കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയ്ക്ക് പ്രത്യേക പദവി: ഇന്നും അവിശ്വാസ പ്രമേയമില്ല, ലോക്സഭയില്‍ ഇടങ്കോലിട്ടത് അണ്ണാഡിഎംകെ!

Google Oneindia Malayalam News

ദില്ലി: ആന്ധ്രപ്രദേശ് വിഷയത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും തെലുങ്കുദേശം പാര്‍ട്ടിയും കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരിഗണിക്കാതെ ലോക്സഭ പിരിഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം പരിഗണിക്കാനിരിക്കെ ലോക്സഭ പിരിഞ്ഞതോടെയാണ് ഇരു പാര്‍ട്ടികള്‍ക്കും തിരിച്ചടിയായത്. ആന്ധ്രപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസും തെലുങ്കുദേശ പാര്‍ട്ടിയും അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരിഗണിക്കാനിരിക്കെ ഡിഎംകെ കാവേരി വിഷയം ഉന്നയിച്ച് നടുത്തളത്തില്‍ ഇറങ്ങിയതോടെ സഭാ നടപടികള്‍ 12 മണിവരെ നിര്‍ത്തിവെച്ചതായി സ്പീക്കര്‍ സുമിത്രാ മഹാജന്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ സഭ പുനഃരാരംഭിച്ചിട്ടും ബഹളം തുടര്‍ന്നതോടെ സഭ ഇന്നത്തേയ്ക്ക് പിരിയുകയായിരുന്നു.

അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയതിനാല്‍ പ്രമേയം ചര്‍ച്ചയ്ക്കെടുക്കുന്നതിന് താന്‍ ബാധ്യസ്ഥയാണെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രമേയം വോട്ടിനിടുമ്പോള്‍ ബഹളം അവസാനിപ്പിച്ച് സമാധാനം പാലിക്കണമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചെങ്കിലും അംഗങ്ങള്‍ ഇത് പാലിക്കാന്‍ തയ്യാറാവാത്തതിനാല്‍ സഭ തിങ്കളാഴ്ചത്തേയ്ക്ക് പിരിയുകയായിരുന്നു.

കാവേരി ബോര്‍ഡ് രൂപീകരണം

കാവേരി ബോര്‍ഡ് രൂപീകരണം


കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന ആവശ്യവുമായി തമിഴ്നാട്ടിലെ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ നടുത്തളത്തിലി‌റങ്ങിയതോടെയാണ് സഭയില്‍ ബഹളം ആരംഭിച്ചത്. ആന്ധ്രപ്രദേശ് ഭരിക്കുന്ന തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുവന്നതോടെയാണ് ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കാത്ത വിഷയത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസാണ് ലോക്സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. വെള്ളിയാഴ്ച പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞതോടെ തിങ്കളാഴ്ചയാണ് അവിശ്വാസം പ്രമേയം പരിഗണിക്കാനിരുന്നത്. എന്നാല്‍ തിങ്കളാഴ്ചയും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ പിരിയുകയായിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെ പത്തിലധികം പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബാങ്കിംഗ് തട്ടിപ്പ്, ആന്ധ്രപ്രദേശിന് പ്രത്യേക പദവി, പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് തുടങ്ങിയ വിഷയങ്ങളുന്നയിച്ചായിരുന്നു പ്രതിപക്ഷം ബഹളം വെച്ചത്.

 അവിശ്വാസ പ്രമേയത്തിന് പിന്തുണ

അവിശ്വാസ പ്രമേയത്തിന് പിന്തുണ

വൈഎസ്ആര്‍ കോണ്‍ഗ്രസും തെലുങ്കു ദേശം പാര്‍ട്ടിയും അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് പത്തിലധികം പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, മമതാ ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്, അസദുദ്ധീന്‍ ഒവൈസിയുടെ എഐഎംഐഎമ്മും തെലുങ്കു ദേശം പാര്‍ട്ടിയുടെ നീക്കത്തെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 543 അംഗ സഭയില്‍ 315 അംഗങ്ങളുടെ പിന്‍ബലമാണ് എന്‍ഡിഎയ്ക്കുള്ളത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതിനെ തുടര്‍ന്ന് എന്‍ഡിഎയില്‍ നിന്ന് പുറത്തുവന്നതിന് പിന്നാലെയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.

 ശിവസേന വിട്ടുനില്‍ക്കുംം

ശിവസേന വിട്ടുനില്‍ക്കുംം


ലോക്സഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ശിവസേന വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി നേതാവ് അരവിന്ദ് സാവന്താണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അവിശ്വാസ പ്രമേയത്തില്‍ സര്‍ക്കാരിനെയോ വൈഎസ്ആര്‍ കോണ്‍ഗ്രസിനെയോ പിന്തുണയ്ക്കില്ലെന്നാണ് ശിവസേന സ്വീകരിച്ചിട്ടുള്ള നിലപാട്. തമിഴ്നാട് ഭരിക്കുന്ന അണ്ണാ ഡിഎംകെ, തെലങ്കാനയിലെ ടിആര്‍എസ്, നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളും വിഷയത്തില്‍ ഇതേ നിലപാട് സ്വീകരിക്കുമെന്നാണ് വിവരം. അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചകള്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിക്കാനുള്ള മികച്ച അവസരമാകുമെന്നാണ് സൂചനകള്‍. പാര്‍ലെമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുമ്പില്‍ വച്ച്

<strong>ആന്ധ്ര പ്രദേശിന് വേണ്ടി കാത്തുവെച്ചത് സ്പെഷ്യല്‍ പാക്കേജ്! വിശദീകരണം അരുണ്‍ ജെയറ്റ്ലിയുടേത്</strong>ആന്ധ്ര പ്രദേശിന് വേണ്ടി കാത്തുവെച്ചത് സ്പെഷ്യല്‍ പാക്കേജ്! വിശദീകരണം അരുണ്‍ ജെയറ്റ്ലിയുടേത്

<strong>കാലുകള്‍ നെഞ്ചുവരെ ചുരുട്ടി വെച്ച് ഉറങ്ങുന്നവര്‍ എന്തു വെല്ലുവിളിയും നേരിടും!! ഉറക്കത്തെക്കുറിച്ച് നിങ്ങളറിയേണ്ട ആറ് കാര്യങ്ങള്‍</strong>കാലുകള്‍ നെഞ്ചുവരെ ചുരുട്ടി വെച്ച് ഉറങ്ങുന്നവര്‍ എന്തു വെല്ലുവിളിയും നേരിടും!! ഉറക്കത്തെക്കുറിച്ച് നിങ്ങളറിയേണ്ട ആറ് കാര്യങ്ങള്‍

English summary
The Lok Sabha proceedings were disrupted for the 11th day today as the TDP, YSR Congress, TRS and AIADMK continued their noisy protests over various issues, including the banking scam and special status for Andhra Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X