കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ പിടിവിടാതെ ഒമൈക്രോണ്‍; ഇതുവരെ സ്ഥിരീകരിച്ചത് 54 പേര്‍ക്ക്, ആശങ്ക തുടരുന്നു

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയെ വിടാതെ പിടിമുറുക്കി ഒമൈക്രോണ്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ച സംസ്ഥാനമായി മഹാരാഷ്ട്രമാറി. ഇന്നലെ ആറ് പേര്‍ക്കാണ് സംസ്ഥാനത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.

കോവിഡിന്റെ ഒന്നാം തരംഗത്തിലെ അഴിമതി; കമ്പിനിയുടെ പേരും തുകയും രേഖയിലില്ല, ഞെട്ടിക്കുന്ന വിവരങ്ങള്‍കോവിഡിന്റെ ഒന്നാം തരംഗത്തിലെ അഴിമതി; കമ്പിനിയുടെ പേരും തുകയും രേഖയിലില്ല, ഞെട്ടിക്കുന്ന വിവരങ്ങള്‍

ഇതോടെ മൊത്തം സ്ഥിരീകരിച്ചവരുടെ എണ്ണം മഹാരാഷ്ട്രയില്‍ മാത്രം 54 ആയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രണ്ട് പേര്‍ ടാന്‍സാനിയയില്‍ നിന്നും, രണ്ട് പേര്‍ ഇംഗ്ലണ്ടില്‍ നിന്നും, ഒരാള്‍ ദുബായിയില്‍ നിന്നും എത്തിയവര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരാകരിച്ചത്. കൂടാതെ പൂനെയിലെ ജുന്നാര്‍ എന്ന സ്ഥലത്തെ അഞ്ച് വയസുള്ള കുട്ടിക്കുമാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.

1

മൊത്തം ആറ് പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. നാല് പേര്‍ക്ക് മുംബൈയിലെ വിമാനത്താവളത്തില്‍ വച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നാല് പേര്‍ മുംബൈ സ്വദേശികളും, രണ്ട് പേര്‍ കര്‍ണാടക സ്വദേശികളും, ഒരാള്‍ ഔറംഗബാദ് സ്വദേശിയുമാണ്. രണ്ട് പേര്‍ ടാന്‍സാനിയയില്‍ നിന്നും, രണ്ട് പേര്‍ ഇംഗ്ലണ്ടില്‍ നിന്നും വന്നവരാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. നാല് പേരും വാക്‌സിന്‍ സ്വീകരിച്ചവരും രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരും ആയിരുന്നു. രോഗികളെല്ലാവരും മുംബൈയിലെ സെവന്‍ ഹില്‍സ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

2

രണ്ട് പേര്‍ സ്ത്രീകളാണ്. 21നും 57നും പ്രായത്തിന് ഇടയിലുള്ളവര്‍ക്കാണ് ഇന്നലെ രേഗം സ്ഥിരീകരിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. പുനെയിലെ ജുനാറില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ച അഞ്ച് വയസ്‌കാരന്‍ ദുബൈയില്‍ നിന്ന് വന്ന യാത്രക്കാരനുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം കുട്ടിക്ക് ലക്ഷണങ്ങളൊന്നുമില്ലെന്നും അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ ഫോര്‍മുല തള്ളി പ്രതിപക്ഷം, 4 പാര്‍ട്ടികളുടെ യോഗത്തിനില്ല, സസ്‌പെന്‍ഷന്‍ പിന്‍വലിക്കണംസര്‍ക്കാര്‍ ഫോര്‍മുല തള്ളി പ്രതിപക്ഷം, 4 പാര്‍ട്ടികളുടെ യോഗത്തിനില്ല, സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം

3

പുനെ സിറ്റിക്ക് സമീപം പിംപ്രി ചിഞ്ച്വാദില്‍ താമസിക്കുന്ന 46കാരനും ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ദുബായിയില്‍ നിന്നെത്തിയ ആളാണ് ഇദ്ദേഹം. ഇദ്ദേഹത്തിന് ചെറിയ ലക്ഷണങ്ങളുണ്ടായിരുന്നു നിലവില്‍ അദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്. പൂര്‍ണായും വാക്‌സിന്‍ സ്വീകരിച്ചയാളാണ് ഇദ്ദേഹമെന്നും അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ച 54 കേസുകളില്‍ 22 എണ്ണവും മുംബൈലാണ് റിപ്പോര്‍ട്ട് ചെയ്തത്.

4

വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 22ല്‍ രണ്ട് പേര്‍ കര്‍ണാടക സ്വദേശികളും, കൂടാതെ ഒരോരുത്തര്‍ വീതം കേരളം, ചത്തീസ്ഗഢ്, മഹാരാഷ്ട്രയിലെ, ജാല്‍ഗോള്‍, ഔഖംഗബാദ് സ്വദേശികളുമാണ്. 11പേര്‍ പംപിരി ചിഞ്ച്വാദിലും, 7 പേര്‍ പൂനെയിലം ഉള്‍ഗ്രാമങ്ങളിലുള്ളവര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ പൂനെ സ്റ്റിയിലും സത്രയിലുള്ളവരും, രണ്ട് പേര്‍വീതം ഥാനം ജില്ലയിലെ കല്യാണ്‍, ഓസനംബാദ് എന്നിവിടങ്ങളിലുള്ളവരും ഒരോ രോഗീകള്‍ വീതം ബുല്‍ദാന, നാഗാപൂര്‍, ലാതൂര്‍, വാസയി വീരാര്‍ എന്നീ ജില്ലകളിലുള്ളവര്‍ക്കുമാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.

