Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണ്ണാടക: ആഭ്യന്തരമന്ത്രിയാകാന്‍ ആര്‍ക്കും താത്പര്യമില്ല!!!

മന്ത്രിസ്ഥാനം സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നു

ബെംഗളൂരു: കര്‍ണ്ണാടകയില്‍ ആഭ്യന്തരമന്ത്രി മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ ആരുമില്ല. മുന്‍ ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ രാജി ഗവര്‍ണര്‍ വാജു വാല സ്വീകരിച്ചതോടെ ക്യാബിനറ്റ് ഒഴിവുകള്‍ നികത്തുന്നതിന് മുഖ്യമന്ത്രി സിദ്ധരാമയ്യ പരിശ്രമിക്കുന്നുണ്ടെങ്കിലും ആഭ്യന്തര മന്ത്രിപദം ഏറ്റെടുക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മൂന്നു ഒഴിവുകളാണ് സിദ്ധരാമയ്യ മന്ത്രിസഭയില്‍ ഉള്ളത്. ഇതു കൂടാതെ മന്ത്രിസഭാ പുന:സംഘടനക്കും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2018 ല്‍ സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുന്നതാണ് ആഭ്യന്തര മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ ആരും തയ്യാറാകാത്തതിന്റെ കാരണമായി വിലയിരുത്തപ്പെടുന്നത്. മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രിസ്ഥാനം ആര് ഏറ്റെടുക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മന്ത്രിമാരായ റ്റിബി ജയചന്ദ്ര, ബി രാമലിംഗ റെഡ്ഡി, സന്തോഷ് ലാഡ് എന്നിവര്‍ക്ക് സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

 siddaramaiah

ആഭ്യന്തര മന്ത്രിപദം ഏറ്റെടുക്കാന്‍ സിദ്ധരാമയ്യ ഡികെ ശിവകുമാറിനെ സമീപിച്ചെങ്കിലും അദ്ദേഹം താത്പര്യം കാണിച്ചില്ല. ഇതേത്തുടര്‍ന്ന് തന്റെ വിശ്വസ്തരായ ബെംഗളൂരു നഗര വികസന മന്ത്രിയും മലയാളിയുമായ കെജി ജോര്‍ജ്ജ്, പൊതുമരാമത്ത് മന്ത്രി എച്ച് സി മഹാദേവപ്പ എന്നിവരെയും സമീപിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ ഇപ്പോള്‍ വഹിക്കുന്ന മന്ത്രാലയങ്ങളുടെ ചുമതല തുടര്‍ന്നു കൊള്ളാമെന്നാണ് ഇരുവരും അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+