അവിടെയും ടൈംസ് ഓഫ് ഇന്ത്യ തനിസ്വഭാവം കാണിച്ചു
പബ്ലിസിറ്റിക്ക് വേണ്ടി ഇട്ട പോസ്റ്റ് നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ടൈംസ് ഓഫ് ഇന്ത്യയെ തിരിച്ചുകടിച്ചു എന്നത് സത്യം. എന്നാല്‍ ഇതിനോടെ അവര്‍ പ്രതികരിച്ചത് ദീപികയെ താറടിച്ചുകൊണ്ടാണ്. മാഗസിനുകള്‍ക്കും പ്രമോഷണല്‍ പരിപാടികള്‍ക്കും അല്‍പവസ്ത്രധാരിയായി ദീപിക പ്രത്യക്ഷപ്പെട്ടതിന്റെ ചിത്രങ്ങള്‍ തന്നെ ടൈംസ് ഇതിനായി ഉപയോഗിച്ചു.

ദീപികയുടെ സ്തനങ്ങളും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കിട്ടിയ പണിയും
സ്റ്റജ് ഷോകളിലും ഫോട്ടോഷൂട്ടുകളിലും ഒക്കെ മേനി പ്രദര്‍ശിപ്പിക്കുന്നതിന് എന്ത് ന്യായീകരണമാണ് ദീപികക്ക് പറയാനുള്ളതെന്നാണ് ടൈംസ് ദീപികയോട് ചോദിച്ചത്. ചിത്രങ്ങളില്‍ ദീപികയുടെ സ്വകാര്യഭാഗങ്ങളെ ചുവന്ന വട്ടം വരച്ച് എടുത്തുകാണിച്ച് സപ്ലിമെന്റുകളും ഇറക്കി. ഒളിക്യാമറ ഉപയോഗിച്ചോ, വീട്ടില്‍ അതിക്രമിച്ച് കയറിയോ അല്ലല്ലോ തങ്ങള്‍ ദീപികയുടെ ചിത്രങ്ങളെടുത്തത് എന്നാണ് ടൈംസിന്റെ വാദം.












Click it and Unblock the Notifications