5

ഇതുവരെ 1,28,518 യാത്രക്കാരാണ് മുംബൈ, നാഗ്പൂര്‍, പൂനെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ വന്നിറങ്ങിയത്. അതില്‍ 18,726പേര്‍ അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നാണ് മഹാരാഷ്ട്രയില്‍ എത്തിയത്. സ്ഥിരീകരിച്ചവരില്‍ 64 പേര്‍ അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നും 19 പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. ഇവരുടെ സാമ്പിളുകല്‍ ജനിതക പിരശോധനക്കായി അയച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ലോകത്ത് ഒമൈക്രോണ്‍ വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനകളും നിരീക്ഷണങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് പുറമെ അതാത് സംസ്ഥാനങ്ങളും വിമാനത്താവളങ്ങളില്‍ നിരീക്ഷമം ശക്തമാക്കുകയും നിര്‍ദ്ദേശങ്ങളും കോവിഡ് മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

6

മഹാരാഷ്ട്രിലെ വിമാനത്താവളത്തില്‍ അപകട സാധ്യതയുള്ള രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ബോട്സ്വാന, സിംബാവെ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരും പരിശോധനക്ക് വിധേയമാകണമെന്നാണ് മഹാരാഷ്ട്രയുടെ പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നത്. ഇതിനായി വിമാനത്താവളത്തില്‍ പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. കൂടാതെ എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റും ക്വാറന്റൈനും നിര്‍ബന്ധമാക്കി.അന്താരാഷ്ട്ര രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ പുറപ്പെടുന്നതിന് മുമ്പ് അവരുടെ 15 ദിവസത്തെ യാത്രാ വിവരങ്ങള്‍ സര്‍ക്കാരിന് നല്‍കണമെന്നും മുംബൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന എല്ലാ യാത്രക്കാരും നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്തിരിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

7

കേരളത്തിലും ഒമൈക്രോണ്‍ കേസുകള്‍ വര്‍ക്കുന്നതിനാല്‍ മാനദണ്ഡം കര്‍ശനമാക്കിയതായി അധികൃതര്‍ അറിയിച്ചിരുന്നു. ആശങ്കവേണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് അരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശം. മാസ്‌ക് കൃത്യമായി ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ കൃത്യമായി ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം രാജ്യത്ത് ഒമൈക്രോണ്‍ വ്യാപിക്കുന്നതിനാല്‍ പുതുവത്സര വളരെ ചുരുങ്ങിയ രീതിയില്‍ ആഘോഷിക്കണമെന്നും, ആളുകല്‍ കൂടുതല്‍ ആഘോഷങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം നവി മുബൈയിലെ ഒരു വിദ്യാലയിത്തിലെ എട്ട് മുതല്‍ 11 ക്ലാസുകളില്‍ പഠിക്കുന്ന 16ഓളം വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സ്‌കൂള്‍ അധികൃതര്‍ കഴിഞ്ഞ ദിവസം സ്‌കൂളില്‍ പരിശോധന നടത്തിയിരുന്നു. 600 വിദ്യാര്‍ത്ഥികളാണ് പരിശോധനയില്‍ പങ്കെടുത്തത്.

8

വിദ്യാലയത്തില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ പിതാവി കഴിഞ്ഞ ദിവസം ഖത്തറില്‍ നിന്ന് നാട്ടിലെത്തിയിട്ടുണ്ടെന്നും നവി മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞിരുന്നു. പിതാവും വീട്ടുകാരും കോവിഡ് പരിശോധിച്ചപ്പോള്‍ നെഗറ്റീവായിരുന്നു പരിശോധനാ ഫലം. എന്നാല്‍ കുട്ടിക്ക് പോസ്റ്റീവാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് കോവിഡ് പോസ്റ്റീവായ വിദ്യാര്‍ത്ഥിയുമായി സമ്പര്‍ക്കത്തിലേര്‍പ്പപെട്ട മുഴുവന്‍ വിദ്യാര്‍ത്ഥികളെയു പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. ഈ പരിശോധനയിലാണ് 16 വിദ്യാര്‍കത്ഥികള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. നിലവില്‍ മഹാരാഷ്ട്രയില്‍ 10,582 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പും, സംസ്ഥാന ആരോഗ്യ വകുപ്പും പറയുന്നത്.

Recommended Video

cmsvideo
മാധ്യമങ്ങൾ മിണ്ടാത്ത John Brittasന്റെ കിടിലൻ പ്രസംഗം രാജ്യസഭയിൽ | Oneindia Malayalam

English summary
omicron cases in Maharashtra has reported 56 so far, state in high alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X