വിദ്യാർത്ഥികളിലെ ആത്മഹത്യ മനോഭാവം കൂടി വരുന്നു; മണിക്കൂറിൽ ഒരാൾ വീതം മരിക്കുന്നു, കണക്ക് ഇങ്ങനെ...

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: ഇളംപ്രായക്കാർ മറ്റുള്ളവർക്കു വളരെ നിസ്സാരമെന്നു തോന്നിയേക്കാവുന്ന കാര്യങ്ങളെ പ്രതി നിരാശരായി ആത്മഹത്യ ചെയ്യുന്നത്‌ അസാധാരണമല്ല. മറ്റുള്ളവർ തങ്ങളെ വേദനിപ്പിക്കുകയും അതു സംബന്ധിച്ച് യാതൊന്നും ചെയ്യാൻ കഴിയാതെയിരിക്കുകയും ചെയ്യുമ്പോൾ സ്വന്തം മരണത്തിലൂടെ പകരം വീട്ടാൻ കഴിയുമെന്ന് അവർക്കു തോന്നിയേക്കാം. "സ്വന്തം മരണത്തിലൂടെ, തങ്ങളെ പീഡിപ്പിച്ചവരെ ശിക്ഷിക്കാൻ കുട്ടികൾ ആഗ്രഹിക്കുന്നു.എന്ന് ആത്മഹത്യാ പ്രവണതയുള്ളവരെ ചികിത്സിക്കുന്നതിൽ വിദഗ്‌ധനായ ജപ്പാനിലെ ഹിരോഷി ഇനാമൂര എഴുതിയിട്ടുണ്ട്.

ഇതിനെ സാധൂകരിക്കുന്ന രിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇന്ത്യയിൽ ഒരു മണിക്കൂറിൽ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്യുന്നുവെന്നാണ് പുറത്തുവരുന്ന റ‌ിപ്പോർട്ടുകൾ. 2016 ൽ ഇന്ത്യയിൽ ആത്മഹത്യ ചെയ്തത് 9,474 കുട്ടികലാണ്. മഹാരാഷ്ട്രയിലും ബംഗാളിലുമാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ആത്മഹത്യചെയ്യുന്ന സംസ്ഥാനം. മയക്കുനരുന്ന്, വിഷാദം, കുടുംബത്തിലെ പ്രശ്നങ്ങൾ, സുഹൃത്തുക്കളുമായുള്ള തർക്കങ്ങൾ തുടങ്ങിയ കാരണങ്ങൾകൊണ്ടാണ് രാജ്യത്തെ കുട്ടികൾ ആത്മഹത്യചെയ്യുന്നത് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

വിദ്യാർത്ഥി ആത്മഹത്യകൾ കൂടുന്നു

വിദ്യാർത്ഥി ആത്മഹത്യകൾ കൂടുന്നു

കഴിഞ്ഞ വർഷം മെയ് 14നായിരുന്നു മധ്യപ്രദേശിൽ 12 കുട്ടികൾ ആത്മഹത്യ ചെയ്തത്. പ്ലസ്റ്റു പരീക്ഷ ഫലം നിരാശയായതായിരുന്നു ആത്മഹത്യക്ക് കാരണമായത്. ഓഗസ്ത് 15 ന് പടിഞ്ഞാറൻ ബോംഗളൂരുവിലും ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരുന്നു. ബ്ലൂവെയിലാണൻ് ആത്മഹത്യക്ക് കാരണമെന്ന് ആദ്യം പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അതല്ല കാരണമെന്ന് കണ്ടെത്തുകയായിരുന്നു.

24 മണിക്കൂറിൽ 26 കുട്ടികൾ

24 മണിക്കൂറിൽ 26 കുട്ടികൾ

അടുത്തിടെ എല്ലാ സംസ്ഥാനങ്ങലിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങലിൽ നിന്നും കുട്ടികളുടെ ആത്മഹത്യ സംബന്ധിച്ച് കേന്ദ്ര ആഭ്യാന്തര മന്ത്രാലയത്തിന് കണക്ക് സമർപ്പിച്ചിരുന്നു, ഈ കണക്കനുസരിച്ച് 2016ൽ രാജ്യത്ത് 9474 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. 24 മണിക്കൂറിൽ 26 കുട്ടികൾ മരിക്കുന്നുണ്ടെന്നാണ് കണക്ക്.

