Get Updates
Get notified of breaking news, exclusive insights, and must-see stories!

പി ചിദംബരത്തിന്‍റെ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദില്ലി: ഐഎന്‍എക്സ് മീഡിയാ അഴിമതി കേസില്‍ പി ചിദംബരത്തിന്‍റെ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സിബിഐയുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഒരു ഹര്‍ജിയും എൻഫോഴ്‌സ്‌മെന്‍റ് അറസ്റ്റിൽ നിന്ന് സംരക്ഷണം തേടിയുള്ള മറ്റൊരു ഹർജിയുമാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ്മാരായ ആർ ഭാനുമതി, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

 chidsc-1

മുദ്രവച്ച കവറിൽ തെളിവുകൾ കൈമാറാൻ കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്‍റ് ശ്രമിച്ചെങ്കിലും എല്ലാം തിങ്കളാഴ്ച പരിഗണിക്കാം എന്നായിരുന്നു കോടതി നിലപാട്.അതേസമയം കേസില്‍ ചിദംബരത്തിന്‍റെ പങ്ക് വ്യക്തമാക്കു്ന സുപ്രധാന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് എന്‍‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് 15 പേജുള്ള പ്രത്യേക നോട്ട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ കൈമാറും.

ചിദംബരം വിദേശരാജ്യങ്ങളില്‍ കോടികളുടെ സ്വത്ത് സമ്പാദിച്ചെന്നും ഇഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്രാന്‍സ്, സിംഗപ്പൂര്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, അര്‍ജന്‍റീന തുടങ്ങി 12 ഓളം രാജ്യങ്ങളില്‍ വിദേശ നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി. ഷെല്‍ കമ്പനികള്‍ രൂപീകരിച്ചാണ് പ്രതികള്‍ വിദേശത്ത് സ്വത്ത് സമ്പാദിച്ചത്. അന്വേഷണം ആരംഭിച്ചപ്പോള്‍ ഓഹരി ഘടനയും ഷെയല്‍ കമ്പനി ഡയറക്ടര്‍മാരേയും മാറ്റി. വിദേശ നിക്ഷേപ ബോര്‍ഡില്‍ അനുമതിക്കായി ഇടപെട്ട രണ്ട് പേരെ കണ്ടെത്തിയെന്നും ഇഡി വ്യക്തമാക്കി.

ചിദംബരം തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുകയാണ്. ചോദ്യം ചെയ്യലിന് ചിദംബരം ഹാജരായെങ്കിലും അന്വേഷണവുമായി സഹകരിച്ചില്ല. അതുകൊണ്ട് തന്നെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടുക.

Recommended Video

cmsvideo
    ചിദംബരത്തിന്റെ അറസ്റ്റ് അമിത് ഷായുടെ പ്രതികാരമോ? | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+