• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദിക്ക് മാറിക്കൊടുത്ത ജോഷി; ഇത്തവണ പവലിയനിലിരുന്ന് കളി കാണും... പ്രതിഷേധവും

cmsvideo
  മോദിക്ക് വേണ്ടാത്ത മുരളി മനോഹർ ജോഷി

  ഉത്തര്‍ പ്രദേശിലെ കാണ്‍പൂര്‍ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവാണ് മുരളീ മനോഹര്‍ ജോഷി. 1991 മുതല്‍ 1993 വരെ ബിജെപി അധ്യക്ഷ പദവി അലങ്കരിച്ച ഈ നേതാവിന് പ്രായം 85 പിന്നിട്ടതിനാല്‍ ഇത്തവണ മല്‍സരിക്കുന്നില്ല. പാര്‍ട്ടി സീറ്റ് നിഷേധിച്ചതിലുള്ള അമര്‍ഷം പരസ്യമായി പ്രകടിപ്പിച്ചു അദ്ദേഹം. വായ്‌പേയ് സര്‍ക്കാരില്‍ മാനവവിഭവ ശേഷി മന്ത്രിയായിരുന്നു ജോഷി. 2017ല്‍ രാജ്യം പത്മവിഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ച ഈ നേതാവ് ജനിച്ചതും വളര്‍ന്നതും വടക്കന്‍ ഇന്ത്യയിലെ നൈനിറ്റാളിലാണ്. ഇന്ന് ഉത്തരാഖണ്ഡിലെ പ്രമുഖ നഗരമാണ് നൈനിറ്റാള്‍.

  അലഹാബാദ് സര്‍വകലാശാല പഠനത്തിന് ശേഷം അവിടെ തന്നെ അധ്യാപകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട് ജോഷി. ചെറുപ്പം മുതലേ ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. അടിയന്തരാവസ്ഥ കാലത്ത് രണ്ടുവര്‍ഷത്തോളം ജയിലില്‍ കിടന്നിട്ടുണ്ട്. 1977ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ അല്‍മോറയില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോഷി ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്ററി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

  ജനതാ പാര്‍ട്ടി തകര്‍ന്നപ്പോള്‍ വീണ്ടും ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍ സജീവമായി. ബിജെപി രൂപീകരിക്കപ്പെട്ടപ്പോള്‍ പാര്‍ട്ടിയില്‍ സജീവമായി. ജനറല്‍ സെക്രട്ടറിയായും ട്രഷററായും പ്രവര്‍ത്തിച്ചു. ബിഹാറിന്റെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും പാര്‍ട്ടി ചുമതല ഇദ്ദേഹത്തിന് നല്‍കിയിരുന്നു. വാജ്‌പേയി സര്‍ക്കാരില്‍ മാനവ വിഭവശേഷി മന്ത്രിയുമായി.

  ബിജെപിയുടെ ഗ്രാഫ് ഇടിഞ്ഞുതാഴ്ന്നു; കുതിച്ചുയര്‍ന്ന് കോണ്‍ഗ്രസ്, ഏറ്റവും പുതിയ സര്‍വ്വെ ഫലം

  അലഹാബാദില്‍ നിന്ന് മൂന്ന് തവണ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ജോഷി. പക്ഷേ, 2004ല്‍ പരാജയപ്പെട്ടു. 1996ല്‍ 13 ദിവസം മാത്രം ആഭ്യന്തര മന്ത്രിയായി സേവനം അനുഷ്ടിച്ച ചരിത്രവുമുണ്ട് ജോഷിക്ക്. പിന്നീട് 2009ല്‍ വാരണാസിയില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014ല്‍ ഈ സീറ്റ് നരേന്ദ്ര മോദിക്ക് വേണ്ടി ഒഴിഞ്ഞുകൊടുത്തു. പിന്നീടാണ് കാണ്‍പൂരിലേക്ക് തട്ടകം മാറ്റിയത്. 2.23 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കാണ്‍പൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. പ്രായാധിക്യം കാരണത്താല്‍ ഇത്തവണ ജോഷി മല്‍സരിക്കില്ലെന്നാണ് സൂചന.

  ബിഹാറില്‍ ദളിതുകളെ ആക്രമിക്കാന്‍ മേല്‍ജാതിക്കാര്‍ സംഘടിപ്പിച്ച രണ്‍വീര്‍ സേനയുമായി മുരളീ മനോഹര്‍ ജോഷി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നത് വന്‍ വിവാദമായിരുന്നു. ബിജെപിയുടെ ബിഹാര്‍ ചുമതലയുള്ള നേതാവായിരുന്നു ജോഷി. 2015ല്‍ കോബ്ര പോസ്റ്റാണ് ഇദ്ദേഹത്തിന് രണ്‍വീര്‍ സേനയുമായി ബന്ധമുണ്ടെന്ന വാര്‍ത്ത നല്‍കിയത്.

  ഉത്തര്‍ പ്രദേശിലെ ബിജെപിയുടെ ഉരുക്കു കോട്ടയായ കാണ്‍പൂര്‍ മണ്ഡലത്തെ കുറിച്ച അറിയേണ്ടതെല്ലാം

  1992ല്‍ ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ പ്രധാന പ്രതികളില്‍ ഒരാളായിരുന്നു ജോഷി. തെളിവില്ലാത്തതിനാല്‍ ഇദ്ദേഹത്തെ വിചാരണ കോടതി 2001ല്‍ കുറ്റവിമുക്തനാക്കിയിരുന്നെങ്കിലും 2017ല്‍ സുപ്രീംകോടതി വീണ്ടും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. കുറ്റകരമായ ഗൂഢാലോചനയില്‍ ജോഷി പങ്കാളിയായി എന്നാണ് സുപ്രീംകോടതി വിലയിരുത്തിയത്. എല്‍കെ അദ്വാനി, വിനയ്കത്യാര്‍, ഉമാഭാരതി തുടങ്ങിയവരാണ് കൂട്ടുപ്രതികള്‍. എന്നാല്‍ കേസില്‍ അന്തിമ വിധി പ്രഖ്യാപിച്ചിട്ടില്ല.

  ബാബരി മസ്്ജിദ് തകര്‍ത്ത സംഭവത്തില്‍ രണ്ടുകേസുകളാണ് ജോഷിക്കെതിരെ എടുത്തിട്ടുള്ളത്. ലഖ്‌നൗവിലും റായ്ബറേലിയിലും. രണ്ടു കേസുകളും ലഖ്‌നൗവിലേക്ക് സുപ്രീംകോടതി മാറ്റിയിട്ടുണ്ട്. എന്നാല്‍ നേരിട്ട്് ഹാജരാകാന്‍ പ്രയാസമുണ്ടെന്ന് ജോഷി ബോധിപ്പിച്ചതിനാല്‍ കോടതി ഇളവ് നല്‍കിയിരിക്കുകയാണ്. അദ്വാനിക്കും വാജ്‌പേയിക്കുമൊപ്പം പ്രവര്‍ത്തിച്ച മുതിര്‍ന്ന നേതാക്കളുടെ തലമുറ മാറ്റം ജോഷിയിലൂടെ പൂര്‍ത്തിയാകുമെന്ന് വിലയിരുത്താം....

  English summary
  MM Joshi- BJP's Super Leader But No seat now
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X