അമിത് ഷാ പ്രതിരോധമന്ത്രി പദത്തിലേക്കില്ല!!അദ്ധ്യക്ഷനായിത്തന്നെ കരുക്കള്‍ നീക്കും!!

Subscribe to Oneindia Malayalam

ലക്‌നൗ: ബിജെപി ദേശീയ അദ്ധ്യക്ഷ സ്ഥാനത്തു നിന്നും രാജി വെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് അമിത് ഷാ മറുപടി നല്‍കി. രാജി വെക്കില്ലെന്നും പ്രതിരോധമന്ത്രി സ്ഥാനത്തേക്കില്ലെന്നുമാണ് അമിത് ഷാ വ്യക്തമാക്കിയത്. ഏറ്റവും സന്തോഷത്തോടെയാണ് പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതെന്നും ഷാ വ്യക്തമാക്കി.

അടുത്ത രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അമിത് ഷാ രാജിവെച്ച് കേന്ദ്രമന്ത്രിയാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി അമിത് ഷാ തന്നെ നേരിട്ട് രംഗത്തെത്തിയത്. പാര്‍ട്ടിയെ നയിക്കുക എന്ന ഉത്തരവാദിത്വം ഭംഗിയായി നിര്‍വ്വഹിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.

amitshah

നിലപാട് വ്യക്തമാക്കുന്നതിനിടെ നിങ്ങളായിട്ട് എന്നെ പുറത്താക്കരുതെന്ന് മാധ്യമ പ്രവര്‍ത്തകരോടായി അണിത് ഷാ പറഞ്ഞു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഉത്തര്‍പ്രദേശില്‍ എത്തിയപ്പോഴായിരുന്നു രാജി വെച്ചേക്കുമെന്ന അഭ്യൂഹങ്ങളോട് അമിത് ഷാ പ്രതികരിച്ചത്. ബീഹാറിലെ സമീപകാല രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ബീഹാറില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ബിജെപി വിള്ളലുണ്ടാക്കിയിട്ടില്ലെന്ന് അമിത് ഷാ പ്രതികരിച്ചു.

English summary
No question of quitting from BJP president,says Amit Shah
Please Wait while comments are loading...