മമതയുടെ വിശാലസഖ്യ നിരയില്‍ പിണറായി വിജയനും: കൂടിക്കാഴ്ച നടത്തിയേക്കും
ദില്ലി: ദേശീയ തലത്തില്‍ ബിജെപിക്കെതിരായ വിശാല സഖ്യ നീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കുയാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞ ദിവസം ദില്ലിയില്‍ എത്തിയ അവര്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പടേയുള്ള പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി കഴിഞ്ഞു. കോണ്‍ഗ്രസിന് പുറമെ വിവിധ പ്രാദേശിക കക്ഷികളേയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് മമതയുടെ നീക്കം.
ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി
ലോക്സഭയുടെ വര്‍ഷകാല സമ്മേളനത്തിന് ശേഷം ഇക്കാര്യത്തില്‍ മമത ബാനര്‍ജി തുടര്‍ ചര്‍ച്ചകള്‍ നടത്തും. ആറുമാസത്തിനുള്ളില്‍ പ്രമുഖ കക്ഷികള്‍ എല്ലാം ഉള്‍പ്പെടുന്ന ഒരു വിശാല പ്രതിപക്ഷ സഖ്യം എന്നതാണ് മമതയുടെ ലക്ഷ്യം.
നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്

ദേശീയ തലത്തില്‍ മാത്രമല്ല, പ്രാദേശിക തലത്തിലും ബിജെപിക്കെതിരായ സഖ്യ ധാരണ വേണമെന്നാണ് മമത ബാനര്‍ജിയുടെ നിലപാട്. ഇന്ന് വൈകുന്നേരും അഞ്ച് മണിയുമായി ഡിഎംകെ നേതാവ് കനിമൊഴിയുമായി ചര്‍ച്ച നടത്തുന്ന മമത സഖ്യത്തില്ലേക്ക് ഡിഎംകെയുടെ കൂടെ പിന്തുണ ഉറപ്പിക്കുകയാണ്.

അടുത്ത ഘട്ടങ്ങളില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനടക്കമുള്ള നേതാക്കളെയും കാണാന്‍ പദ്ധതിയുണ്ട്. നിലവില്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം നിലവിലുണ്ട്. ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ്, തെലങ്കാനയില്‍ ടിആര്‍എസ് എന്നിവരുമായും മമത ബാനര്‍ജി ചര്‍ച്ച നടത്തും.

ദില്ലിക്ക് പിന്നാലെ കേരളവും മമതയുടെ പരിഗണന പട്ടികയിലുണ്ടെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. വിശാല സഖ്യ നീക്കങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്താനുള്ള സാധ്യതയുണ്ട്. അതേസമയം മമതയുമായി കൂടിക്കാഴ്ച നടത്തണമെങ്കില്‍ സിപിഎം ദേശീയ നേതൃത്വത്തിന്റെ അനുകൂല നിലപാട് കൂടെ പിണറായി വിജയന് വേണ്ടി വരും.

എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവറുമായി മമത ബാനര്‍ജി ഇന്നോ നാളെയോ കൂടിക്കാഴ്ച നടത്തും. വര്‍ഷകാല സമ്മേളനത്തിന് ശേഷം ബിജെഡി നേതാവ് നവീന്‍ പട്നായിക്കിനേയും ജഗന്‍മോഹന്‍ റെഡ്ഡിയേയും മമത സഖ്യത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മമതയ് ശിവസേന പിന്തുണ നല്‍കാനുള്ള സൂചനകളും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. പെഗാസസ് വിഷയത്തില്‍ വലിയ പിന്തുണയാണ് മമതയ്ക്ക് ശിവസേന നല്‍കിയിരിക്കുന്നത്.

മമതയുടെ വിശാല സഖ്യ രൂപീകരണ ചര്‍ച്ചകളില്‍ ഏറ്റവും നിര്‍ണ്ണായകമായി കാണുന്നത് കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചകളാണ്. കോണ്‍ഗ്രസിനെ ഒഴിവാക്കി ഒരു പ്രതിപക്ഷ സഖ്യം രൂപീകരിക്കാന്‍ കഴിയില്ലെന്ന നിര്‍ദേശം തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ മമതയ്ക്ക് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
ഇത് സാർപ്പാട്ട പരമ്പരയിലെ മാരിയമ്മ തന്നെയോ: വൈറലായ ദുഷാര വിജയന്റെ പുതിയ ചിത്രങ്ങള്‍
മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്












Click it and Unblock the Notifications