സമയത്ത് വീട്ടുവാടക കൊടുക്കാൻ പറ്റുന്നില്ലേ.. പേടി വേണ്ട, ഇനി ക്രെഡിറ്റ് കാർഡ് സഹായിക്കും!!

  • By: Kishor
Subscribe to Oneindia Malayalam

മറവി കൊണ്ടോ കയ്യിൽ പണമില്ലാത്തത് കൊണ്ടോ സമയത്ത് വീട്ടുവാടക കൊടുക്കാൻ പറ്റാതെ ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ. എങ്കിൽ നിങ്ങൾക്ക് ഇതാ ഒരു സന്തോഷവാർത്ത. അക്കൗണ്ടിൽ പണവും വേണ്ട ഒന്നും വേണ്ട, പിന്നെയോ ഒരു ക്രെഡിറ്റ് കാർഡും റെന്റ് പേ അക്കൗണ്ടുണ്ടായാൽ മാത്രം മതി. അധികച്ചെലവാകട്ടെ വെറും 39 രൂപയും.

ആർക്കൊക്കെ കിട്ടും

ആർക്കൊക്കെ കിട്ടും

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വീട്ടുവാടക കൊടുക്കാൻ ആർക്കൊക്കെ പറ്റും. ഉത്തരം ലളിതം - എസ് ബി ഐ കാർഡ്സ്, എച്ച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, യെസ് ബാങ്ക്, കൊടാക് മഹിന്ദ്ര ബാങ്ക് എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് കൈവശമുള്ളവർക്ക് വീട്ടുവാടക എന്ന തലവേദനയിൽ നിന്നും താൽക്കാലിക ആശ്വാസം കിട്ടും.

എങ്ങനെ വർക്കൗട്ടാകും

എങ്ങനെ വർക്കൗട്ടാകും

യു കെ ബേസ്ഡ് കമ്പനിയായ റെഡ്ജിറാഫിന്റെ ഫിനാൻഷ്യൽ - ടെക്നിക്കൽ ടീമുകളാണ് നൂതനമായ ഈ വിദ്യയുമായി രംഗത്ത് വരുന്നത്. റെഡ്ജിറാഫ് വെബ്സൈറ്റിൽ ലോഗിൻ ചെയ്യുകയാണ് ആദ്യം വേണ്ടത്. നിങ്ങളുടെയും നിങ്ങളുടെ വീട്ടുടമയുടെയും വിവരങ്ങൾ നൽകുക. റെന്റ് എഗ്രിമെന്റ് അപ്ലോഡ് ചെയ്യുക. തുടർന്ന് നിങ്ങൾക്ക് ഒരു ആർജി ഐഡി കിട്ടും.

ഓട്ടോമാറ്റിക്കാണ് എല്ലാം

ഓട്ടോമാറ്റിക്കാണ് എല്ലാം

രജിസ്ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ വീട്ടുടമയുടെ അക്കൗണ്ടിലേക്ക് നിങ്ങൾ നിശ്ചയിക്കുന്ന ദിവസം കൃത്യമായി വാടക എത്തും. എസ് ബി ഐ ഒഴികെയുള്ള എല്ലാ കാർഡുകൾക്കും 0.39 ശതമാനം ടാക്സിനത്തിൽ അധികം വേണ്ടിവരും. എന്ന് വെച്ചാല്‌ പതിനായിരം രൂപ വാടക കൊടുക്കുന്ന ഒരാൾ‌ക്ക് 39 രൂപ അധികം ചെലവ് വരും എന്നർഥം. എസ് ബി ഐ കാർഡുകൾക്ക് ഇത് 1.75 ശതമാനമാണ്.

 ക്യാഷ്ബാക്കുകളും ഉണ്ട്

ക്യാഷ്ബാക്കുകളും ഉണ്ട്

ബോണസ്, റിവാർഡ് പോയിന്റ് തുടങ്ങിയ വകയിലൂടെ ക്യാഷ്ബാക്കുകളും കിട്ടാൻ സാധ്യതയുണ്ട് എന്നതൊരു അഡീഷണൽ ആശ്വാസമാണ്. താരതമ്യേന വലിയ തുകയാണ് വീട്ട് വാടക ഇനത്തിലും മറ്റും കൈമാറ്റം ചെയ്യപ്പെടുന്നത് എന്നത് കൊണ്ട് ബോണസ് പോയിന്റുകളും ക്യാഷ് ബാക്കും അതിനനുസരിച്ച് കൂടും.

English summary
Now you can pay rent using your credit card, How?
Please Wait while comments are loading...