കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടപടികള്‍ എല്ലാം സ്വീകരിച്ചിട്ടും കൊറോണ വ്യാപിക്കുന്നു;സാമൂഹ്യ അകലം പാലിക്കലാണ് പോംവഴി:നരേന്ദ്രമോദി

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് എല്ലാ നടപടികളും സ്വീകരിച്ചിട്ടും കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യ അകലം പാലിക്കല്‍ തന്നെയാണ് പോംവഴിയെന്നും എല്ലാവരും വീടുകളില്‍ തന്നെ അടച്ച് ഇരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.

ഇന്ന് രാത്രി 12 മണി മുതല്‍ രാജ്യം മുഴുവന്‍ ലോക്ക ഡൗണ്‍ ചെയ്യുകയാണെന്നും മോദി പ്രഖ്യാപിച്ചു. ഈ 21 ദിവസങ്ങള്‍ ഏറെ നിര്‍ണ്ണായകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോക്ക് ഡൗണ്‍ കനത്ത് സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെങ്കില്‍ കൂടി ജനങ്ങളുടെ ജീവന്‍ രക്ഷിക്കലാണ് പ്രധാനമെന്നും മോദി കൂട്ടി ചേര്‍ത്തു.

modi

രാജ്യത്തെ ജനതാ കര്‍ഫ്യൂ വിജയമാണെന്നും മോദി പറഞ്ഞു.കഴിഞ്ഞ തവണ മാധ്യമങ്ങളെ അഭിസംബോധനെ ചെയ്ത് സംസാരിക്കവേയാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂവിന് ആഹാനം ചെയ്തത്. ഒപ്പം കൊറാണ വൈറസ് പ്രതിരോധത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ട് കൈകള്‍ അടിക്കണമെന്നും മണികള്‍ മുഴക്കിയും പ്ലേറ്റുകള്‍ തട്ടി ശബ്ദങ്ങള്‍ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ എല്ലാ പൗരന്മാരും ഗൗരവത്തോടെ കാണുന്നില്ലെന്ന വിമര്‍ശനം ഇന്ന് പ്രധാനമന്ത്രി ഉയര്‍ത്തിയിരുന്നു. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് നിങ്ങളും കുടുംബവും സുരക്ഷിതമായി ഇരിക്കൂ. എല്ലാവരും നിയമങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചു.

കൊറേണയെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ അടങ്ങിയ വീഡിയോ മോദി ചൊവ്വാഴ്ച്ച ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ആംഗ്യ ഭാഷയിലുള്ള വീഡിയോ ആണ് മോദി പങ്കുവെച്ചത്. കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്.

രാജ്യത്തിതുവരേയും 500 ലധികം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 10 പേര്‍ മരണപ്പെട്ടു. കേരളത്തില്‍ മാത്രം ഇന്ന് രോഗംപുതുതായി
19 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിലെ കൊവിഡ് കേസുകളുടെ എണ്ണം 100 കടന്നു. 105 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുളളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ കാസര്‍കോട് ജില്ലക്കാരാണ്. 2 പേര്‍ കോഴിക്കോട് ഉളളവരും. 8 ദുബായില്‍ നിന്ന് വന്നവരാണ്. ഒരാള്‍ ഖത്തറില്‍ നിന്നും മറ്റൊരാള്‍ ഇംഗ്ലണ്ടില്‍ നിന്നും വന്നവരാണ്. ബാക്കിയുളള മൂന്ന് പേര്‍ കൊറോണ രോഗികളുമായുളള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധയേറ്റവരാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 72460 പേര്‍ നിരീക്ഷണത്തിലുണ്ട്. 71994 പേര്‍ വീട്ടില്‍ നിരീക്ഷണത്തിലും 466 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുമാണ്. ഇന്ന് മാത്രം 164 പേരെ കൊവിഡ് ലക്ഷണങ്ങളുമായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 4516 സാംപിളുകളാണ് പുതുതായി പരിശോധനയ്ക്ക് അയച്ചിട്ടുളളത്.

English summary
One Way To Reduce Coronavirus Is Keep Social Distance Said Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X