ഇലകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്നത് സ്നൈപ്പര്‍; കണ്ടെത്താമോ? ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രം വൈറല്‍
ദില്ലി: ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ പൊതുവേ ഇപ്പോള്‍ എല്ലാവരുടെയും പ്രിയപ്പെട്ടതാണ്. അതിലെ രഹസ്യങ്ങളും പേഴ്സണാലിറ്റി ടെസ്റ്റുമെല്ലാം വന്‍ സ്വീകാര്യത നേടി കഴിഞ്ഞു. എന്നാല്‍ ഹിഡന്‍ കാര്യങ്ങള്‍ അല്ലാത്തതുമായ ചിത്രങ്ങള്‍ ധാരാളമുണ്ട്. ചിത്രത്തിലേക്ക് നോക്കുന്ന ഓരോ വ്യക്തിയെയും വട്ടം കറക്കാനും മായാജാലത്തിന്റെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകാനും ഈ ഒപ്ടിക്കല്‍ ചിത്രങ്ങള്‍ക്ക് സാധിക്കാറുണ്ട്.
നിങ്ങളുടെ സൗഹൃദം തീവ്രമാണോ? അതോ കൈവിടുന്നവനാണോ; ഈ ഒപ്ടിക്കല്‍ ചിത്രം പറയും, വൈറല്‍
ഇപ്പോള്‍ വൈറലായിരിക്കുന്നത് അത്തരമൊരു ചിത്രമാണ്. വലിയൊരു ഇല്ലിക്കാടുകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ഒരു സ്നൈപ്പറാണ് ഇത്തവണത്തെ ചലഞ്ചുകളിലൊന്ന്. ഇയാളെ കണ്ടെത്താനാണ് ടാസ്ക്. പക്ഷേ സമയപരിധിയില്ല. എന്നാല്‍ ജയിക്കാനാവില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് ചിത്രവും വൈറലാണ്. വിശദമായി നമുക്കൊന്ന് പരിശോധിക്കാം.
ഇതെന്ത് പൊളിയാണ് ഡിക്യൂ; ആരാധകര്‍ക്കൊപ്പം ആടിത്തിമിര്‍ത്ത് സീതാരാമം ടീം, വൈറല്‍ ചിത്രങ്ങള്‍!!

ചിത്രം കടപ്പാട്-jagranjosh.com
വളരെ ഡെഡ്ലിയായിട്ടുള്ള ഒരു സ്നൈപ്പര്‍ അഥവാ ഒരു കൊലയാളി ഇതില്‍ ഒളിഞ്ഞിരിപ്പുണ്ട്. കാടിനുള്ളിലെ അന്തരീക്ഷം മുതലെടുത്താണ് ഈ ഒളിഞ്ഞിരിപ്പ്. അയാളെ കണ്ടെത്തിയില്ലെങ്കില്‍ ഏത് ടാര്‍ഗറ്റിനെയും ഇല്ലാതാക്കാനാവുന്ന ആ കൊലയാളി രക്ഷപ്പെടും. 25 സെക്കന്‍ഡാണ് ഈ ചിത്രത്തിനായി പൊതുവേ നല്കപ്പെടുന്നത്. ആ സമയത്തിനുള്ളില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ക്ക് വലിയൊരു അസാസിനെ പിടിച്ച ഫീല്‍ കിട്ടും. ഇനി ശരിക്കും ആ ചിത്രത്തിലേക്ക് ഒന്ന് നോക്കൂ.

ഒരു ഇരുണ്ട ചാര നിറത്തിലുള്ള ചിത്രമാണിത്. ടിക് ടോക്ക് യൂസറായ നഥാന്‍ ഡാനിയേല്‍സ് ഷെയര്‍ ചെയ്ത ചിത്രമാണിത്. മുപ്പത് സെക്കന്‍ഡിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന സ്നൈപ്പറിനെ കണ്ടെത്തുകയാണ് നഥാന്‍ മുന്നോട്ട് വെച്ച ചലഞ്ച്. എന്നാല്‍ ഇവിടെ ഞങ്ങള്‍ സമയപരിധി വെക്കുന്നില്ല. നിങ്ങള്‍ക്ക് എത്ര സമയം വേണമെടുത്ത് വേണമെങ്കിലും സ്നൈപ്പറെ തിരയാവുന്നതാണ്. ഇനി ചലഞ്ചുകള്‍ വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ 25 സെക്കന്‍ഡ് സെറ്റ് ചെയ്ത് ഒന്ന് പരിശോധിച്ച് നോക്കൂ.

