മോദിയുടേത് വെറും ടൂത്ത് പേസ്റ്റ് വാഗ്ദാനങ്ങൾ; ബെംഗളൂരു വാഗ്ദാനങ്ങളെ പരിഹസിച്ച് പ്രകാശ് രാജ്

  • Posted By: Desk
Subscribe to Oneindia Malayalam

ചെന്നൈ: മോദിയുടെ വാഗ്ദാനങ്ങളെ രൂക്ഷമായി പരിഹസിച്ച് തെന്നിന്ത്യൻ സിനിമ താരം പ്രകാശ് രാജ്. കർണാടകത്തിൽ ബിജെപി സംഘടിപ്പിച്ച പരിവർത്തന യാത്രയുടെ സമാപനത്തിൽ സംസാരിക്കുമ്പോഴാണ് മോദി പുതിയ വാഗ്ദനങ്ങൾ ജനങ്ങൾക്ക് മുന്നിൽ വെച്ചിരുന്നു. ഇതിനെയാണ് പ്രകാശ് രാജ് പരിഹസിച്ചത്.

മോദി 2014ൽ നൽകിയ ടൂത്ത്പേസ്റ്റ് വാഗ്ദാനം കൊണ്ട് ദുരിതം പേറുന്ന കർഷകർക്കും തൊഴിലില്ലാത്ത യുവജനങ്ങൾക്കും ചിരിക്കാൻ‌ സാധിക്കുന്നില്ലെന്ന് പ്രകാശ് രാജ് ട്വീറ്റ് ചെയ്യുകയായിരുന്നു. ബംഗളൂരു റാലിയിൽ മോദി നൽകിയ വാഗ്ദാനങ്ങൾ യാഥാർഥ്യമാകുമോ എന്ന് ജനങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്നും പ്രകാശ് രാജ് ഉന്നയിച്ചു.

വാഗ്ദാനങ്ങൾ

വാഗ്ദാനങ്ങൾ

കർഷകരുടെ വിളകൾക്ക് കൃത്യമായ വില നൽകും. കർഷകരുടെ തൽപര്യത്തിനു വേണ്ടി ബിജെപി നേതാക്കൾ പ്രയത്​നിക്കും, ഇത്തവണത്തെ ബജറ്റിൽ കർഷകർക്കായി നിർണായക തീരുമാനങ്ങളാണ് സർക്കാർ കൈക്കൊണ്ടതെന്നും മോദി പറഞ്ഞിരുന്നു.

പക്കാവട വിറ്റ് പ്രതിഷേധിച്ചു

പക്കാവട വിറ്റ് പ്രതിഷേധിച്ചു

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലി​സ്ഥലത്ത്​ ബിരുദമേലങ്കിയണിഞ്ഞ്​ എത്തിയ കോളേജ് വിദ്യാർത്ഥികൾ പക്കാവട വിറ്റ് പ്രതിഷേധിച്ചിരുന്നു. ഇന്ത്യയിൽ പക്കാവട വിൽക്കുന്നവർക്ക് പോലും 200 രൂപ കൂലി​ഉണ്ടെന്നും അതുകൊണ്ട്​ അയാളെയും തൊഴിലുള്ളവനായി കണക്കാക്കാമെന്നും മോദി ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിലായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം.

അഭ്യസ്ത വിദ്യരെ ആക്ഷേപിച്ചു

അഭ്യസ്ത വിദ്യരെ ആക്ഷേപിച്ചു

അഭ്യസ്ത വിദ്യർ തൊഴിലിനുവേണ്ടി അലയുമ്പോൾ അവരെ അധിക്ഷേപിക്കുന്ന പരാമർശമാണ് പ്രധാനമന്ത്രി നടത്തിയതെന്ന് ആരോപിച്ചാണ് മോദി പക്കാവട, അമിത് ഷാ പക്കാവട, യെദിയൂരപ്പ പക്കാവട എന്നീ പേരുകളിൽ വിദ്യർത്ഥികൾ പക്കാടവട വിറ്റത്. അതേ സമയം റാലി തുടങ്ങുന്നതിന് മുമ്പ് വിദ്യാർത്ഥികളെ സ്ഥലത്തു നിന്നും നീക്കിയിരുന്നു.

ജസ്റ്റ് ആസ്കിങ് ഹാഷ് ടാഗ്

ജസ്റ്റ് ആസ്കിങ് ഹാഷ് ടാഗിൽ സംഘപരിവാറിനെയും കേന്ദ്ര സർക്കാരിനെയും ഉന്നമിട്ട് പ്രകാശ് രാജ് നടത്തുന്ന ട്വീറ്റ് ആക്രമണങ്ങളിൽ ഏറ്റവും പുതിയതാണ് ടുത്ത് പേസ്റ്റ് വാദം. " നൂറ് കണക്കിന് താമരകൾ കർണാടകത്തിൽ വിരിയും. അത് കോൺഗ്രസ് സർക്കാരിനെ താഴെയിറക്കും. ബിജെപി മികച്ച വിജയം കൈവരിക്കുമെന്ന് എനിക്കുറപ്പുണ്ട്' എന്നായിരുന്നു റാലിയിൽ മോദി പ്രസംഗിച്ചത്.

English summary
A day after Prime Minister Narendra Modi on Sunday addressed a rally in Bengaluru, Prakash Raj, who started his acting journey from Karnataka, has once again hit out at the Bharatiya Janata Party-led NDA government at the Centre.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്