നിറഞ്ഞുകവിഞ്ഞ് പ്രാദേശിക പത്രങ്ങളിലെ ചരമപേജ്: ഗുജറാത്തിൽ കൊവിഡ് മരണത്തിൽ പൊരുത്തക്കേടെന്ന് റിപ്പോർട്ട്
അഹമ്മദാബാദ്: ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഗുജറാത്തിലെ മരണസംഖ്യയിൽ പൊരുത്തക്കേടുണ്ടെന്ന് റിപ്പോർട്ട്. ഗുജറാത്തിലെ പ്രാദേശിക പത്രങ്ങളിൽ കൊവിഡ് മരണസംഖ്യ ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന സൂചനകളാണ് നൽകുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിലെ പ്രധാന ദിനപത്രങ്ങളിൽ 16 പേജുകളിൽ ഏഴെണ്ണവും മരണാനന്തര അറിയിപ്പുകൾക്കും അനുശോചന കുറിപ്പുകൾക്കുമായാണ് നീക്കിവച്ചിട്ടുള്ളത്.
അതേ സമയം കഴിഞ്ഞ മൂന്ന് ദിവസമായി ഗുജറാത്തിൽ കേസുകളും മരണങ്ങളും കുറവാണ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ പത്രങ്ങളിലെ മരണവും അനുശോചന സന്ദേശങ്ങളും കൂടുതലായി പുറത്തുവരുന്നതാണ് ഔദ്യോഗിക കണക്കുകൾ സംബന്ധിച്ച് സംശയം ജനിപ്പിക്കുന്നത്. സൗരാഷ്ട്ര ഭാസ്കറിന്റെ ഭാവ് നഗർ പതിപ്പിൽ മാത്രം ഒരു ദിവസം മാത്രം 200 ഓളം ചരമവാർത്തയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. മാസത്തിൽ 30 എന്ന കണക്കിൽ നിന്നാണ് ദിവസേന 200ലേക്ക് വർധിച്ചിട്ടുള്ളത്.

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ
ഗുജറാത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,800 പുതിയ കൊവിഡ് -19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 14,000 ലേക്ക് ഉയർന്നിട്ടുണ്ട്. അതേ സമയം ഔദ്യോഗിക കണക്കുകൾ പ്രകാരം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 119 ആണ്. എന്നാൽ സംസ്ഥാനത്തെ മരണസംഖ്യ കുറവാണോ എന്ന ചോദ്യത്തിന് മറ്റ് രോഗാവസ്ഥകൾ മൂലമുള്ള മരണം ഔദ്യോഗിക മരണത്തിൽ ഉൾപ്പെടുത്തില്ലെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനിയുടെ പ്രതികരണം.
Recommended Video
The scale of our tragedy:
— Deepak Patel (@deepakpatel_91) May 10, 2021
10 out of 18 pages in Saurashtra Samachar’s Bhavnagar edition today contain obituaries.
It has 232 obituaries — 158 text-only & 74 with photos of the deceased.
It had 26 obituaries two months back, on March 10.
26 to 232.
(1/6) pic.twitter.com/42ta2vwOHx
ഐശ്വര്യ മേനോന്റെ പുതിയ ചിത്രങ്ങള്‍ കാണാം
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications