Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവയില്‍ നാന്നൂറോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രാജിക്കൊരുങ്ങുന്നു

പനാജി: ഗോവ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുഭാഷ് വെലിങ്കറിനെ പുറത്താക്കിയതില്‍ വന്‍ പ്രതിഷധം. നടപടിയില്‍ പ്രതിഷേധിച്ച് 400 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രാജിക്കൊരുങ്ങുന്നു. ആര്‍എസ്എസ് ജില്ല, സബ്ജില്ല, ശാഖാ തലവന്മാരും രാജിപ്രഖ്യാപിച്ചവരില്‍പെടും.

ആര്‍എസ്എസ്-ബിജെപി നേതാക്കളുമായി ആറ് മണിക്കൂര്‍ നീണ്ട ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ കടുത്ത നിലപാടില്‍ എത്തിയിരിക്കുന്നത്. വെലിങ്കറിനെ തിരിച്ചെടുത്തില്ലെങ്കില്‍ രാജിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്ന് ആര്‍എസ്എസ് നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു.

RSS

ഗോവയില്‍ ബിജെപി സര്‍ക്കാരിനെതിരെ പരസ്യമായി പ്രതികരിച്ചതിന്റെ ഭാഗമായാണ് വെലിങ്കറിനെതിരെയുള്ള നടപടി. സംസ്ഥാനത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് വിതരണം ചെയ്യുന്നതിനെതിരെയും വെലിങ്കര്‍ പ്രചരണം നടത്തിയിരുന്നു. ഭാരതീയ ഭാഷാ സുരക്ഷാ മഞ്ചിന്റെ നേതൃത്വത്തിലായിരുന്നു സര്‍ക്കാരിനെതിരെ പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചത്.

ഇതിനിടെ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഗോവ സന്ദര്‍ശന സമയം വെലിങ്കറിന്റെ നേതൃത്വത്തിലുള്ള ഭാരതീയ ഭാഷാ സുരക്ഷാ മഞ്ച് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച സംഭവമാണ് പുറത്താക്കല്‍ നടപടിക്ക് പിന്നില്‍. ആര്‍എസ്എസ് കൂടാതെ മറ്റൊരു രാഷ്ട്രീയ സംഘടനയ്ക്ക് വെലിങ്കര്‍ നേതൃത്വം നല്‍കുന്നുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പുറത്താക്കല്‍ നടപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+