തൊഴില്‍ ഉറപ്പില്‍ ഇനി ഉഴപ്പ് നടക്കില്ല: തട്ടിപ്പുകാരെ പിടിക്കാന്‍ കേന്ദ്രത്തിന്റെ ഡിജിറ്റല്‍ സംവിധാനം
ദില്ലി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (എംജിആർഇജിഎസ്) കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഹാജർ ഡിജിറ്റലായി രേഖപ്പെടുത്തുന്നത് 2023 ജനുവരി 1 മുതൽ രാജ്യത്തുടനീളം വ്യാപിപ്പിക്കാന്‍ കേന്ദ്രം. സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പ് വരുത്താനായി, നാഷണൽ മൊബൈൽ മോണിറ്ററിംഗ് സിസ്റ്റം (എൻഎംഎംഎസ്) എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ തൊഴിലാളികളുടെ ഹാജർ രേഖപ്പെടുത്തുന്നതിനുള്ള ഒരു പൈലറ്റ് പ്രോജക്റ്റ് ആരംഭിച്ചിരുന്നു.
2022 മെയ് 16 മുതൽ, ഇരുപതോ അതിലധികമോ തൊഴിലാളികളുള്ള എല്ലാ വർക്ക്‌സൈറ്റുകളിലും ആപ്പ് വഴി ഹാജർ രേഖപ്പെടുത്തുന്നത് നിർബന്ധമാക്കി. ഇതിനായി തൊഴിലാളികളുടെ രണ്ട് സമയത്തെ ഹാജർ രേഖപ്പെടുത്തിനൊപ്പം ജിയോടാഗ് ചെയ്തതുമായ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

അവിദഗ്ധ തൊഴിലാളികളേക്കാൾ തുച്ഛമായ ശമ്പളം മാത്രം ലഭിക്കുന്ന മേറ്റ്സ്/സൂപ്പർവൈസർമാരാണ് ഈ ഹാജറിങ് പ്രക്രിയ പൂർത്തീകരിക്കേണ്ടത്. സാങ്കേതിക പിന്തുണയുടെ അഭാവം, ഒരു സ്മാർട്ട്‌ഫോൺ സ്വന്തമാക്കേണ്ടതിന്റെ ആവശ്യകത, ഇന്റർനെറ്റ് കണക്ഷനായി പണം നൽകൽ, ക്രമരഹിതമായ ഇന്റർനെറ്റ് കണക്റ്റിവിറ്റിയിലെ പ്രശ്നങ്ങൾ തുടങ്ങി വ്യാപക പരാതികളും ഇതോടൊപ്പം തന്നെ ഉയർന്നിരുന്നു.

ഡിസംബർ 23-ലെ ഏറ്റവും പുതിയ ഉത്തരവിൽ, ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ എണ്ണം പരിഗണിക്കാതെ തന്നെ എല്ലാ വർക്ക്‌സൈറ്റുകളിലും ഡിജിറ്റലായി ഹാജർ രേഖപ്പെടുത്തുന്നത് നിർബന്ധമാണെന്നും 2023 ജനുവരി 1 മുതൽ ഇത് ബാധകമാണെന്നും മന്ത്രാലയം ഉത്തരവിലൂടെ വ്യക്തമാക്കുന്നു. ഉപയോക്താക്കൾ നേരത്തെ ചൂണ്ടിക്കാണിച്ച നിരവധി പരാതികളും ഇതുവുരെ പരിഹരിക്കാതെയാണ് പുതിയ നിർദേശവും വന്നിരിക്കുന്നത്.

ജാർഖണ്ഡിലെ എൻആർഇജിഎ സംഘർഷ് മോർച്ചയുമായി ബന്ധമുള്ള സിറാജ് ദത്ത പുതിയ സംവിധാനത്തിലെ മൂന്ന് പ്രധാന പ്രശ്നങ്ങളാണ് സർക്കാർ ഉത്തരവുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാണിക്കുന്നത്. ആപ്പ് അടിസ്ഥാനമാക്കിയുള്ള ഹാജർ സംവിധാനം ഇലക്ട്രോണിക് മസ്റ്റർ റോളുകളുടെ പ്രശ്നം സങ്കീർണ്ണമാക്കുന്നു. ഈ സംവിധാനത്തില്‍ ആവശ്യാനുസരണം മസ്റ്റർ റോൾ സൃഷ്ടിക്കേണ്ടതുണ്ട്. ഇലക്‌ട്രോണിക് മസ്റ്റർ റോളിലെ പത്ത് തൊഴിലാളികളിൽ രണ്ട് പേർ മാത്രമാണ് വരുന്നതെങ്കിൽ, സാധാരണയായി വർക്ക്‌സൈറ്റ് തുറക്കില്ല, അതിനാൽ, ഒരു തരത്തിൽ, അവർക്ക് ജോലി നിഷേധിക്കുന്നു.
തേങ്ങാ വെള്ളവും വിദ്യയുടെ സൗന്ദര്യവും തമ്മിലുള്ള ബന്ധമെന്ത്: അറിയാം താരത്തിന്റെ സൗന്ദര്യ രഹസ്യം

"രണ്ടാമത്തെ വലിയ പ്രശ്നം രണ്ട് തവണ ഫോട്ടോ അപ്ലോഡ് ചെയ്യുക എന്നുള്ളതാണ്. പലപ്പോഴും, തൊഴിലാളികൾ അവരുടെ ജോലി പൂർത്തിയാക്കിയിട്ടുണ്ടാവും. എന്നാൽ രണ്ടാമത്തെ ഫോട്ടോയ്ക്കായി വർക്ക്സൈറ്റിലേക്ക് മടങ്ങാൻ നിർബന്ധിതരാകുന്നു, "ശ്രീ ദത്ത പറയുന്നു. തൊഴിലാളികളെ ഇങ്ങനെ നിയന്ത്രിക്കുന്നത് സ്കീമിനെ ആശ്രയിക്കുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ പ്രേരിപ്പിക്കും, അങ്ങനെ അതിന്റെ അടിസ്ഥാന ലക്ഷ്യം പരാജയപ്പെടുന്നു. "എല്ലാ തവണയും സർക്കാർ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പരിഹാരം കൊണ്ടുവരുമ്പോൾ, അത് അഴിമതി ഇല്ലാതാക്കുമെന്നാണ് അവകാശവാദം. എന്നാല്‍ ഇത് സാധാരണക്കാരനെ എങ്ങനെ ബാധിക്കുമെന്ന് ആലോചിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

''മൊബൈൽ ആപ്ലിക്കേഷൻ വഴി ഹാജർ രേഖപ്പെടുത്തുമ്പോള്‍, അഴിമതിയുണ്ടാകില്ല എന്നാണോ ഇവർ പറയുന്നത്? പ്രോഗ്രാമിന്റെ വ്യാപനവും ഫലപ്രാപ്തിയും കുറയ്ക്കുന്നതിനുള്ള നഗ്നമായ രീതികളാണിവ,"- എന്നാണ് മസ്ദൂർ കിസാൻ ശക്തി സംഘടനയുടെ സ്ഥാപക അംഗം നിഖിൽ ഡേ ആരോപിക്കുന്നത്. അതേസമയം തട്ടിപ്പും അഴിമതിയും തടയുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നതെന്നാണ് സർക്കാർ വാദം.












Click it and Unblock the Notifications