തെലുങ്ക് നടന്‍ ശ്രീഹരി അന്തരിച്ചു
മുംബൈ: പ്രശസ്ത തെലുങ്ക് നടന്‍ രഘുമുന്ദ്രി ശ്രീഹരി അന്തരിച്ചു. 49 വയസ്സായിരുന്നു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികത്സയിലായിരുന്ന ശ്രീഹരി ബുധനാഴ്ച മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് നിര്യാതനായത്.
1986ല്‍ പൊലീസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ശ്രീഹരി നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2009ല്‍ റാം ചരണ്‍ തേജസിനൊപ്പം അഭിനയിച്ച മഗധീര കേരളത്തിലും ശ്രദ്ധിക്കപ്പെട്ടു. തേജയ്‌ക്കൊപ്പം അഭിനയിച്ച തൂഫാന്‍ ആണ് അവസാന ചിത്രം.

ശ്രീഹരി
പ്രശസ്ത തെലുങ്ക് നടനായ ഇദ്ദേഹത്തിന്റെ പൂര്‍ണ പേര് രഘുമുദ്രി ശ്രീഹരി എന്നാണ്.

ജനനം
1964 ആഗസ്ത് 15ന് ആന്ധ്ര പ്രദേശിലെ ബാല നഗറിലാണ് ജനനം

സിനിമയില്‍
1986ല്‍ പൊലീസ് എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചുകൊണ്ടാണ് തുടക്കം

ശ്രദ്ധനേടിയത്
അഭിനയിച്ച അധിക ചിത്രങ്ങളിലും ആക്ഷന്‍ വേഷങ്ങളായിരുന്നു ഏറ്റെടുത്തത്. അതുകൊണ്ട് തന്നെ ശ്രീഹരി പെട്ടന്ന് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി

മികച്ച ചിത്രങ്ങള്‍
വേട്ടയ്ക്കാരന്‍, ഡോണ്‍ സീനു, റോമിയോ എന്നിങ്ങനെ നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.

മഗധീര
2009ല്‍ ചരണ്‍ തേജയ്‌ക്കൊപ്പം അഭിനയിച്ച ഈ ചിത്രം കേരളത്തിലും ഏറെ ശ്രദ്ധിക്കുപ്പെട്ടു. ഷേര്‍ഖാന്‍ എന്നായിരുന്നു ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര്

ഒടുവിലഭിനയിച്ചത്
തേജയ്‌ക്കൊപ്പം തൂഫാന്‍ എന്ന ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്.

ജീവിത പങ്കാളി
1998 ല്‍ ഡിസ്‌കോ ശാന്തിയെ വിവാഹം കഴിച്ചു. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുണ്ട്. മകള്‍ അകാലത്തില്‍ മരിച്ചു.

സാമൂഹ്യ പ്രവര്‍ത്തനം
സിനിമയിലെന്ന പോലെ സാമൂഹ്യപ്രവവര്‍ത്തനത്തിലും ശ്രീഹരി മുന്‍നിരയിലായിരുന്നു. മകള്‍ അക്ഷരയുടെ പേരില്‍ അക്ഷയ ഫൗണ്ടേഷന്‍ എന്ന സന്നദ്ധസംഘടനയും പ്രവര്‍ത്തിക്കുന്നുണ്ട്.












Click it and Unblock the Notifications