എല്ലാം നാടകമാണെന്ന് സംശയം!ശശികലയെ പുറത്താക്കിയതിന് തെളിവ് വേണമെന്ന് ഒപിഎസ്,നോ കോംപ്രമൈസ്....

  • By: Afeef
Subscribe to Oneindia Malayalam

ചെന്നൈ: മുഖ്യമന്ത്രി പളനിസ്വാമി പക്ഷവുമായി ലയന ചര്‍ച്ചകള്‍ മുന്നോട്ട് പോകണമെങ്കില്‍ ശശികലയെയും, ദിനകരനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് തെളിവ് വേണമെന്ന് ഒ പനീര്‍ശെല്‍വം. ശശികലയുടെയും ദിനകരന്റെയും രാജിക്കത്ത് കാണിക്കാതെ ചര്‍ച്ചയുമായി മുന്നോട്ടില്ലെന്നാണ് ഒപിഎസ് പക്ഷത്തിന്റെ നിലപാട്.

ഇതുകൂടാതെ, അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം സിബിഐ കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കണമെന്നും ഒപിഎസ് ക്യാമ്പ് ആവശ്യപ്പെട്ടു. പളനിസ്വാമി പക്ഷത്തിന്റെ പാര്‍ട്ടിയായ അണ്ണാ ഡിഎംകെ അമ്മയില്‍ നിന്നും ശശികലയെയും ദിനകരനെയും പുറത്താക്കിയ കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നും ഒപിഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒപിഎസിന്റെ ആവശ്യങ്ങള്‍ പളനിസ്വാമി പക്ഷം എങ്ങനെ പരിഗണിക്കുമെന്നത് കാത്തിരുന്നു കാണണം.

എല്ലാത്തിനും തെളിവ് വേണം...

എല്ലാത്തിനും തെളിവ് വേണം...

പളനിസ്വാമി പക്ഷവുമായുള്ള ലയന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഒപിഎസ് നിലപാട് കടുപ്പിച്ചിരിക്കുന്നത്. ശശികലയെയും ദിനകരനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് തെളിവ് വേണമെന്നാണ് പനീര്‍ശെല്‍വം ആവശ്യപ്പെട്ടിരിക്കുന്നത്. തെളിവ് ലഭിച്ചാലെ ലയന ചര്‍ച്ചകളുമായി ഇനി മുന്നോട്ടുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

സിബിഐ അന്വേഷിക്കണം...

സിബിഐ അന്വേഷിക്കണം...

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും ഒപിഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജയലളിതയുടെ മരണത്തില്‍ ശശികലയ്ക്ക് പങ്കുണ്ടെന്ന രീതിയിലുള്ള ആരോപണങ്ങള്‍ക്ക് ശക്തി പകരുക എന്നതിനപ്പുറം അമ്മയുമായി ഏറ്റവുമടുപ്പമുണ്ടായിരുന്നത് തങ്ങള്‍ക്കായിരുന്നുവെന്ന് സ്ഥാപിച്ചെടുക്കാനുമാണ് ഒപിഎസ് ക്യാമ്പിന്റെ നീക്കമെന്നാണ് സൂചന.

ഒരു കോംപ്രമൈസുമില്ല...

ഒരു കോംപ്രമൈസുമില്ല...

പാര്‍ട്ടിയില്‍ നിന്നും ശശികലയെയും ദിനകരനെയും മന്നാര്‍ഗുഡി മാഫിയയില്‍പ്പെട്ട എല്ലാവരെയും പുറത്താക്കിയെന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം അറിയിക്കണമെന്നും ഒപിഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് ഒപിഎസ് ക്യാമ്പ് അറിയിച്ചത്.

ഇനിയും പാര്‍ട്ടിയിലേക്ക് വന്നേക്കാം...

ഇനിയും പാര്‍ട്ടിയിലേക്ക് വന്നേക്കാം...

ശശികലയെയും ദിനകരനെയും പുറത്താക്കിയെന്ന് പളനിസ്വാമി പക്ഷം പറയുമ്പോഴും ഇതെല്ലാം നാടകമാണോ എന്നും ഒപിഎസ് ക്യാമ്പിന് സംശയമുണ്ട്. മന്നാര്‍ഗുഡി മാഫിയയെ പൂര്‍ണ്ണാമായും പുറത്താക്കണമെന്നാണ് ഒപിഎസ് ക്യാമ്പിന്റെ ആവശ്യം. അല്ലെങ്കില്‍ ഇവര്‍ വീണ്ടും പാര്‍ട്ടിയില്‍ കടന്നുകൂടാനുള്ള സാധ്യതയുണ്ടെന്നും അവര്‍ വിലയിരുത്തുന്നു.

English summary
OPS Camp's New Tough Talk: 'Show Us VK Sasikala's Resignation'
Please Wait while comments are loading...