ഇന്ധന വിലയില്‍ രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം; സമ്മേളനം നീട്ടിവെക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്
ദില്ലി: ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടം ആരംഭിച്ച ആദ്യ ദിനത്തില്‍ തന്നെ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി പാര്‍ലമെന്‍റ്. ഇന്ധന വിലയെ ചൊല്ലി രാജ്യസഭയിൽ പ്രതിപക്ഷം രാവിലെ മുതല്‍ തന്നെ പ്രതിഷേധം ആരംഭിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ 11 മണി വരെ സഭ നിര്‍ത്തിവെക്കുകയും ചെയ്തു. പിന്നീട് 11 മണിയോടെ സഭ പുനഃരാരംഭിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധം വീണ്ടും ഉയര്‍ന്നതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിവരെ സഭ നിര്‍ത്തി വെച്ചു.
അതിനിടെ 5 സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത് ചൂണ്ടിക്കാട്ടി ബജറ്റ് സെഷന്‍ നീട്ടിവെക്കണമെന്ന ആവശ്യവുമായി തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്ത് എത്തി. ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തന്റെ പാർട്ടിയുടെ എംപിമാർക്ക് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ടിഎംസി ദേശീയ വക്താവും രാജ്യസഭ അംഗവുമായ ഡെറിക് ഒബ്രയൻ രാജ്യസഭാ ചെയർമാന് അയച്ച കത്തിലൂടെ വ്യക്തമാക്കി. 'സർ, അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ തുടർന്നുള്ള പാർലമെന്റ് സമ്മേളനം മാറ്റിവയ്ക്കുന്നത് പരിഗണിക്കാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു'- വെന്നും കത്തിലൂടെ ഡെറിക് ഒബ്രയൻ ആവശ്യപ്പെട്ടു.

2021 ഫെബ്രുവരി 26 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ബംഗാൾ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ശക്തമായ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ കാരണം, തൃണമൂൽ കോൺഗ്രസിലെ പാർലമെന്റ് അംഗങ്ങൾക്ക് 2021 മാർച്ച് 8 മുതൽ ആരംഭിക്കുന്ന ബജറ്റ് സെഷന്റെ രണ്ടാം ഭാഗത്തിൽ പങ്കെടുക്കാൻ പ്രയാസമാണെന്നും അദ്ദേഹം കത്തിലൂടെ ചൂണ്ടിക്കാട്ടുന്നു.
കെ. സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന വേദിയില്‍ അമിത് ഷാ, ചിത്രങ്ങള്‍ കാണാം
തെരഞ്ഞെടുപ്പ് കാരണം പാർലമെന്റ് സമ്മേളം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ടിഎംസി എംപി സുദീപ് ബന്ദോപാധ്യായ ലോക്സഭാ സ്പീക്കര്‍ക്കും കത്തെഴുതിയിട്ടുണ്ട്. ഓബ്രിയാന്‍ കത്ത് മാർച്ച് എട്ടിനാണ് അയച്ചതെങ്കിലും ഫെബ്രുവരി 6 ന് തന്നെ ബന്ദിയോപാധ്യായ ലോക്സഭ സ്പീക്കര്‍ക്ക് കത്തെഴുതിയിരുന്നു. അതേസമയം ബജറ്റ് സെഷന്‍ മാറ്റിവെക്കില്ലെങ്കിലും തിരഞ്ഞെടുപ്പ് പരിഗണിച്ച് സമ്മേളന കാലയളവ് വെട്ടിക്കുറയ്ക്കാന്‍ സാധ്യതയുണ്ട്.
രുഹാനി ശര്‍മയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications