കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയ്ക്ക് പത്മാവതിയോട് കട്ടക്കലിപ്പ്: മധ്യപ്രദേശിന് പിന്നാലെ ഗുജറാത്തിലും വിലക്ക്!

Google Oneindia Malayalam News

അഹമ്മദാബാദ്: ബോളിവുഡ് ചിത്രം പത്മാവതിയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ ഗുജറാത്തില്‍ സിനിമയ്ക്ക് വിലക്ക്. രാജസ്ഥാനും മധ്യപ്രദേശും സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഗുജറാത്തും പത്മാവതിയ്ക്കെതിരെ തിരിയുന്നത്. രജ്പുത് വിഭാഗത്തിന്‍രെ വികാരത്തെ വ്രണപ്പെടുത്തുന്ന പത്മാവതി സംസ്ഥാനത്ത് റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി വ്യക്തമാക്കിയത്. ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ചരിത്രം വളച്ചൊടിക്കാന്‍ അനുവദിക്കില്ലെന്നും സംസ്കാരം കൊണ്ട് കളിക്കാന്‍ അനുവദിക്കില്ലെന്നും ഗുജറാത്ത് മുഖ്യമന്ത്രി വ്യക്തമാക്കി.

ഗുജറാത്ത് ഡിസംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പിലേയ്ക് നീങ്ങവേയാണ് പത്മാവതിയ്ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയത്. 200 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രത്തിനെതിരെ രജ്പുത് കര്‍ണിസേനയും സംഘപരിവാര്‍ സംഘടനങ്ങളും പ്രതിഷേധം തുടരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. 13ാം നൂറ്റാണ്ടിലെ രാജകുമാരിയായിരുന്ന റാണി പത്മിനിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഭാഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് രാജ്യത്ത് ചിത്രത്തിനെതിരെ പ്രതിഷേധം ആളിക്കത്തുന്നത്. ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയും പത്മാവതിയും തമ്മിലുള്ള റൊമാന്‍സ് രംഗങ്ങളുണ്ടെന്നും കര്‍ണി സേന പോലുള്ള സംഘടനകള്‍ വാദിക്കുന്നു.

 ചിത്രത്തിനെതിരെ ആസൂത്രിത നീക്കം

ചിത്രത്തിനെതിരെ ആസൂത്രിത നീക്കം

മതവികാരം വ്രണപ്പെടുത്തുന്നു ചിത്രത്തിന്‍റെ ഉള്ളടക്കം രാജ്പുത് സമുദായത്തെ അപമാനിക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതുമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് പല സംഘടനകളും ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചിത്രം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സിനിമയ്ക്ക് പുറത്തുള്ള ആര്‍ക്കും സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് അറിവില്ലെങ്കിലും ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. ചിത്രം നിരോധിക്കാനുള്ള ഹര്‍ജികള്‍ രണ്ട് തവണ സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നുവെങ്കിലും മധ്യപ്രദേശ് സര്‍ക്കാരും രാജസ്ഥാന്‍ സര്‍ക്കാരും സിനിമയ്ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് പത്മാവതി നിരോധിച്ചുകൊണ്ടാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രതിഷേധിച്ചത്.

സുപ്രീം കോടതി ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പം

സുപ്രീം കോടതി ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പം


സുപ്രീം കോടതി വാദം സുപ്രീം കോടതി തള്ളി വിവാദങ്ങള്‍ക്കിടെ ബോളിവുഡ് ചിത്രം പത്മാവതിയ്ക്ക് വിലക്കേര്‍പ്പെടുത്താനുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. ദീപിക പദുകോണും ഷാഹിദ് കപൂറും അഭിനയിച്ച് സഞ്ജയ് ലീലാ ബെന്‍സാലിയുടെ ചിത്രത്തിന്‍റെ റിലീസ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിക്കളഞ്ഞത്. ചിത്രത്തിന്‍റെ റിലീസ് സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദം. ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കുന്നതിന് മുമ്പായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ എല്ലാക്കാര്യങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും സെന്‍സര്‍ ബോര്‍ഡില്‍ വിശ്വാസമുള്ളതിനാല്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്താന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ​ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ചിത്രം നിരോധിക്കാനാവില്ലെന്ന് വ്യക്തമാക്കി. പത്മാവതി സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയിലാണുള്ളത്, അതിനാല്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണ് തീരുമാനിക്കേണ്ടതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി തള്ളിക്കളയുകയായിരുന്നു.

 റിലീസ് വൈകിപ്പിക്കാന്‍ നിര്‍ദേശം

റിലീസ് വൈകിപ്പിക്കാന്‍ നിര്‍ദേശം


രാജ്യത്ത് പത്മാവതിയെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കിടെ റിലീസ് നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ട് വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രിയ്ക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി കത്തയച്ചിരുന്നു. ഏതെങ്കിലും സമുദായത്തിന്‍റെ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാന്‍ സിനിമയില്‍ മാറ്റം വരുത്തുന്നത് വരെ റിലീസ് നീട്ടിവെയ്ക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചരിത്രകാരന്മാര്‍ സംവിധായകര്‍, സമുദായ നേതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു കമ്മിറ്റിയെ നിയമിക്കണമെന്നും വസുന്ധര രാജെ കത്തില്‍ ആവശ്യപ്പെടുന്നു. ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ രജ്പുത് കര്‍ണിസേന അംഗങ്ങള്‍ ദീപിക പദുകോണിനെതിരെയും ഭീഷണി മുഴക്കിയിരുന്നു. ഡിസംബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് റിലീസ് ചെയ്യുന്നത് വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുള്ളത്. . സര്‍ട്ടിഫിക്കേഷന് വേണ്ടി നിര്‍മാതാക്കള്‍ സമര്‍പ്പിച്ച അപേക്ഷ അപൂര്‍ണ്ണമാണെന്ന് കാണിച്ച് സിബിഎഫ്സി തിരിച്ചയച്ചതിന് പിന്നാലെയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ നീക്കം.

