കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ധരാമയ്യയെ തേച്ചൊട്ടിച്ച് മുന്‍ സ്പീക്കര്‍: തള്ളിക്കളയാന്‍ ഹൈക്കമാന്‍ഡിന് നിര്‍ദേശം!!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് പരാജയത്തില്‍ സിദ്ധരാമയ്യയെ കുറ്റപ്പെടുത്തി സ്പീക്കര്‍. വിജയിച്ച് അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിച്ചു പറഞ്ഞിരുന്നുനവെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നില്ല. നിയമസഭാകക്ഷി യോഗത്തിലാണ് കോണ്‍ഗ്രസിന് സിദ്ധരാമയ്യയെ കൊണ്ട് ഗുണമുണ്ടാകില്ലെന്ന് മുന്‍ സ്പീക്കര്‍ കെബി കോളിവാഡ് പ്രസ്താവിച്ചത്. ബദാമി മണ്ഡലത്തില്‍ നിന്ന് സിദ്ധരാമയ്യ വിജയിരുന്നു. ഇത് കഷ്ടിച്ചുള്ള വോട്ടുകളുടെ ഭൂരിപക്ഷത്തിലാണെന്നും കോളിവാഡ‍് കൂട്ടിച്ചേര്‍ക്കുന്നു.

സിദ്ധരാമയ്യയില്‍ നിന്ന് പാര്‍ട്ടിയെ തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും മുന്‍ സ്പീക്കര്‍ ചൂണ്ടിക്കാണിക്കുന്നു. സിദ്ധരാമയ്യ തനിക്കെതിരെ ആര്‍ ശങ്കറിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയെന്നും കോളിവാഡ് ആരോപിക്കുന്നു. കുറഞ്ഞ വോട്ടുകള്‍ക്കാണ് ഞാന്‍ പരാജയപ്പെട്ടത്. ആര്‍ ശങ്കര്‍ ബിജെപിക്കൊപ്പം ചേര്‍ന്നുവെന്നും മുന്‍ സ്പീക്കര്‍ പറയുന്നു. ഇത് സിദ്ധരാമയ്യയുടെ കുറ്റകൃത്യമാണ്. അദ്ദേഹത്തിന്റെ മനോഭാവം, ഭാഷ എന്നിവ കോണ്‍ഗ്രസിന് എതിരാണെന്നും കോളിവാഡ് ആരോപിക്കുന്നു.

siddaramaiah-1

സിദ്ധരാമയ്യയ്ക്ക് ഭാവിയില്‍ സുപ്രധാന പദവികളോ പ്രാധാന്യമോ നല്‍കരുതെന്നും കോളിവാഡ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തില്‍ കോണ്‍ഗ്രസിന്റെ ഒരു തുള്ളി രക്തംപോലുമില്ലെന്നും മുന്‍ സ്പീക്കര്‍ ആരോപിക്കുന്നു. വൊക്കലിംഗ സമുദായത്തിനിടയില്‍ ശത്രുത ഉണ്ടാക്കിയത് സിദ്ധരാമയ്യ ആണെന്നും തങ്ങള്‍ക്കും ലിംഗായത്തുക്കള്‍ക്കും ഇടയില്‍ ശത്രുത ഉണ്ടാക്കിയത് അദ്ദേഹമാണെന്നും അന്തിമമായി പാര്‍ട്ടിയാണ് അനുഭവിച്ചിട്ടുള്ളതെന്നും കോളിവാ‍ഡ് ആരോപിക്കുന്നു. സിദ്ധരാമയ്യ സ്വയം കേന്ദ്രീകൃതമായ നേതാവാണെന്നും കോണ്‍ഗ്രസിനെ സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന് വേണ്ടി മാത്രമാണ് ഉപയോഗിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

കോണ്‍ഗ്രസിന്റെ തലപ്പത്ത് സിദ്ധരാമയ്യ എത്തുന്നതിനെ എതിര്‍ത്ത ഇദ്ദേഹം 2019ലെ നിയമസഭാ തിര‍ഞ്ഞെടുപ്പ് നടക്കാനിരക്കെ ഇത് ആത്മഹത്യാപരമാണെന്നും പറയുന്നു. കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് സിദ്ധരാമയ്യ എത്തുന്നത് സംബന്ധിച്ച ചോദ്യത്തോടായിരുന്നു കോളിവാ‍ഡ‍് ഇത്തരത്തില്‍ പ്രതികരിച്ചത്.

Recommended Video

cmsvideo
Karnataka Elections 2018 : കർണാടകത്തിൽ BJP സർക്കാർ | Oneindia Malayalam

റാണിബെന്നൂരില്‍ നിന്ന് പരാജയം ഏറ്റുവാങ്ങിയ സ്ഥാനാര്‍ത്ഥിയാണ് കോളിവാഡ്. അതേ സമയം കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടി സിദ്ധരാമയ്യയെയും ധര്‍മസങ്കടത്തിലാഴ്ത്തിയിട്ടുണ്ട്. കോണ്‍ഗ്രസിനേറ്റ തോല്‍വിയുടെ ഉത്തരവാദിത്തവും കാവല്‍ മുഖ്യമന്ത്രിയായ സിദ്ധരാമയ്യ ഏറ്റെടുത്തിട്ടുണ്ട്. 6000 വോട്ടുകള്‍ക്കാണ് കോളിവാഡ് പരാജയപ്പെട്ടത്.

English summary
The knives are already out against the outgoing Chief Minister Siddaramaiah. The Speaker in the outgoing Assembly K B Koliwad has held him directly responsible for the defeat. Koliwad, who lost from Ranebennur by 6000 votes to an independent allegedly fielded by Siddaramaiah, said that Congress must reclaim the party from him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X