ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യ നീക്കം ശക്തം; യെച്ചൂരിയെ കണ്ട് ചൗട്ടാല, ഹരിയാന റാലി പ്രതിപക്ഷ സംഗമമാകും?
ദില്ലി: രാജ്യത്ത് ബി ജെപി ക്കെതിരെ പ്രതിപക്ഷ ഐക്യം കെട്ടിപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമാകുന്നു.സപ്റ്റംബർ 25 ന് ഹരിയാനയിലെ ഫതിയബാദിൽ നടക്കുന്ന റാലി പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാക്കാനാണ് നീക്കം. റാലി സംഘടിപ്പിക്കുന്ന ഐ എൻ എൽ ഡി നേതാവ് ഓം പ്രകാശ് ചൗട്ടാല പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ദില്ലിയിൽ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയേയും ചൗട്ടാല സന്ദർശിച്ചു. പിതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ദേവിലാലിന്റെ ജൻമവാർഷികത്തോട് അനുബന്ധിച്ചാണ് റാലി സംഘടിപ്പിക്കുന്നത്.

ചൗട്ടാല തന്നെ സന്ദർശിച്ചിരന്നുവെന്നും പരിപാടിയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ഇപ്പോൾ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. 'ചൗട്ടാല തന്നെ വന്ന് കണ്ടിരുന്നു. അദ്ദേഹവുമായി നല്ല ബന്ധമാണ് ഉള്ളത്, പിതാവിനെയും അറിയാം. പ്രതിപക്ഷ പാർട്ടി നേതാക്കളുമായി ചർച്ച ചെയ്ത ശേഷം മാത്രമേ റാലിയിൽ പങ്കെടുക്കേണ്ടത് സംബന്ധിച്ച് തീരുമാനമെടുക്കൂ', യെച്ചൂരി പറഞ്ഞു.

പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാകുമോ റാലിയെന്ന ചോദ്യത്തിന് യെച്ചൂരിയുടെ മറുപടി ഇങ്ങനെ- പല തലങ്ങളിലും ചർച്ച പുരോഗമിക്കുകയാണ്. പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സമയമാണിത്. ബി ജെ പി തങ്ങളുടെ ഭരണഘടന സ്ഥാപനങ്ങളെ തകർക്കുകയാണ്',യെച്ചൂരി പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പിന് മുൻപ് സഖ്യം എന്ന സാധ്യതയെ യെച്ചൂരി തള്ളി. സംസ്ഥാന തലത്തിലാണ് ബി ജെ പിക്കെതിരായ പോരാട്ടം നടക്കേണ്ടത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ പ്രതിപക്ഷ സഖ്യം എന്നത് സംബന്ധിച്ച് തീരുമാനം എടുക്കാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാന്റുമാർക്കുകൾ; താജ്മഹലും പട്ടികയിൽ

അതേസമയം എൻ സി പി അധ്യക്ഷൻ ശരദ് പവാർ, ആർ ജെ ഡി നേതാവ് ശരദ് യാദവ്, സി പി ഐ എംഎൽ നേതാവ് ദിപാങ്കർ ഭട്ടാചാര്യ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളുമായി ചൗട്ടാല ഇതിനോടകം കൂടിക്കാഴ്ച നടത്തി. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, സമാജ്വാദി പാർട്ടി നേതാവ് മുലായം സിംഗ്,നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല, ശിരോമണി അകാലിദൾ നേതാവ് പ്രകാശ് സിങ് ബാദൽ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാജവ്, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ടി ഡി പി അധ്യക്ഷൻ ചന്ദ്രബാബു നായിഡു, എന്നിവരേയും റാലിയിലേക്ക് ചൗട്ടാല ക്ഷണിച്ചിട്ടുണ്ട്.

റാലിയിൽ നിതീഷ് കുമാറും ശരദ് പവാറും റാലിയിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം. മറ്റ് നേതാക്കൾ നിലപാട് വ്യക്തമാക്കിയിട്ടില്ല. മമത ബാനർജി സംസ്ഥാനത്ത് ദുർഗാ പൂജ ചടങ്ങുകളുടെ ഭാഗമായ പരിപാടികളിൽ പങ്കെടുക്കേണ്ടതിനാൽ റാലിക്ക് എത്താൻ സാധ്യത ഇല്ലെന്നാണ് അവരോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.അതേസമയം ചൗട്ടാല കോൺഗ്രസിനെ റാലിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
ഓണമല്ലേ, ലുക്ക് മാറ്റി പിടിച്ച് അമല..ഒരേ പൊളിയെന്ന് ആരാധകർ,വൈറൽ

കോൺഗ്രസ് ഇല്ലാതെ പ്രതിപക്ഷ ഐക്യം സാധ്യതമാകില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പാർട്ടി നേതാവ് പി ചിദംബരം മാധ്യമങ്ങളോട് പ്രതികരിച്ചത്. സ്വന്തം നിലയ്ക്ക് രാഷ്ട്രീയ നേതാക്കൾ നടത്തുന്ന ശ്രമങ്ങൾ സ്വാഗതാർഹമാണ്. എന്നാൽ കണക്കുകളുടെ കളിയാണ് ലോക്സഭ തിരഞ്ഞെടുപ്പ്. കോൺഗ്രസിന് അല്ലാതെ മറ്റൊരു പാർട്ടിക്കും ബിജെപിക്കെതിരെ മത്സരിച്ച് 48 സീറ്റിൽ കൂടുതൽ നേടാൻ സാധിക്കില്ലെന്നും പി ചിദംബരം പറഞ്ഞിരുന്നു.












Click it and Unblock the Notifications