ഈ ചിത്രത്തില്‍ ആറ് പേരുണ്ട്? കണ്ടെത്താന്‍ സാധിക്കുമോ? വൈറലായി ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രം
ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ എല്ലാ കാലത്തും വലിയ അദ്ഭുതമാണ്. പല കാര്യങ്ങളും ഒരു ചിത്രത്തിനുള്ളില്‍ എങ്ങനെയാണ് ഒളിപ്പിച്ച് വെക്കുക എന്ന് നാം അദ്ഭുതപ്പെടാറുണ്ട്. എന്നാല്‍ ഒപ്ടിക്കല്‍ ചിത്രത്തിന് അതൊക്കെ പുഷ്പം പോലെ സാധിക്കും. പക്ഷേ ഇത് കണ്ടെത്തുകയാണ് ഏറ്റവും ദുഷ്കരമായ കാര്യം. നമ്മുടെ ബുദ്ധിശക്തിയും ഏകാഗ്രതയും പൂര്‍ണമായി പ്രയോഗിച്ചാല്‍ പോലും ഇവ കണ്ടെത്തുക അസാധ്യമായിരിക്കും.
സുന്ദരി പൂച്ച ഈ വൈറല്‍ ഒപ്ടിക്കല്‍ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്; 13 സെക്കന്‍ഡില്‍ കണ്ടെത്തുമോ?
അതാണ് ഒപ്ടിക്കല്‍ ചിത്രങ്ങളുടെ മായാജാലം. ഇന്ന് അത്തരമൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇതില്‍ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തുക എന്ന ദുഷ്കരമായ കാര്യമാണ് നിങ്ങളുടെ ടാസ്ക്. ചിത്രം വിശദമായി ഒന്ന് പരിശോധിക്കാം.

ചിത്രം കടപ്പാട്-jagranjosh.com
ഈ ചിത്രത്തില്‍ ആറ് പേരാണ് ഉള്ളത്. ഇത്രയും പേരെ കണ്ടെത്തിയാല്‍ നിങ്ങളുടെ ഫോക്കസും ഏറ്റവും സൂക്ഷമമായ വശങ്ങളിലേക്ക് വരെ ശ്രദ്ധിക്കാനുള്ള പാടവും മികച്ചതാണെന്ന് ഉറപ്പിക്കാം. ഈ ആറ് പേരെയും ഒരുമിച്ച് കണ്ടെത്തുക കുറച്ച് ദുഷ്കരമായ കാര്യമാണ്. ഈ ആറ് ചിത്രങ്ങളും കണ്ടെത്തണമെങ്കില്‍ അത്രയ്ക്ക് ബ്രില്യന്ഡായിരിക്കണം നിങ്ങള്‍. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ പരിശോധിക്കുന്നതില്‍ നല്ലൊരു ശതമാനവും അത്രയേറെ തീവ്രമായ ഏകാഗ്രതയില്ലാത്തവരാണെന്ന് നിസ്സംശയം പറയാം.

ചിത്രം കടപ്പാട്-jagranjosh.com
ഈ ആറ് പേരെയും കണ്ടെത്തുന്നവര്‍ ജീവിതത്തില്‍ വലിയ രീതിയില്‍ ജാഗരൂകരായിരിക്കും. ഓരോ ചെറു കാര്യങ്ങള്‍ പോലും ഇക്കൂട്ടര്‍ ശ്രദ്ധിക്കും. ഇനി നമുക്ക് ആ ആറ് പേരെ ഒന്ന് കണ്ടെത്താന്‍ ശ്രമിക്കാം. ഒറ്റ നോട്ടത്തില്‍ തന്നെ ഒരു വൃദ്ധനെയും അയാള്‍ പുറന്തിരിഞ്ഞ് ഇരിക്കുന്നതും കാണാം. ഇതാണ് ഈ ചിത്രത്തില്‍ ഏറ്റവും എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുന്ന കാര്യം. ഈ ചലഞ്ചില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വേഗത്തില്‍ കണ്ടെത്തിയത് ഈ ചിത്രമാണ്.

