ഗുര്‍മീതിന്റെ ആശ്രമപരിസരത്ത് വീണ്ടും റെയ്ഡ്; കണ്ടെത്തിയത് അനധികൃത സ്‌ഫോടകവസ്തുവിന്റെ ഫാക്ടറി

  • Posted By: സുചിത്ര മോഹൻ
Subscribe to Oneindia Malayalam

ചണ്ഡിഗഢ്: പീഡന കേസിൽ ജയിലിലായ ദേരാ സച്ഛാ സൗദ തലവൻ ഗുർമീതിന്റെ സർസയിലെ അശ്രമത്തിൽ രണ്ടാം ദിവസവും പോലീസിന്റെ പരിശോധന . ഗുർമീതിന്റെ സിർസയിലെ ആശ്രമത്തിൽ നിന്ന് അനധികൃത സേഫോടക വസ്തു നിർമ്മാണ ഫാക്ടറി കണ്ടെത്തി.കൂടാതെ ആശ്രമത്തിനള്ളില്‍ രണ്ട് തുരങ്കങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. അതില്‍ ഒന്ന് ഗുര്‍മീത് റാം റഹിമിന്റെ സ്വകാര്യ വസതിയില്‍നിന്ന് ആരംഭിച്ച് ആശ്രമത്തിലെ വനിതാ ഹോസ്റ്റലില്‍ അവസാനിക്കുന്നതാണ്. മറ്റൊന്ന് ആശ്രമത്തിനുള്ളില്‍നിന്ന് ആരംഭിച്ച് അഞ്ചു കിലോമീറ്റര്‍ അകലെ റോഡിലേക്കു തുറക്കുന്നതാണ്. അത്യാവശ്യ ഘട്ടം വന്നാല്‍ ഗുര്‍മീതിനും അനുചരന്‍മാര്‍ക്കും രക്ഷപ്പെടാന്‍ നിര്‍മിച്ചതാണ് ഈ തുരങ്കമെന്നു കരുതുന്നു.

ആശ്രമത്തിലും പരിസരത്തുംമായി നടത്തിയ റെയിഡിലാണ് സ്ഫോടക വസ്തുക്കളും അധനികൃത പടക്ക ശേഖരങ്ങളും കണ്ടെത്തിയത്. ഫാക്ടറി സീൽ വച്ചതായി ഹരിയാണ് പബ്ലിക് ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ സതീഷ് മെഹ്റ അറിയിച്ചു.

 രണ്ടു ദിവസമായി നടക്കുന്ന റെയ്ഡ്

രണ്ടു ദിവസമായി നടക്കുന്ന റെയ്ഡ്

കഴിഞ്ഞ രണ്ടു ദിവസമായി സർസയിലെ ഗുർമീതിന്റെ ആശ്രമത്തിലും പരിസരത്തുമായി പോലീസിന്റെ റെയിഡ് നടക്കുകയാണ്. കോടതിയുടെ മേൽ നോട്ടത്തിലാണ് റെയ്ഡ്.

 സ്ഫോടക വസ്തുക്കളുടെ ഫാക്ടറി

സ്ഫോടക വസ്തുക്കളുടെ ഫാക്ടറി

സർസയിലെ ഗുർമീതിന്റെ ആശ്രമത്തിലും പരിസരത്തും നടത്തിയ റെയ്ഡിൽ വൻ പടക്ക ശേഖരവും അനധികൃത സ്ഫോടക വസ്തുക്കളുടെ നിർമ്മാണ ഫാക്ടറിയും കണ്ടെത്തിയിട്ടുണ്ട്.

കോടിക്കണക്കിന് രൂപയുടെ സ്വത്ത്

കോടിക്കണക്കിന് രൂപയുടെ സ്വത്ത്

എണ്ണൂറോളം ഏക്കറുകളിലായാണ് സർസയിലെ ഗുർമീതിന്റെ ആശ്രമം വ്യാപിച്ചു കിടക്കുന്നത്. രജിസ്റ്റർ ചെയ്യാത്ത ആഡംബര കാറുകൾ, പിൻവലിച്ച 1000, 500 രൂപ നോട്ടുകൾ, പ്ലാസ്റ്റിക് നാണയങ്ങയങ്ങൾ എന്നിവ കഴിഞ്ഞ ദിവസത്തെ റെയിഡിൽ പോലീസ് കണ്ടെത്തിയിരുന്നു.

 ഇനിയും സ്വത്തുക്കൾ

ഇനിയും സ്വത്തുക്കൾ

ഇനിയും കണക്കിൽപെടാത്ത സ്വത്തുക്കൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഗുർമീതിനു ഉണ്ടെന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ സ്വത്ത് വിവരങ്ങളുടെ കണക്കുകൾ അറിയാവുന്നത് ഒളിവിലുള്ള ഗുർമീതിന്റെ വളർത്തു മകൾ ഹണി പ്രീതിന് മാത്രമാണ്

 ആയുധ ശേഖരം

ആയുധ ശേഖരം

മുൻപ് പോലീസ് നടത്തിയ പരിശോധനയിൽ സിർസയിലെ ആശ്രമത്തിൽ നിന്ന് വൻ ആയുധ ശേഖരം പോലീസ് പിടികൂടിയിരുന്നു. ഇവിടെ നിന്ന എകെ 47 തോക്കുകളും റൈഫിളും പെട്രോൾ ബോംബും പോലീസ് കണ്ടെത്തിയിരുന്നു.

രഹസ്യങ്ങൾ ഹണിപ്രീതിന് അറിയാം

രഹസ്യങ്ങൾ ഹണിപ്രീതിന് അറിയാം

ബലാത്സംഗകേസിൽ ശിക്ഷ അനുഭവിക്കുന്ന ആൾ ദൈവം ഗുർമീതിന്റെ സ്വത്ത് വിവരങ്ങളും മറ്റു രഹസ്യങ്ങളും അറിയാവുന്നത് വളർത്തു മകളായ ഹണിപ്രീതിന് മാത്രമാണ്. എന്നാൽ ആഗസ്റ്റ് 25 മുതൽ ഹണിയെ കാണാനില്ല. പോലീസ് ഇവർക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

 ഇല്ലാതക്കാൻ ശ്രമം

ഇല്ലാതക്കാൻ ശ്രമം

ഗുർമീത് ജയിലിലായ സ്ഥിതിയ്ക്ക് ദേരാ ആശ്രമവുമായി ബന്ധപ്പെട്ട എല്ലാ രഹസ്യങ്ങളും അറിയാവുന്ന ഏക വ്യക്തി വറളർത്തു മകൾ ഹണിപ്രീതാണ്. എന്നാൽ വരെ നശിപ്പിക്കുന്നതിലൂടെ രഹസയങ്ങൾ പുറം ലോകം അറിയില്ലെന്ന് ഉറപ്പാണ്. ഇതിനായി ഗുർമീത് നേരിട്ടല്ലെങ്കിലും അയാളുടെ അനുയായികളെ ഉപയോഗിച്ച് ഹണിപ്രീതിനെ കൊല്ലാൻ ഇടയുണ്ടെന്ന് ഐബി റിപ്പോർട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
An illegal explosive factory has been found inside jailed guru Gurmeet Ram Rahim Singh's sprawling base in Haryana's Sirsa on the second day of a court-ordered search being carried out by security forces and district authorities.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്