കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് ഇനി പോലീസ് വെരിഫിക്കേഷന്‍ വേണ്ട

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: പാസ്‌പോര്‍ട്ട് ഉപയോക്താക്കള്‍ ഒരു സന്തോഷ വാര്‍ത്ത. പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഇനി പോലീസ് വെരിഫിക്കേഷന്‍ ആവശ്യമില്ല. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവാണിത്. നിലവില്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ കൃത്യമായ പോലീസ് വെരിഫിക്കേഷന്‍ ആവശ്യമാണ്.

എന്നാല്‍, ലഭിച്ചുകഴിഞ്ഞാല്‍ പിന്നീട് പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് പോലീസ് വെരിഫിക്കേഷന്‍ വേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള പോലീസ് വെരിഫിക്കേഷന്‍ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. പുതിയ ഉത്തരവ് പാസ്‌പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ നല്‍കിയവര്‍ക്ക് ഏറെ പ്രയോജനകരമായിത്തീരും.

passport

പാസ്‌പോര്‍ട്ട് പുതുക്കി ലഭിക്കാനെടുക്കുന്ന കാലതാമസം ഇതോടെ ഒഴിവാക്കാന്‍ സാധിക്കും. നിലവിലുള്ള ചട്ടങ്ങള്‍ അനുസരിച്ച് ചെറിയ കുട്ടികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവരെ പാസ്‌പോര്‍ട്ട് അപേക്ഷയ്ക്കായി പോലീസ് വെരിഫിക്കേഷനില്‍ നിന്നും നിബന്ധനകള്‍ക്ക് വിധേയമായി ഒഴിവാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

പാസ്‌പോര്‍ട്ടിനായുള്ള പോലീസ് വെരിഫിക്കേഷന്‍ രാജ്യം മുഴുവന്‍ ഓണ്‍ ലൈന്‍ ആക്കുന്നതിനുള്ള ശ്രമം ആഭ്യന്തര മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ച കൊണ്ട് പാസ്‌പോര്‍ട്ട് ലഭ്യമാക്കാനുള്ള പദ്ധതി വൈകാതെ നിലവില്‍വരും.

English summary
the government said, Citizens can now get their passports reissued without having to go through police verification
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X