടത്തുകയും ചെയ്തു.

gay-marriage

രമേഷ് സിങ് തൊമാര്‍ ആണ് വിവാഹത്തിന് സംഘാടകനായത്. തന്റെ കീഴില്‍ ജോലി ചെയ്യുന്നവരാണ് ഇരുവരുമെന്ന് രമേഷ് പറഞ്ഞു. വിവാഹം കഴിഞ്ഞതോടെ ഇന്ദ്ര ഭഗവാന്‍ സംപ്രീതനാകുമെന്നും മഴ ലഭിക്കുമെന്നുമാണ് ഇവരുടെ പ്രതീക്ഷ. ഏതാണ്ട് 20 ശതമാനത്തോളം മഴക്കുറവുണ്ടായതോടെയാണ് മഴ ഭഗവാനെ പ്രീതിപ്പെടുത്താന്‍ ഇവര്‍ തീരുമാനിച്ചത്. വിവാഹശേഷം ചടങ്ങുകളെല്ലാം കഴിഞ്ഞതോടെ വരന്മാര്‍ രണ്ടുപേരും തങ്ങളുടെ വീടുകളിലേക്ക് മടങ്ങുകയും ചെയ്തു.


English summary
No cloud over this marriage: Indore men tie the knot for rain as wives and kids watch
Please Wait while comments are loading...