കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ഭാര്യയ്ക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ചതെന്തുകൊണ്ട്?

  • By Sruthi K M
Google Oneindia Malayalam News

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാര്യയാണെന്നു പറയുന്ന യെശോദ ബെന്നിന് പാസ്‌പോര്‍ട്ട് നിഷേധിച്ചു. മോദിയുടെ ഭാര്യയ്ക്ക് പാസ്‌പോര്‍ട്ട് നല്‍കാനാവില്ലെന്നാണ് ഗുജറാത്ത് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതര്‍ വ്യക്തമാക്കിയത്. പൂര്‍ണ്ണമല്ലെന്ന് പറഞ്ഞാണ് അപേക്ഷ പാസ്‌പോര്‍ട്ട് ഓഫീസ് തള്ളിയത്.

വിവാഹം കഴിച്ചുവെന്നു പറയുന്നതിനുള്ള തെളിവുകളോ, സംയുക്ത സത്യവാങ് മൂലമോ യശോദ ബെന്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ചില്ല എന്നാണ് പറയുന്നത്. ഇവ ഇല്ലാതെ പാസ്‌പോര്‍ട്ട് നല്‍കാനാവില്ലെന്ന് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ ഖാന്‍ വ്യക്തമാക്കി.

jashodaben

പാസ്‌പോര്‍ട്ടിനു അപേക്ഷിക്കുമ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ സംയുക്ത സത്യവാങ്മൂലമോ ഉണ്ടാകണമെന്നാണ് ഖാന്‍ പറയുന്നത്. യെശോദ ബെന്നിന്റെ കുടുംബ സുഹൃത്തുക്കളും, ബന്ധുക്കളും വിദേശത്ത് താമസിക്കുന്നുണ്ട്. അവരുടെ അടുത്തേക്ക് പോകാനാണ് യെശോദ ബെന്‍ പാസ്‌പോര്‍ട്ടിനു അപേക്ഷിച്ചത്.

അവിവാഹിതനാണെന്നു പറഞ്ഞ മോദി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്താണ് താന്‍ വിവാഹം കഴിച്ചിരുന്ന കാര്യം വ്യക്തമാക്കിയത്. എന്നാല്‍, വര്‍ഷങ്ങള്‍ക്കുമുന്‍പേ ഇവര്‍ വേര്‍പിരിഞ്ഞിരുന്നു. മോദിയുടെ ഭാര്യയാണെന്നു വ്യക്തമായിട്ടും യെശോദ ബെന്നിന് വേണ്ട പരിഗണന ഇതുവരെ ലഭിച്ചിരുന്നില്ല.

പാസ്‌പോര്‍ട്ട് ലഭിക്കാന്‍ നിയമസഹായം തേടുമെന്നാണ് യെശോദയുടെ ബന്ധുക്കള്‍ വ്യക്തമാക്കിയത്. സ്‌കൂള്‍ ടീച്ചറായിരുന്നു യെശോദ ബെന്‍, ഇപ്പോള്‍ ഗുജറാത്തില്‍ സഹോദരനൊപ്പം താമസിക്കുകയാണ്. തനിക്കേര്‍പ്പെടുത്തിയ സുരക്ഷാ കാര്യങ്ങളില്‍ അസംതൃപ്തയായതിനെ തുടര്‍ന്ന് യെശോദ വിവരാവകാശ കമ്മീഷനു നേരത്തെ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, യെശോദയുടെ അപേക്ഷ വിവരാവകാശ പരിധിയില്‍ വരുന്നതല്ലെന്ന് അറിയിച്ച് അധികൃതര്‍ അപേക്ഷ തള്ളുകയാണുണ്ടായത്.

English summary
The Prime Minister Narendra Modi's estranged wife Jashodaben Modi's application seeking passport has been returned by the regional Passport office in Gujarat saying its "incomplete."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X