അമേരിക്കന്‍ സൈന്യത്തില്‍ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് തട്ടിപ്പ്, മലയാളിയ്ക്ക് നഷ്ടമായത് 56 ലക്ഷം

  • By: മരിയ
Subscribe to Oneindia Malayalam

മുംബൈ: മലയാളി വ്യവസായിയില്‍ നിന്ന് 59 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയക്കാരന്‍ അറസ്റ്റില്‍. അമേരിക്കന്‍ കരസേനയില്‍ ഓഫീസറാണെന്ന് പറഞ്ഞാണ് മലയാളിയില്‍ നിന്ന് പണം തട്ടിയെടുത്തത്. ഇല്‍ബോ എന്ന നൈജീരിയന്‍ പൗരനെയാണ് പോലീസ് പിടികൂടിയത്. നവിമുംബൈയില്‍ ആയിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.

സൗഹൃദം

കഴിഞ്ഞ ജനുവരിയാണ് ജോണ്‍ ക്രോക്ലിന്‍ എന്ന ഫേസ്ബുക്ക് ഐഡിയിലുള്ള ആളുമായി മലയാളി യുവാവ് സൗഹൃദത്തിലായത്. അമേരിക്കന്‍ കരസേനയില്‍ ഓഫീസറാണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്.

കെമിക്കല്‍ ലാബ്

തനിക്ക് കെമിക്കല്‍ ലാബ് ഇല്ലെന്നാണ് ഇല്‍ബോ മലയാളി യുവാവിനോട് പറഞ്ഞിരുന്നത്. ഇത് അമേരിക്കയിലേക്ക് മാറ്റാന്‍ ആഗ്രഹിയ്ക്കുന്നുണ്ടെന്നും, കമ്പനിയുടെ മാനേജരാക്കാമെന്നും പറഞ്ഞു.

കേരളത്തില്‍

മലയാളി യുവാവിനെ കാണാനായി ഇല്‍സാം തിരുവനന്തപുരത്തും എത്തിയിരുന്നു. ഏപ്രില്‍ 29ന് കേരളത്തില്‍ വീണ്ടും എത്തുമെന്നും അപ്പോള്‍ അപ്പോയ്ന്‍മെന്റ് ഓര്‍ഡര്‍ തരാമെന്നുമാണ് പറഞ്ഞിരുന്നത്.

പണം തട്ടി

ലാബിന്റെ നവീകരണത്തിന് പണം വേണമെന്ന് പറഞ്ഞാണ് പലപ്പോഴായി യുവാവില്‍ നിന്ന് 59 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.

കേരളത്തില്‍ എത്തിയില്ല

നാട്ടില്‍ വരാം എന്ന് പറഞ്ഞ ദിവസം ഇല്‍സാം കേരളത്തില്‍ എത്തിയില്ല. കുറച്ച് ദിവസത്തേയ്ക്ക് ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് ഫോണില്‍ സംസാരിച്ചപ്പോള്‍ തന്നെ ഭീകരര്‍ തട്ടിക്കൊണ്ട് പോയിരിയ്ക്കുകയാണെന്നാണ് ഇയാള്‍ പറഞ്ഞത്.

അന്വേഷണം

മലയാളി യുവാവ് ഉടന്‍ തന്നെ പോലീസില്‍ പരാതിപ്പെട്ടു. മോചനദ്രവ്യമായി 25 ലക്ഷം രൂപയും ഇയാള്‍ ചോദിച്ചിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ നവിമുംബൈയില്‍ നിന്നാണ് ഫോണ്‍ വ്ന്നതെന്ന് വ്യക്തമായി. അവിടെ ഒരു ലോഡ്ജ് മുറിയില്‍ ഇരുന്നാള്‍ ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്.

English summary
Online fraud: Malayalee Lost 56 lack rupees.
Please Wait while comments are loading...