പട്നായിക്കിന്റെ കോട്ട ബിജെപി പൊളിക്കും, ഒഡീഷയില്‍ മോദി തരംഗമെത്തും; സര്‍വേകള്‍ പറയുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി: ഒഡീഷയില്‍ ബിജെപിയുടെ ഹൈവോള്‍ട്ടേജ് പ്രചാരണം ഏറ്റുവെന്ന സൂചനയുമായി എക്സിറ്റ് പോള്‍ ഫലം. വമ്പന്‍ കുതിപ്പ് തന്നെ പാര്ട്ടിണ്ടാക്കുമെന്നാണ് സര്‍വേകള്‍ പ്രവചിക്കുന്നത്. ഒഡീഷയിലെ 21ല്‍ പതിനഞ്ച് സീറ്റോ അതിലധികമോ ബിജെപി നേടുമെന്നാണ് സര്‍വേകള്‍ പറയുന്നത്. ഇന്ത്യ ടുഡേ എക്സിറ്റ് പോളുകളില്‍ നവീന്‍ പട്നായിക്കിന്റെ കോട്ട ബിജെപിക്ക് പൊളിച്ചടുക്കുമെന്നാണ് പ്രവചിക്കുന്നത്.
എന്‍ഡിഎ 18 മുതല്‍ ഇരുപത് സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. അതേസമയം ബിജു ജനതാദള്‍ പരമാവധി രണ്ട് സീറ്റുകള്‍ വരെ നേടുകയോ ചെയ്തേക്കാമെന്നാണ് സര്‍വേ പറയുന്നു. ഇന്ത്യ സഖ്യത്തിനും പരമാവധി ഒരു സീറ്റാണ് സര്‍വേ പ്രവചിക്കുന്നത്.

അതേസമയം ബിജു ജനതാദളിന്റെ വമ്പന്‍ വീഴ്ച്ചയാണ് സര്‍വേയില്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. നവീന്‍ പട്നായിക്കിന്റെ പ്രായം ചൂണ്ടിക്കാണിച്ചായിരുന്നു ബിജെപിയുടെ പ്രധാന പ്രചാരണങ്ങളിലൊന്ന്. ആരാകും പട്നായിക്കിന്റെ പകരക്കാരന് എന്ന കാര്യത്തില്‍ ആശയക്കുഴപ്പം കൊണ്ടുവരാനും ബിജെപിക്ക് സാധിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ ഏറ്റവും മികച്ച ബദല്‍ തങ്ങളാണെന്ന് കാണിക്കാനും ബിജെപിക്ക് സാധിച്ചിരുന്നു. വികെ പാണ്ഡ്യനാണ് പട്നായിക്കിന് പകരം കാര്യങ്ങള്‍ ചെയ്യുന്നതെന്ന പ്രചാരണവും ബിജെപി കൊണ്ടുവന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ഉന്നയിക്കുകയും ചെയ്തിരുന്നു. ലോക്സഭയിലേക്ക് ഇതെല്ലാം ബിജെപിക്ക് അനുകൂലമായിട്ടുണ്ട്.
2014ല്‍ ബിജെഡി ഇരുപത് സീറ്റുകളാണ് ഒഡീഷയില്‍ നേടിയത്. മോദി തരംഗമുണ്ടായിട്ടും കാര്യമായ നേട്ടങ്ങള്‍ ബിജെപിക്കുണ്ടായിരു്നില്ല. 2019ല്‍ പക്ഷേ കാര്യങ്ങള്‍ മാറി. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വന്‍ പ്രചാരണം നടത്തിയപ്പോള്‍ 12 സീറ്റായി പട്നായിക്കിന്റെ പാര്‍ട്ടിയുടെ നേട്ടം കുറഞ്ഞിരുന്നു.
എട്ട് സീറ്റുകളാണ് നഷ്ടമായത്. അതിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജു ജനതാദള്‍ ജയിച്ചുവെങ്കില്‍ ബിജെപി കരുത്ത് വര്‍ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ലോക്സഭയില്‍ പട്നായിക്കിനെ മോദി പ്രഭാവം കൊണ്ട് മറികടന്നിരിക്കുകയാണ് ബിജെപി. മികച്ച വികസന പദ്ധതികള്‍ അടക്കം ഒഡീഷയില്‍ കൊണ്ടുവന്നതും. രാഷ്ട്രപതിയെ അവിടെ നിന്ന് സമ്മാനിച്ചതുമെല്ലാം ബിജെപിയുടെ ഗ്രാഫ് ഉയര്‍ത്തിയിരിക്കുകയാണ്.
അതേസമയം ഇന്ത്യ ന്യൂസ് ഡി ഡൈനാമിക്സ് സര്‍വേ 13 സീറ്റുകളാണ് ബിജെപിക്ക് പ്രവചിക്കുന്നത്. ബിജെഡി എട്ട് സീറ്റുകള്‍ നേടുമെന്നും പറയുന്നു. എന്നാല്‍ ഇന്ത്യ സഖ്യം വട്ടപൂജ്യമാകുമെന്നും സര്‍വേ വ്യക്തമാക്കി. ഇന്ത്യ-ടിവി സിഎന്‍എക്സ് സര്‍വേ ബിജെപിക്കാണ് മുന്‍തൂക്കം കല്‍പ്പിക്കുന്നത്. 15 മുതല്‍ 17 സീറ്റ് വരെ ബിജെപി നേടും.
ബിജെപി നാല് മുതല്‍ ആറ് സീറ്റിലേക്ക് വീഴും. ഇന്ത്യ സഖ്യ പരമാവധി ഒരു സീറ്റിലും ഒതുങ്ങും. ജന്‍കീ ബാത്ത് സര്‍വേയില്‍ 15 മുതല്‍ 18 സീറ്റ് വരെയാണ് ബിജെപിക്ക് പ്രവചിക്കുന്നത്. 3 മുതല്‍ 7 സീറ്റ് വരെ ബിജു ജനതാദളും നേടും. ന്യൂസ് 24-ടുഡേയ്സ് ചാണക്യ സര്‍വേ 16 സീറ്റുകലാണ് ബിജെപിക്ക് പ്രവചിക്കുന്നത്. നാല് സീറ്റ് ബിജെഡിയും ഒരു സീറ്റ് ഇന്ത്യ സഖ്യവും നേടിയേക്കും.
-
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു












Click it and Unblock the Notifications