• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

‘കൊറോണ ഇല്ല, കൊറോണ വേണ്ട’: പുതിയ കൊറോണ വൈറസ് പോരാട്ടം; മുദ്രാവാക്യം ഉയർത്തി രാംദാസ് അത്താവലെ

Google Oneindia Malayalam News

ഡൽഹി: കേന്ദ്ര മന്ത്രി രാംദാസ് അത്താവലെയുടെ "ഗോ കൊറോണ, കൊറോണ ഗോ" എന്ന മുദ്രാവാക്യം വൻ ജന ശ്രദ്ധ നേടിയിരുന്നു. എന്നാൽ, അതിന് പിന്നാലെ കേന്ദ്ര മന്ത്രിയുടെ മറ്റൊരു മുദ്രാവാക്യം എത്തിയിരിക്കുകയാണ്. കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന് എതിരെ "പോരാടാൻ" വേണ്ടി ആണ് മറ്റൊരു പുതിയ മുദ്രാവാക്യം കൂടി എത്തിയിരിക്കുന്നു.

"കൊറോണ വേണ്ട, കൊറോണ ഇല്ല". " കൊറോണ പോകുന്നു" എന്ന് പറഞ്ഞ് തന്റെ മുമ്പത്തെ മുദ്രാ വാക്യം ഫലപ്രദം ആണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതിനെ അദ്ദേഹം പരാമർശിച്ചു.

"നേരത്തെ ഞാൻ 'ഗോ കൊറോണ, കൊറോണ ഗോ' എന്ന മുദ്രാവാക്യം നൽകിയിരുന്നു. ഇപ്പോൾ കൊറോണ പോകുന്നു. പുതിയ കൊറോണ വൈറസ് പോരാട്ടതിനായി, 'കൊറോണ വേണ്ട, കൊറോണ ഇല്ല' എന്ന മുദ്രാവാക്യം ഞാൻ നൽകുന്നു." റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (ആർ ‌പി ‌ഐ) മേധാവി പൂനെയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഫെബ്രുവരിയിൽ, ഒരു ചൈനീസ് നയ തന്ത്രജ്ഞനും ബുദ്ധ സന്യാസിമാരും ചേർന്ന് ഒരു പ്രാർത്ഥനാ യോഗത്തിൽ " ഗോ കൊറോണ, ഗോ കൊറോണ" എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ അടക്കം വൈറൽ ആയിരുന്നു. ചൈനയിൽ കൊറോണ വൈറസ് പടരുന്നത് തടയാൻ ഫെബ്രുവരി 20 - ന് നടന്ന പ്രാർത്ഥനയ്ക്ക് ഇടെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ ആണ് വീഡിയോ ചിത്രീകരിച്ചത്.

Year Ender 2021: കേരളത്തിന്റെ നല്ലതും ചീത്തയും ഇങ്ങനെ; പട്ടിക നോക്കാം... അറിയാംYear Ender 2021: കേരളത്തിന്റെ നല്ലതും ചീത്തയും ഇങ്ങനെ; പട്ടിക നോക്കാം... അറിയാം

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ രാജ്യ സഭാംഗവും സാമൂഹിക നീതി സഹ മന്ത്രിയും ആണ് രാംദാസ് അത്താവലെ. "പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സഖ്യത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഞാൻ ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയെ കാണും. ഞങ്ങൾ പ്രതീക്ഷിക്കുന്നത് ബി ജെ പി ഞങ്ങൾക്കായി മാറ്റിവെക്കും. ഏകദേശം 10 സീറ്റുകൾ, "അദ്ദേഹം പറഞ്ഞു.

അതേ സമയം, കഴിഞ്ഞ ഒക്ടോബർ മാസം മന്ത്രിക്ക് തന്നെ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഒന്നോ രണ്ടോ മാസത്തിന് ഉള്ളിൽ രാജ്യത്ത് കോവിഡ് -19 വാക്സിൻ ലഭ്യമാകും എന്ന് ഈ ആഴ്ച ആദ്യം രാംദാസ് അത്വാലെ പറഞ്ഞിരുന്നു. "കൊറോണ വൈറസ് മറ്റൊരു ആറ് - ഏഴ് മാസത്തേക്ക് ഉണ്ടാകും. പക്ഷേ വൈറസ് ഒരു ദിവസം പോകേണ്ടതുണ്ട്. വാക്സിൻ വന്നു കഴിഞ്ഞാൽ, കൊറോണ ഇവിടെ നിന്ന് പോകുമെന്നും" അദ്ദേഹം പറഞ്ഞു.

ദക്ഷിണ, കിഴക്കൻ ഇംഗ്ലണ്ടിലെ കോവിഡ് -19 കേസുകളുടെ ദ്രുത ഗതിയിലുള്ള വർദ്ധനവിന് പിന്നിലെ കാരണം ഒരു പുതിയ കൊവിഡ് വേരിയന്റാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. അതിനുശേഷം, ഇന്ത്യയും മറ്റ് നിരവധി രാജ്യങ്ങളും യു കെ വിമാനങ്ങൾ നിർത്തി വെയ്ക്കുകയും യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.

അതേ സമയം, ഇന്ത്യയിൽ 18,732 പുതിയ കോവിഡ് - 1 9 കേസുകൾ രജിസ്റ്റർ ചെയ്തു. ഇത് ആറ് മാസത്തിന് ഇടയിലെ ഏറ്റവും താഴ്ന്ന കേസാണ് ഇത്. അതേ സമയം 97,61,538 പേർ രോഗത്തിൽ നിന്ന് ഇതുവരെ സുഖം പ്രാപിച്ചു. ഇത് ദേശീയ വീണ്ടെടുക്കൽ നിരക്ക് 95.82 ശതമാനമായി ഉയർത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്ത് വിട്ട കണക്കുകൾ ആണിവ.

cmsvideo
  Night curfew issued in Kerala | Oneindia Malayalam
  English summary
  ‘No corona, no corona’: union minister Ramdas Athawale raised the new slogan for a new covid varient
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion