Get Updates
Get notified of breaking news, exclusive insights, and must-see stories!

10 സെക്കന്‍ഡ് തരാം, ഈ സീബ്രകളുടെ കൂട്ടത്തില്‍ കടുവയെ കണ്ടെത്താമോ? വൈറലായി ഒപ്ടിക്കല്‍ ചിത്രം

ഒപ്ടിക്കല്‍ ചിത്രം ഇപ്പോള്‍ പലരുടെയും ഇഷ്ട വിനോദങ്ങളിലൊന്നാണ്. മാടനായും മറുതയായും ഈ ചിത്രങ്ങളെ തോന്നാമെന്നാണ് ട്രോള്‍ രൂപത്തില്‍ സോഷ്യല്‍ മീഡിയ പറയുന്നത്. കാരണം പലതും ഒളിച്ചിരിക്കുന്നത് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളിലാണ്. എന്നാല്‍ നമുക്ക് കണ്ടുപിടിക്കാനും സാധിക്കില്ല. നമ്മുടെ തല ശരിക്കും ചിന്തിച്ച് പുണ്ണാക്കേണ്ടി വരും.

സെന്‍സിറ്റീവാണോ അതോ ഉപരിതല സ്പര്‍ശിയാണോ? ഈ ചിത്രത്തിലെ രഹസ്യം പറഞ്ഞാല്‍ അത് പരസ്യമാകും!!

അത്തരമൊരു ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു കൂട്ടം സീബ്രകളാണ് ഈ ചിത്രത്തിലുള്ളത്. ഈ ചിത്രത്തില്‍ നിന്ന് മറ്റൊരു മൃഗത്തെ കൂടി നിങ്ങള്‍ കണ്ടെത്തണം. അത് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുകയാണ്. പക്ഷേ അതത്ര എളുപ്പമല്ല. ചിത്രം ശരിക്കൊന്ന് പരിശോധിച്ച് നോക്കാം....

എന്റമ്മോ ഇതെന്ത് സെല്‍ഫിയാണ്; ഒടുക്കത്തെ ക്യൂട്ടും ഗ്ലാമറസും, പൊളി ലുക്കില്‍ മീരാ ജാസ്മിന്‍, വൈറലായി ചിത്രങ്ങള്‍

1

ചിത്രം കടപ്പാട്-jagranjosh.com

ചിത്രത്തിലേക്ക് നോക്കൂ, സീബ്രകളുടെ ഒരു കൂട്ടത്തെ കാണാം. ഇതിനിടയില്‍ ഒരു കടുവ ഇരിപ്പുണ്ട്. വളരെ സമര്‍ത്ഥമായി ഇര പിടിക്കാനായി ഒളിഞ്ഞിരിക്കുകയാണ് ആ കടുവ. ആ കടുവ വളരെ സമര്‍ത്ഥനാണ്. ഈ പുല്‍മേടിന്റെ മറവിലാണ് ആ കടുവയുള്ളത്. അതാണ് ഒളിച്ചിരിക്കാനും തിരിച്ചറിയാതിരിക്കാനുമായി സമര്‍ത്തമായി കടുവ ഉപയോഗിക്കുന്നത്. ഈ ചിത്രത്തില്‍ എവിടെ നോക്കിയാലും അതിനെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഈ ചിത്രത്തെ ഏറ്റവും ബ്രില്യന്‍ഡായി മാറ്റുന്നതും ഈ മിടുക്കാണ്.

2

അതേസമയം ഈ ചിത്രം ആര് വരച്ചതാണെന്ന് വ്യക്തമല്ല. പക്ഷേ സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം ട്രെന്‍ഡിംഗാണ്. ചിത്രത്തിലെ കടുവ ഒളിഞ്ഞിരിക്കുന്നത് തന്നെയാണ് ഇതിന്റെ ആകര്‍ഷണം. ഈ ചിത്രത്തില്‍ ഇനി എന്തൊക്കെയുണ്ടെന്ന് പരിശോധിക്കാം. ഒരു കൂട്ടം സീബ്രകള്‍ പച്ചപുല്‍ നിറഞ്ഞ ഭൂമിയില്‍ ഓടി നടക്കുന്നതോ തീറ്റ തേടുന്നതോ ആണ് ഈ ചിത്രത്തില്‍ ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുക. ഇതില്‍ കടുവയെവിടെയാണ്. അത് കണ്ടെത്തുക കുറച്ച് ബുദ്ധിമുട്ടായിരിക്കും. ഇതില്‍ എവിടെയാണ് കടുവയെ കാണാന്‍ സാധിക്കുക.

3

സീബ്രകള്‍ക്ക് ഇടയിലുള്ള കുറ്റിക്കാടിന് പിന്നിലാണ് ഈ കടുവ ഒളിച്ചിരിക്കുന്നത്. ഈ ചിത്രം ഒരു കാട്ടില്‍ സ്ഥിരം കാണാവുന്നതാണ്. കാരണം മാംസഭോജിയായ മൃഗങ്ങള്‍ ഇത്തരം കൂട്ടത്തോടെ സഞ്ചരിക്കുന്ന മൃഗങ്ങളെയാണ് ഇരയായി കാണാറുള്ളത്. സീബ്ര, മാന്‍ എന്നിവയൊക്കെ അതില്‍ വരും. ഭക്ഷ്യശ്യംഖല പ്രവര്‍ത്തിക്കുന്നതും ഇത്തരത്തിലാണ്. സിംഹം, കടുവയൊക്കെ അവരുടെ പ്രധാന ഭക്ഷണമായി കാണുന്നതും ഇവയെ ആണ്. അതുകൊണ്ട് ചിത്രത്തിലെ നിങ്ങളുടെ ഫോക്കസ് മുഴുവന്‍ സീബ്രയിലാവാനാണ് സാധ്യത.

4

ഇനി സൂചനകള്‍ തരാം. സീബ്രയുടെ അതേ നിറത്തിലും ഒരേ ശരീര പാറ്റേണിലുമാണ് കടുവയുള്ളത്. ഇത് ശരിക്കും നിങ്ങളുടെ കണ്ണുകള്‍ക്ക് പണിയാവും. ഒരേ നിറമാണെങ്കില്‍ കടുവയെ എങ്ങനെ തിരിച്ചറിയും. വെളുത്ത നിറത്തിലുള്ളതാണ് ഈ കടുവ. ചെറിയൊരു രോഗാവസ്ഥയെ തുടര്‍ന്നാണ് കടുവയ്ക്ക് നിറം നഷ്ടമാകുന്നത്. പക്ഷേ ഇത് കടുവ തന്നെയായിരിക്കും. എനനാല്‍ കടുവയുടെ നിറമുണ്ടാവില്ല. അതുകൊണ്ട് കുതിരയ്ക്ക് പോലും തിരിച്ചറിയാന്‍ പറ്റില്ല. അതാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍.

5

ഒരു സൂചന കൂടി തരാം. നിങ്ങള്‍ ഒരു ചിത്രത്തില്‍ ഒരിക്കലും നോക്കാത്ത ഭാഗങ്ങളിലേക്ക് നോക്കൂ. ചിത്രത്തിന്റെ മധ്യത്തിലാണ് സാധാരണ എല്ലാവരും ഫോക്കസ് ചെയ്യുക. എന്നാല്‍ എല്ലാ മേഖലയിലും നോക്കുന്നവര്‍ നല്ല കഴിവുള്ളയാളായിരിക്കും. എല്ലാ മേഖലയിലും ഇങ്ങനെയുള്ളവര്‍ അരിച്ചുപെറുക്കും. കുറ്റിക്കാടിന് പിന്നിലായി ഈ കടുവ ഇരയ്ക്കായി കാത്തിരിക്കുന്നതായി കാണാം. ചിത്രത്തിന്റെ വലതുഭാഗത്തായിട്ടാണ് കടുവ ഇരിക്കുന്നത്. നല്ല നിരീക്ഷണ പാടവമുള്ളവര്‍ക്ക് മാത്രം കടുവയെ ഈ ചിത്രത്തില്‍ കണ്ടെത്താനാവൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+