ടൈംസ് ഓഫ് ഇന്ത്യ പാഠം പഠിക്കുന്നില്ലേ?
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ജന്മദിനമായ ഡിസംബര്‍ 25 ന് സദ്ഭരണത്തെക്കുറിച്ച് സി ബി എസ് സി സ്കൂള് കുട്ടികള്‍ക്ക് ഉപന്യാസ മത്സരം സംഘടിപ്പിക്കുകയാണത്രെ വിദ്യാഭ്യാസ വകുപ്പ് ചെയ്തത്. എന്നാല്‍ ക്രിസ്മസിന് പോലും കുട്ടികള്‍ക്ക് അവധിയില്ല എന്ന തരത്തിലാണ് ടൈംസ് ഓഫ് ഇന്ത്യയപം മറ്റ് ചില പത്രങ്ങളും സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

സി പി എമ്മിലെ സീതാറാം യെച്ചൂരിയടക്കമുള്ളവര്‍ ഇക്കാര്യം സഭയില്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ സംഭവിച്ചത് എന്താണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിശദീകരിച്ചു. ടൈംസ് ഓഫ് ഇന്ത്യയെ വിമര്‍ശിച്ച് മൂന്ന് പോസ്റ്റുകളാണ് സ്മൃതി ഇറാനി ട്വിറ്ററില്‍ ചെയ്തത്. സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി ഓണ്‍ലൈനില്‍, അതും താല്‍പര്യമുള്ളവര്‍ക്ക് മാത്രമായി ഒരു ഉപന്യാസ മത്സരം നടത്തിയാല്‍ തങ്ങള്‍ക്കെന്താണ് ചേതം എന്ന് മറുപടി പറയേണ്ടത് ടൈംസ് ഓഫ് ഇന്ത്യയാണ്.












Click it and Unblock the Notifications