ജനങ്ങൾ അവനവനിലേക്ക് ഒതുങ്ങി

ജനങ്ങൾ അവനവനിലേക്ക് ഒതുങ്ങി

പഴയ കാലത്ത് മനുഷ്യൻ ഒരു സാമൂഹ്യ ജീവി എന്നായിരുന്നു പറയപ്പെടുന്നത്. എന്നാൽ ഇന്ന്, അത് മാറി വ്യക്തികൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. മത്സരം വർധിച്ചതോടെ എല്ലാവരും അവനവനെ കുറിച്ച് ചിന്തിച്ചു തുടങ്ങി. തുടർന്ന് വരുന്ന മാനസിക പ്രശ്നങ്ങളും മദ്യവും മയക്കുമരുന്നും അത്മഹത്യക്ക് പ്രദാന കാരണാകുന്നു വെന്ന് മാനസികാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കുട്ടികൾക്ക് പങ്കുവെക്കാൻ ആരുമില്ല

കുട്ടികൾക്ക് പങ്കുവെക്കാൻ ആരുമില്ല

പത്ത് വയസ്സു കഴിഞ്ഞ കുട്ടികൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ പങ്കു വെക്കാൻ ആരും ഇല്ലാത്തതും അവർക്ക് സമ്മർദ്ദം താങ്ങാൻ കവിയാത്തതുമാണ് ആത്മഹത്യക്ക് കാരണമാകുന്നതെന്നും ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ചൈൽഡി ട്രസ്റ്റിന്റെ ഡയറക്ടർ നരസിംഹ ജി റാവും പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിൽ 26,476 കുട്ടികളാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്.

പരാജയം ആത്മഹത്യയിലേക്ക് നയിക്കും

പരാജയം ആത്മഹത്യയിലേക്ക് നയിക്കും

സ്‌കൂളിലെ പ്രശ്‌നങ്ങൾ, നിയമക്കുരുക്കുകൾ, പ്രേമ നൈരാശ്യം, മോശമായ റിപ്പോർട്ടു കാർഡ്‌, പരീക്ഷയോടു ബന്ധപ്പെട്ട സമ്മർദം, ഭാവിയെ കുറിച്ചുള്ള ഉത്‌കണ്‌ഠകൾ എന്നിവയൊക്കെ മറ്റു പലരെയും ജീവനൊടുക്കാൻ പ്രേരിപ്പിച്ചേക്കാം. ഉന്നത വിജയം നേടുന്ന കൗമാരപ്രായക്കാർക്ക് സകലത്തിലും പൂർണത കൈവരിക്കാനുള്ള ആഗ്രഹം ഉണ്ടായിരിക്കാം. ഒരു തിരിച്ചടിയോ പരാജയമോ ഉണ്ടാകുമ്പോൾ,അത്‌ യഥാർഥമായാലും സാങ്കൽപ്പികമായാലും, അവർ ആത്മഹത്യക്ക് ഒരുമ്പെടുന്നു.

ജനിതക ഘടന

ജനിതക ഘടന

ആത്മഹത്യക്കു പിന്നിലെ മറഞ്ഞിരിക്കുന്ന മറ്റൊരു അടിസ്ഥാന ഘടകം ആളുകളുടെ ജനിതക ഘടനയാണെന്നു ചിലർ കരുതുന്നു. ഒരു വ്യക്തിയുടെ പ്രകൃതം എങ്ങനെയുള്ളത്‌ ആയിരിക്കുമെന്നു നിശ്ചയിക്കുന്നതിൽ ജീനുകൾ ഒരു പങ്കു വഹിക്കുന്നു എന്നതു ശരിയാണ്‌. അതുപോലെ ചില കുടുംബ പരമ്പരകളിൽ മറ്റുള്ളവയെ അപേക്ഷിച്ച് ആത്മഹത്യകൾ കൂടുതലായി നടന്നിട്ടുണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നു. എന്നിരുന്നാലും, "ആത്മഹത്യാ പ്രവണത കൂടുതലുള്ള ഒരു ജനിതക ഘടന ഉണ്ടെന്നു വിചാരിച്ച് ആത്മഹത്യ ഒഴിവാക്കാനാവില്ല എന്നില്ല" എന്നു ജെയ്‌മിസൺ പറയുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
On May 14 this year, Bhopal police said that at least 12 students, 6 of them girls, had committed suicide in parts of Madhya Pradesh as they were depressed over their Class X and XII results. In August, a 15-year-old west Bengaluru student's death was linked to the dangerous online game, Blue Whale Challenge, but it was later found to be otherwise.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്