കാലും തലയും സംഘപരിവാറിന്

കാലും തലയും സംഘപരിവാറിന്

പത്മാവതി രജ്പുത് രാജകുമാരിയായിരുന്ന റാണി പത്മിനിയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നുമാണ് രജ്പുത് സംഘടനകളും സംഘപരിവാര്‍ സംഘടനകളും ആരോപിക്കുന്നത്. ചിത്രത്തിനെതിരെ കഴിഞ്ഞ ദിവസം രംഗത്തെത്തിയ ബിജെപി നേതാവ് ബെന്‍സാലിയുടെ തലകൊയ്യണമെന്നും രണ്‍വീറിന്‍റെ കാലൊടിക്കണമെന്നുമുള്ള ആഹ്വാനങ്ങളുമായി ബിജെപി നേതാവ് സൂരജ് പാല്‍ അമു രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ ഹരിയാണ മാധ്യമ കോ ഓര്‍ഡ‍ിനേറ്ററാണ് സൂരജ് പാല്‍. രണ്‍വീറിന്‍റെ കാല് തല്ലിയൊടിക്കുമെന്ന ഭീഷണിയും ബിജെപി നേതാവ് മുഴക്കിയിരുന്നു.

 മൂക്കരിയുമെന്ന് ഭീഷണി

മൂക്കരിയുമെന്ന് ഭീഷണി

രജപുത്തുകള്‍ സ്ത്രീകള്‍ക്ക് നേരെ കയ്യുയര്‍ത്താറില്ല, എന്നാല്‍ ലക്ഷ്മണന്‍ ശൂര്‍പ്പണഖയോട് ചെയ്തത് ദീപികയോട് ചെയ്യുമെന്നാണ് കര്‍ണി സേനയുടെ ഭീഷണി. കര്‍ണി സേന നേതാവ് വ്യാഴാഴ്ച പുറത്തിറക്കിയ വീ‍ഡിയോയിലാണ് ദീപിക പദുകോണിന് ഭീഷണിയുള്ളത്. ദീപികയുടെ മൂക്ക് ചെത്തുമെന്നാണ് സംഘടനയുടെ ഭീഷണി. തങ്ങളുടെ പൂര്‍വ്വികര്‍ രക്തംകൊണ്ടെഴുതിയ ചരിത്രം നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കര്‍ണി സേന വ്യക്തമാക്കിയിരുന്നു.

തലകൊയ്യാന്‍ സംഘപരിവാര്‍ ആനുകൂല്യം

തലകൊയ്യാന്‍ സംഘപരിവാര്‍ ആനുകൂല്യം

പത്മാവതിയുടെ സംവിധായകന്‍ സഞ്ജയ് ലീലാ ബെന്‍സാലിയുടെ തല കൊയ്യുന്നവര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്ത നേതാവ് ഈ കൃത്യം ചെയ്യുന്നവരുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന ഉറപ്പും നല്‍കിയിരുന്നു. നേരത്തെ ബന്‍സാലിയുടെ കൊയ്യുന്നവര്‍ക്ക് അഞ്ച് കോടി നല്‍കുമെന്ന് പ്രഖ്യാപിച്ച ഛത്രിയ സമാജം എന്ന സംഘടനയെ സൂരജ് പാല്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു. സിനിമയ്ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന രണ്‍വീറിന്‍റെ പ്രസ്താവനയായിരുന്നു ബിജെപി നേതാവിനെ പ്രകോപിപ്പിച്ചത്.

ഐഎഫ്എഫ്ഐ ബഹിഷ്കരണം

ഐഎഫ്എഫ്ഐ ബഹിഷ്കരണം

ഗോവയില്‍ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേള ബഹിഷ്കരിക്കണമെന്ന് ഇന്ത്യന്‍ സിനിമാ മേഖലയോട് ആവശ്യപ്പെട്ടുന്ന ശബാന ആസ്മി ദീപിക പദുകോണിനും സഞ്ജയ് ലീലാ ബെന്‍സാലിക്കുമെതിരെ ഉയര്‍ന്നിട്ടുള്ള ഭീഷണിക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും ആവശ്യപ്പെടുന്നു. സിനിമാ വ്യവസായം ഒന്നടങ്കം പത്മാവതിയ്ക്കൊപ്പം നില്‍ക്കണമെന്നും ശബാന ആസ്മി ആഹ്വാനം ചെയ്യുന്നു.

English summary
After Rajasthan and Madhya Pradesh, a third BJP-governed state, Gujarat, which chooses its new government next month, has banned the movie "Padmavati".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X