ഒമൈക്രോൺ 70 കടന്നു; തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാൾ - ആദ്യ പുതിയ കേസുകൾ ഇങ്ങനെ...
ഡൽഹി: രാജ്യത്തെ പ്രധാന മൂന്ന് സംസ്ഥാനങ്ങൾ ആയ തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ റിപ്പോർട്ട് ചെയ്തു.
ആദ്യ കേസുകൾ ബുധനാഴ്ചയോടെ ആണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ, സംസ്ഥാനങ്ങളിൽ വകഭേദം സ്ഥിരീകരിച്ചതോടെ ഇന്ത്യയുടെ ആകെ എണ്ണം 73 ആയി ഉയർന്നു.

പശ്ചിമ ബംഗാളിൽ, അടുത്തിടെ അബുദാബിയിൽ നിന്നും ഹൈദരാബാദ് വഴി മടങ്ങിയ മുർഷിദാബാദ് ജില്ലയിൽ താമസിക്കുന്ന ഏഴ് വയസ്സുള്ള ആൺ കുട്ടിക്ക് ഒമൈക്രോൺ വൈറസ്സ് പോസിറ്റീവ് സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്ന് ഹൈദരാബാദ് വഴി അടുത്തിടെയാണ് ഈ കുട്ടി ബംഗാളിലേക്ക് മടങ്ങിയത്.
അതേസമയം, തെലങ്കാനയിൽ, ഡിസംബർ 12 - ന് ഹൈദരാബാദിൽ വന്നിറങ്ങിയ കെനിയയിൽ നിന്നുള്ള 24 - കാരിയായ സ്ത്രീക്കും സൊമാലിയയിൽ നിന്നുള്ള 23 - കാരനായ പുരുഷനും കോവിഡ് പുതിയ വകഭേദം ആയ ഒമൈക്രോൺ പോസിറ്റീവ് റിപ്പോർട്ട് ചെയ്തതായി തെലങ്കാന ആരോഗ്യ ഉദ്യോഗസ്ഥൻ ബുധനാഴ്ച പറഞ്ഞു.
ഒമൈക്രോണ്‍; തിരുവനന്തപുരത്തും എറണാകുളത്തും ജാഗ്രത, തമിഴ്നാട്ടില്‍ ആദ്യ ഒമൈക്രോണ്‍ സ്ഥിരീകരിച്ചു

എന്നാൽ, തമിഴ്‌നാട്ടിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നൈജീരിയയിൽ നിന്ന് എത്തിയ 47 - കാരനായ ഒരാൾക്കും അദ്ദേഹത്തിന്റെ ആറ് കുടുംബാംഗങ്ങൾക്കും പുതിയ കോവിഡ് വകഭേദം ആയ ഒമൈക്രോൺ പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഡിസംബർ 10 - ന് നൈജീരിയയിൽ നിന്ന് ദോഹ വഴി അവിടെ എത്തിയ യാത്രക്കാരന് കോവിഡ് -19 പോസിറ്റീവ് ആണെന്നും അദ്ദേഹത്തിന്റെ ഒപ്പം ഉളള ആറ് കുടുംബാംഗങ്ങൾക്കും വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മെഡിക്കൽ, കുടുംബ ക്ഷേമ മന്ത്രി വ്യക്തമാക്കി. എന്നാൽ, പിന്നീട്, യാത്രക്കാരന് ഒമൈക്രോൺ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം, ഏറ്റവും കൂടുതൽ ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ ബുധനാഴ്ച നാല് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇതോടെ, സംസ്ഥാനത്തെ ആകെ കോസുകളുടെ എണ്ണം 32 ആയി ഉയർന്നു. നാല് രോഗികളിൽ ഒരാൾ സ്ത്രീയും മറ്റ് മൂന്ന് പേർ പുരുഷന്മാരും ആണ്. എല്ലാവരും 16 വയസിനും 67 വയസിനും ഇടയിൽ പ്രായമുളള വ്യക്തികളാണ്. പുതിയ നാല് കേസുകളിൽ രണ്ട് പേർ ഒസ്മാനാബാദിൽ നിന്നും ഒരാൾ മുംബൈയിൽ നിന്നും ഒരു രോഗി ബുൽധാനയിൽ നിന്നും ഉളളവരാണെന്ന് രേഖകൾ വ്യക്തമാക്കുന്നു.
എന്നാൽ, സംസ്ഥാനത്തെ 32 - രോഗികളിൽ 25 - പേർ ആർടി - പിസിആർ ഫലം നെഗറ്റീവായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തതായി സംസ്ഥാന സർക്കാർ അറിയിച്ചു.
പാര്‍ലമെന്റ് ശീതകാല സമ്മേളനം: ഒമൈക്രോണ്‍ കേസുകള്‍ ഉയരുന്നു, രാജ്യസഭ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും
കോവിഡ് വൈറസിന്റെ ഒമൈക്രോൺ പുതിയ വകഭേദം രാജ്യത്ത് അതിവേഗം പടരുന്ന സ്ഥിതി ആണ്. അടുത്ത വർഷം ജനുവരിയിൽ തന്നെ മഹാരാഷ്ട്രയിൽ പുതിയ വകഭേദത്തിന്റെ കുതിപ്പ് കാണാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥൻ പറഞ്ഞു. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒമൈക്രോൺ അണുബാധയുടെ കേസുകൾ കണ്ടെത്തുമെന്ന് മുംബൈയിൽ നടന്ന മഹാരാഷ്ട്ര മന്ത്രിസഭാ യോഗത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി പ്രദീപ് വ്യാസ് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പുതിയ മാനദണ്ഡങ്ങൾ പ്രകാരം, "അപകടസാധ്യതയുള്ള" രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ആർടി - പിസിആർ പരിശോധനകൾ നിർബന്ധമാണ്. ഇവയുടെ പരീക്ഷണ ഫലങ്ങൾ വന്നതിന് ശേഷം മാത്രമേ അവർക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്ത് പോകാൻ സാധിക്കൂ എന്നും നിർദ്ദേശം ഉണ്ട്.

അപകട സാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് ആറ് പ്രധാന ഇന്ത്യൻ വിമാനത്താവളങ്ങളിലേക്ക് വരുന്ന യാത്രക്കാർ ഡിസംബർ 20 മുതൽ ഓൺ-അറൈവൽ ആർടി - പിസിആർ ടെസ്റ്റിനായി നിർബന്ധമായും മുൻകൂട്ടി ബുക്ക് ചെയ്യണം എന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. എന്നിരുന്നാലും, ടെസ്റ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിൽ ഒരാൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടേണ്ടി വന്നാൽ, യാത്രക്കാരന് ബോർഡിംഗ് നിഷേധിക്കരുതെന്നും വ്യക്തമാക്കി.
ഡൽഹി, മുംബൈ കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ആറ് വിമാനത്താവളങ്ങൾ. യുണൈറ്റഡ് കിംഗ്ഡം, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബോട്സ്വാന, സിംബാബ്‌വെ, ടാൻസാനിയ, ഹോങ്കോംഗ്, ചൈന, ഘാന, മൗറീഷ്യസ്, ന്യൂസിലൻഡ്, ഇസ്രായേൽ എന്നിവയുൾപ്പെടെ യൂറോപ്പിലുള്ളവയും അപകടസാധ്യതയുള്ള രാജ്യങ്ങളിൽ ഉൾപ്പെടുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേ സമയം, രാജസ്ഥാൻ, കർണാടക, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഡൽഹി, ചണ്ഡീഗഢ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ഒമൈക്രോൺ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.