സഭാ മാര്‍ഷലിനെ മര്‍ദിച്ചു, പാര്‍ലമെന്റ് ബഹളത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനുമെതിരെ കേന്ദ്രം
ദില്ലി: രാജ്യസഭയില്‍ ബുധനാഴ്ച്ച നടന്ന ബഹളത്തില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. പാര്‍ലമെന്റിലെ മാര്‍ഷലുകളെ സിപിഎം-കോണ്‍ഗ്രസ് എംപിമാര്‍ മര്‍ദിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഒരു പുരുഷ മാര്‍ഷലിനെ സിപിഎം എംപി എളമരം കരീം മര്‍ദിച്ചുവെന്ന് പറയുന്നുണ്ട്. ഒരു വനിതാ മാര്‍ഷലിനെ വലിച്ചിഴച്ചത് കോണ്‍ഗ്രസ് എംപിമാരായ ഫൂലോ ദേവി നേതവും ഛായ വര്‍മയും ചേര്‍ന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതായി സൂചനയുണ്ട്. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിനാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രാജ്യസഭയിലെ ബഹളത്തില്‍ പ്രതിപക്ഷവും കേന്ദ്രവും പരസ്പരം പഴിച്ചാരിക്കൊണ്ടിരിക്കുകയാണ്.

കിടിലം മേക്ക്ഓവറിൽ പ്രിയമണി; ഫൊട്ടോഷൂട്ട് വൈറൽ
രാജ്യസഭയുടെ അന്തസ്സ് ഇടിച്ച് താഴ്ത്തുന്ന കാര്യമാണ് നടന്നതെന്ന് കേന്ദ്രം ആരോപിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡോല സെന്‍ രാജ്യസഭാ നേതാവ് പിയൂഷ് ഗോയലിനെ പിടിച്ച് തള്ളുകളും വഴിതടയുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടിലുണ്ട്. സമാന രീതിയിലുള്ള ആക്രമണം പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്ക് നേരെയുമുണ്ടായി. ചെയര്‍മാന്റെ ചേംബറില്‍ നിന്ന് ഇരിപ്പിടത്തിലേക്ക് വരുമ്പോള്‍ ഇവര്‍ക്ക് നേരെ ആക്രമണവും വഴിതടയലുമുണ്ടായതെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണഘടനാ ഭേദഗതി ബില്‍ പാസായതിന് പിന്നാലെയാണ് രാജ്യസഭയില്‍ വന്‍ ബഹളമുണ്ടായത്. ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസ് ഭേദഗതി ബില്‍ സര്‍ക്കാര്‍ അവതരിപ്പിക്കാനായി എടുത്തപ്പോഴാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കളത്തില്‍ ഇറങ്ങിയത്.
സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധം നടത്തിയത്. സഭയുടെ മേശപ്പുറപ്പത്തേക്ക് ഇവര്‍ ചാടിക്കയറാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ചെയര്‍മാന്റെ നിര്‍ദേശപ്രകാരം സഭയിലെ സുരക്ഷാ ടീം മേശയ്ക്ക് ചുറ്റുമുണ്ടായിരുന്നു. അധിക സുരക്ഷയുമുണ്ടായിരുന്നു. രാജ്യസഭയ്ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ അടക്കമായിരുന്നു ശ്രമമെന്നും, ആക്രമണ സ്വഭാവമായിരുന്നു പ്രതിപക്ഷ എംപിമാര്‍ പ്രകടിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിപക്ഷ അംഗങ്ങള്‍ കടലാസുകള്‍ വലിച്ച് കീറി എറിഞ്ഞു. മാര്‍ഷലുകള്‍ ഒരുക്കിയ സുരക്ഷാ വലയം തകര്‍ത്ത് പാര്‍ലമെന്റ് മേശപ്പുറത്തേക്ക് കയറാനും ശ്രമിച്ചെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
കോണ്‍ഗ്രസ് നേതാവ് റിപുണ്‍ ബോറ ടിവി സ്റ്റാന്‍ഡിന് മുകളിലേക്ക് ചാടി വീണുവെന്ന് സര്‍ക്കാര്‍ ആരോപിക്കുന്നു. പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ്-സിപിഎ നേതാക്കള്‍ രണ്ട് മാര്‍ഷലുകളെ മര്‍ദിച്ചെന്നും സര്‍ക്കാര്‍ പറയുന്നു. വനിതാ മാര്‍ഷലിന് ചെറിയ പരിക്കുകളുണ്ട്. ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. ഒപ്പം മെഡിക്കല്‍ റിപ്പോര്‍ട്ടുമുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. പുരുഷ മാര്‍ഷലും പരാതി നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു. പാര്‍ലമെന്റിലെ ഏതെങ്കിലും അംഗങ്ങളോട് മാര്‍ഷലുകള്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് കേന്ദ്രം പറയുന്നു. പുറത്തുനിന്ന് ഒരാളെയും കൊണ്ടുവന്നിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടിനൊപ്പം സിസിടിവി ദൃശ്യങ്ങളില്‍ നിന്നുള്ള സ്‌ക്രീന്‍ഷോട്ടുകളും സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഹോട്ട് ലുക്കിൽ വാമിഖ ഗാബ്ബി; ചിത്രങ്ങൾ വൈറലാകുന്നു
മാര്‍ഷലുകളെ പട്ടാളക്കാരെ പോലെ ഉപയോഗിച്ച് എംപിമാരെ അടിച്ചമര്‍ത്താനാണ് കേന്ദ്രം ശ്രമിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. വനിതാ എംപിമാര്‍ക്ക് വരെ മാര്‍ഷലുകളുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പുറത്ത് നിന്നുള്ളവരെ കൊണ്ടുവന്നാണ് ആക്രമണം നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. നേരത്തെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെ പാര്‍ട്ടിയുടെ വനിതാ എംപിമാര്‍ക്ക് പരിക്കേറ്റതായി പറഞ്ഞിരുന്നു. ഇവര്‍ക്കെതിരെ പുരുഷ മാര്‍ഷലുമാരെ അതിക്രമം നടത്തിയതെന്നും ഗാര്‍ഗെ ആരോപിച്ചു. സിപിഎം നേതാവ് ബിനോയ് വിശ്വം പാര്‍ലമെന്റിന്റെ കറുത്ത ദിനമെന്നാണ് ആരോപിച്ചത്. ഇന്‍ഷുറന്‍സ് ബില്ലിലൂടെ ബിജെപി മുതലാളിത്തത്തിന് കീഴടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.


Click it and Unblock the Notifications