ചിത്രം കടപ്പാട്-jagranjosh.com
രണ്ടാമത്തെ ചിത്രം മുതല്‍ കുറച്ചൊന്ന് കടുപ്പം വരും. ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കിയാല്‍ മറഞ്ഞിരിക്കുന്ന രണ്ടാമനെ കണ്ടെത്താം. രണ്ട് മുഖങ്ങള്‍ അടുത്തടുത്തായി നില്ക്കുന്നതായി കാണാം. ചിത്രത്തിന്റെ ഇടത്തും വലത്തും വശങ്ങളിലായിട്ടാണ് ഈ രണ്ട് മുഖങ്ങളുമുള്ളത്. ഏകദേശം സമാനമായ മുഖമാണ് ഇത് രണ്ടും. ഇതും ഒരുപക്ഷേ അത്യാവശ്യം ശ്രദ്ധിക്കുന്നവര്‍ക്ക് എളുപ്പമുള്ള മുഖമായിരിക്കും. അധികം ബുദ്ധിമുട്ടില്ലാതെ തന്നെ ഇവ കണ്ടെത്താനും സാധിക്കും.

ചിത്രം കടപ്പാട്-jagranjosh.com
ഇനിയുള്ളത് ഒരു സ്ത്രീയുടെ മുഖമാണ്. പെട്ടെന്ന് തന്നെ ഇതും കണ്ടെത്താം. ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ, എന്തെങ്കിലും കണ്ടെത്താന്‍ സാധിക്കുന്നുണ്ടോ? ഒരു സ്ത്രീയുടെ മുഖം എത്ര നോക്കിയിട്ടും കണ്ടെത്താന്‍ സാധിക്കുന്നില്ലേ, അതോ ആവേശം മൂത്ത് അതിന് സാധിക്കാതെയായതാണോ. എങ്കില്‍ വിഷമിക്കേണ്ട, ഈ വിഷയത്തില്‍ ഞങ്ങള്‍ തന്നെ സഹായിക്കാം. രണ്ട് ഇരട്ട മുഖങ്ങള്‍ക്ക് നടുവിലായി ഈ സ്ത്രീയെ കണ്ടെത്താം. മനോഹരിയായ സ്ത്രീ തന്നെയാണിത്. ചിത്രത്തിന്റെ മൂക്കായിട്ടും ഇതിനെ തോന്നാം.

ചിത്രം കടപ്പാട്-jagranjosh.com
അടുത്തത് രണ്ടും കടുപ്പമേറിയതാണ്. വളരെ ശ്രദ്ധിച്ച് നിരീക്ഷിച്ചാല്‍ ഒരാളുടെ മുഖത്ത് കുറേ വസ്തുക്കള്‍ കാണാന്‍ സാധിക്കും. യഥാര്‍ഥത്തില്‍ ഒരു മുഖത്താണ് ഈ പറഞ്ഞ് വരുന്ന അഞ്ച് കാര്യങ്ങളും നില്‍ക്കുന്നത്. ശരിക്കും പരിശോധിച്ചാല്‍ അഞ്ചാമതേത് ഒരു മുഖമാണെന്ന് കണ്ടെത്താം. അടുത്തത് ഒരു കുട്ടിയുടെയും സ്ത്രീയുടെയും പെയിന്റിംഗാണ്. തൊപ്പിധരിച്ചിരിക്കുന്ന ഒരാളെയും കാണാം. ഈ മുഖത്ത് വളരെ സൂക്ഷ്മമായി ഇടംപിടിച്ചിരിക്കുന്നതാണ് ഈ സ്ത്രീയുടെയും കുട്ടിയുടെയും ചിത്രം. വളരെ സൂക്ഷിച്ച് നോക്കിയെങ്കില്‍ മാത്രമേ ഇത് രണ്ടും കണ്ടെത്താനാവൂ.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications