എന്‍ആര്‍സിയും പൗരത്വ ബില്ലും ബംഗാളില്‍ നടപ്പിലാക്കില്ല: തൃണമൂല്‍ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്!!
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ദേശീയ പൗരത്വ രജിസ്റ്ററോ പൗരത്വ ഭേദഗതി നിയമമോ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് മമതാ ബാനര്‍ജി. പൗരത്വ നിയമത്തിനെതിരെ തിങ്കളാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും മമതാ ബാനര്‍ജി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. കൊല്‍ക്കത്തയിലെ ബിആര്‍ അംബേദ്ക്കര്‍ പ്രതിമയ്ക്കു് മുമ്പില്‍ നിന്ന് പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടി നേതാക്കളും റാലികളില്‍ അണിനിരക്കും. ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളോടും വിദ്യാര്‍ത്ഥികളോടും യുവാക്കളോടും പൊതുസമൂഹത്തോടും റാലിയുടെ ഭാഗമാകാന്‍ മമതാ ബാനര്‍ജി ആഹ്വാനം നല്‍കിയിട്ടുണ്ട്.
തീ കൊണ്ട് കളിക്കരുതെന്ന് ഞങ്ങള്‍ നേരത്തെ തന്നെ കേന്ദ്രത്തോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവര്‍ പറയുന്നത് പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ബലം പ്രയോഗിച്ച് നടപ്പിലാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. പശ്ചിമബംഗാളില്‍ ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലും നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ക്കുന്നു.

നിങ്ങള്‍ക്ക് നിയമം പാസാക്കാം. സംസ്ഥാന സര്‍ക്കാരാണ് നിയമം നടപ്പിലാക്കേണ്ടത്. കേന്ദ്രസര്‍ക്കാരിന് അടിച്ചേല്‍പ്പിക്കാനാവില്ല. ബംഗാളില്‍ അത് ഞങ്ങളുടെ സര്‍ക്കാര്‍ ചെയ്യില്ല. ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലും നടപ്പിലാക്കില്ലെന്നും മമതാ ബാനര്‍ജി മാധ്യമങ്ങളോട് പ്രതികരിച്ചു. അടുത്ത ആഴ്ച ദില്ലിയില്‍ നടക്കാനിരുന്ന യോഗം റദ്ദാക്കിയെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. മഹാത്മഗാന്ധിയുടെ 1503ാം ജന്മദിനമായ ഡിസംബര്‍ 17ന് ദില്ലിയില്‍ വെച്ച് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ട്. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനം വിട്ട് പോകുന്നത് ശരിയാണെന്ന് തോന്നുന്നില്ലെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി.
ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ഒരു രാഷ്ട്രമാണ് ബംഗ്ലാദേശ്. അവര്‍ വളരെ സങ്കടത്തിലും ഞെട്ടലിലുമാണ്. നമ്മളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് അസം. അസമിലും ത്രിപുരയിലും സംഘര്‍ഷങ്ങളാണ്. ഈ സാഹചര്യം മൂലം ദില്ലി യാത്ര ഞാന്‍ റദ്ദാക്കുകയാണ്. എനിക്ക് എന്റെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടതുണ്ടെന്നും മമത പറയുന്നു. തിങ്കളാഴ്ച അംബേദ്കര്‍ പ്രതിമക്ക് സമീപത്തുനിന്ന് രവീന്ദ്രനാഥ് ടാഗോറിന്റെ ജന്മസ്ഥലമായ താക്കൂര്‍ബാറിയിലേക്ക് മമതാ ബാനര്‍ജി റാലി നടത്തിയിരുന്നു.
ഞങ്ങള്‍ രാത്രി ഒരു മണിക്ക് ഒത്തുചേരും. അംബേദ്ക്കര്‍ രൂപകല്‍പ്പന ചെയ്ത ഇന്ത്യന്‍ ഭരണഘടന വലിച്ചെറിഞ്ഞ അവര്‍ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുകയാണ്. 1905ല്‍ പശ്ചിമബംഗാളിനെ വിഭജിച്ചപ്പോള്‍ കയ്യില്‍ രാഖി കെട്ടി സമാധാനപരമായി പ്രതിഷേധമറിയിച്ച വ്യക്തിയാണ് ടാഗോര്‍.












Click it and Unblock the Notifications