പല യൂസര്‍മാരും പതിനഞ്ച് മിനുട്ടിനുള്ളില്‍ ഈ സ്നൈപ്പറെ കണ്ടെത്തയിട്ടുണ്ട്. എന്നാല്‍ ഇത് ശരിക്കും വെല്ലുവിളി നിറഞ്ഞ ടെസ്റ്റാണിത്. കാരണം ഈ ചിത്രത്തില്‍ ഒരടി പോലും അനങ്ങാതെ നില്‍ക്കുകയാണ്. അതുകൊണ്ട് ഭൂരിപക്ഷം വരുന്ന പ്രേക്ഷകര്‍ക്കും ഈ സ്നൈപ്പറെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. കാരണം തനിക്ക് ചുറ്റുള്ള സാഹചര്യങ്ങള്‍ മുതലെടുത്താണ് ഈ സ്നൈപ്പര്‍ മറഞ്ഞിരിക്കുന്നത്. മൃഗങ്ങളൊക്കെ വോട്ടയ്ക്ക് പോകുന്നതിന് മുമ്പുള്ള സംവിധാനമാണിത്.

ഈ ചിത്രം യഥാര്‍ഥത്തില്‍ ആരാണ് എടുത്തതെന്ന് അറിയില്ല. പലരും ഇതിനോടകം ഈ ചലഞ്ച് ഏറ്റെടുത്ത് സ്നൈപറെ കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ വളരെ കുറച്ച് പേര് മാത്രമാണ് അതില്‍ വിജയിച്ചത്. ടിക് ടോക്ക് യൂസര്‍മാര്‍ പറയുന്നത് 25 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഈ സ്നൈപറെ കണ്ടെത്താന്‍ സാധിക്കുമെന്നാണ്. എന്നാല്‍ ഇല്ല എന്നതാണ് സത്യം. ഒരുപക്ഷേ നിങ്ങള്‍ കണ്ടത് കരിയിലകളാവും. പൊങ്ങി നില്‍ക്കുന്നത് കൊണ്ട് മാലിന്യ കൂമ്പാരത്തെ സ്നൈപ്പറായി തെറ്റിദ്ധരിക്കപ്പെടാം.

ചിത്രം കടപ്പാട്-jagranjosh.com
ഇനി ഞങ്ങള്‍ സ്നൈപ്പറെ കണ്ടെത്താന്‍ നിങ്ങളെ സഹായിക്കാം. ഇടത് വശത്ത് കാട് കുറച്ച് ഉയര്‍ന്ന് നില്‍ക്കുന്നുണ്ട്. ഏകദേശം മധ്യത്തിനടുത്തായി വരുമിത്. കരിഞ്ഞ ഇലകളുടെ അതേ വേഷത്തിലാണ് ഈ കൊലയാളി നില്‍ക്കുന്നത്. അതുകൊണ്ട് രണ്ടിനെയും ഒരുപോലെ തോന്നാം. എത്ര നോക്കിയാലും അത് കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല. നിങ്ങള്‍ എന്നല്ല പലരും ഇതില്‍ പരാജയപ്പെട്ടതാണ്. ഞാന്‍ ബാരലിനെയാണ് കണ്ടതെന്ന് തമാശ പറയുന്ന യൂസര്‍മാരുമുണ്ട്. യഥാര്‍ത്ഥ ഈ പ്രതലം ഒളിഞ്ഞിരിക്കാന്‍ സ്നൈപ്പര്‍ക്ക് സൗകര്യമൊരുക്കുന്നുണ്ട്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications