Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുമുതല്‍ നശിപ്പിക്കുന്നവരെ പട്ടികളെ പോലെ വെടിവെച്ച് കൊല്ലും; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്

Recommended Video

cmsvideo
    Controversial Statement From BJP Leader Dilip Ghosh | Oneindia Malayalam

    കൊല്‍ക്കത്ത: പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി പൊതുമുതല്‍ നശിപ്പിക്കുന്നവരെ പട്ടികളെ വെടിവെച്ച് കൊല്ലുന്നത് പോലെ കൊല്ലണമെന്ന് ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതാണ് ചെയ്തത്. എന്നാല്‍ മമത സര്‍ക്കാര്‍ പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയൊന്നും എടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു. പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ഘോഷിന്‍റെ വിവാദ പരാമര്‍ശം.

     dilipgosh

    പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇക്കഴിഞ്ഞ ഡിസംബറില്‍ ബംഗാളില്‍ നടന്ന പ്രതിഷേധത്തിനിടെ റെയില്‍വേയുടെ സ്വത്തുക്കള്‍ നശിപ്പിക്കുകയും പൊതുഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെ മമത സര്‍ക്കാര്‍ നടപടികളൊന്നും കൈക്കൊണ്ടില്ലെന്ന് ഘോഷ് ആരോപിച്ചു. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ മമതയുടെ പൊലീസ് നടപടിയെടുത്തില്ല. ഉത്തര്‍പ്രദേശ്, അസം, കര്‍ണാടക എന്നിവിടങ്ങളിലെ ബിജെപി സര്‍ക്കാര്‍ അവരെ പട്ടികളെ പോലെ വെടിവെച്ചു കൊന്നു. ഇതാണ് ശരിയായ രീതിയെന്നും ഘോഷ് പറഞ്ഞു.

    ''പ്രതിഷേധക്കാര്‍ നശിപ്പിക്കുന്ന പൊതുസ്വത്ത് ആരുടേതാണ്? അവരുടെ തന്തയുടെ വകയാണോ? പൊതുസ്വത്ത് നികുതിദായകരുടേതാണ്. അവര്‍ ഇവിടെ വന്നു, ഞങ്ങളുടെ ഭക്ഷണം കഴിച്ചു ഇവിടെ താമസിച്ച് പൊതുമുതല്‍ നശിപ്പിക്കുന്നു. ഇവിടുത്തെ ജന്മിമാര്‍ അവരല്ല, ഞങ്ങള്‍ അവരെ ലാത്തികളാല്‍ മര്‍ദ്ദിക്കുകയും ജയിലില്‍ അടക്കുകയും വെടിവെക്കുകയും ചെയ്യും, ഘോഷ് പറഞ്ഞു.

    രാജ്യത്ത് രണ്ട് കോടി മുസ്ലീം നുഴഞ്ഞുകയറ്റക്കാരുണ്ടെന്ന് അവകാശപ്പെട്ട ഘോഷ് ഹിന്ദു ബംഗാളികളുടെ താല്‍പ്പര്യങ്ങള്‍ അട്ടിമറിക്കുന്നവരെ തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ടു. ഇവയില്‍ ഒരു കോടി മാത്രം പശ്ചിമ ബംഗാളിലാണെന്നും മമത ബാനര്‍ജി അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ഘോഷ് പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+