ഇന്ത്യയില്‍ ഏകാധ്യാപകരുള്ള സ്‌കൂളുകളുടെ എണ്ണം പരിശോധിച്ചാല്‍ ഞെട്ടും!
ദില്ലി: രാജ്യത്ത് ഒരു അധ്യാപകന്‍ മാത്രമുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ നിരവധിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ പുറത്ത് വന്നത്. 1,05,630 സര്‍ക്കാര്‍ എലമെന്ററി, സെക്കണ്ടറി സ്‌കൂളുകളാണ് ഉള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 30-35 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ വേണമെന്നിരിക്കെയാണ് ലക്ഷത്തിലേറെ സ്‌കൂളുകളില്‍ ഈ ഗതി വന്നിരിക്കുന്നത്.
എല്ലാ സംസ്ഥാനങ്ങളിലും ഏകാധ്യാപക വിദ്യാലയങ്ങളുണ്ട്. എന്നാല്‍ വിദ്യാഭ്യാസ കാര്യത്തില്‍ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ കുറച്ച് കൂടി ഗൗരവം കാണിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ ഏകാധ്യാപകരുള്ള വിദ്യാലയങ്ങള്‍ മധ്യപ്രദേശിലാണ്. 17,874 ഏകാധ്യാപക സ്‌കൂളുകളാണ് മധ്യപ്രദേശിലുള്ളത്. ഉത്തര്‍ പ്രദേശില്‍ 17,602 ഏകാധ്യാപക, എലമെന്ററി സെക്കണ്ടറി സ്‌കൂളുകളുണ്ട്.

രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, ഝാര്‍ഖണ്ഡ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് തൊട്ടു പിന്നില്‍. മാനവ വിഭവശേഷി സഹമന്ത്രി ഉപേന്ദ്ര കുഷ്വാഹയാണ് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചത്. സര്‍വ്വ ശിക്ഷാ അഭിയാനുമായി ചേര്‍ന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഈ വിവരം ലഭിച്ചത്.
ദില്ലിയില്‍ 13 ഏകാധ്യാപക സ്‌കൂളുകളുണ്ട്. നിക്കോബാര്‍ ദ്വീപുകളില്‍ 16, ത്രിപുര 45, ദദ്ര ആന്റ് നാഗര്‍ ഹവേലി 49, മിസോറാം 73 എന്നിങ്ങനെയാണ് സ്ഥിതി. ഡാം ആന്റ് ഡ്യൂ, ചണ്ഡിഗഡ്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഏകാധ്യാപക സ്‌കൂളുകളില്ല.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications