കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനറല്‍ ബിപിന്‍ റാവത്തിന് പത്മവിഭൂഷണ്‍, ഗുലാം നബി ആസാദിന് പത്മഭൂഷണ്‍, നീരജ് ചോപ്രയ്ക്ക് പത്മശ്രീ

Google Oneindia Malayalam News

ദില്ലി: ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ പത്മവിഭൂഷണ്‍. മരണാനന്തര ബഹുമതിയായിട്ടാണ് അദ്ദേഹത്തിന് പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൂനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടാണ് ഇക്കഴിഞ്ഞ ഡിസംബറില്‍ ജനറല്‍ ബിപിന്‍ റാവത്ത് മരണപ്പെട്ടത്.

പ്രശസ്ത സംഗീതജ്ഞ പ്രഭ ആത്രെ, ഗീതാ പ്രസ് പ്രസിഡണ്ട് രാധേ ശ്യാം ഖേംക, ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് എന്നിവര്‍ക്കും മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് പത്മഭൂഷണ്‍ പുരസ്‌ക്കാരം. ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയ നീരജ് ചോപ്രയ്ക്ക് പത്മശ്രീ സമ്മാനിക്കും.

77

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പത്മ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ നാല് മലയാളികള്‍ പത്മ പുരസ്‌ക്കാര പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ശങ്കര നാരായണന്‍ മേനോന്‍ ചുണ്ടയില്‍, ശോശാമ്മ ഐപ്പ്, പി നാരായണ കുറുപ്പ്, കെവി റാബിയ എന്നിവരാണ് പത്മശ്രീ പുരസ്‌ക്കാരത്തിന് അര്‍ഹരായ മലയാളികള്‍.

കൊവിഡ് പ്രതിരോധത്തിന് കരുത്ത് പകര്‍ന്ന രണ്ട് കൊവിഡ് വാക്‌സിനുകളായ കൊവാക്‌സിനും കൊവിഷീല്‍ഡിനും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ഇത്തവണ രാജ്യം പത്മ പുരസ്‌ക്കാരം നല്‍കി ആദരിക്കുന്നു. കൊവിഷീല്‍ഡ് നിര്‍മ്മിച്ച സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ ആയ സൈറസ് പൂനവാല, കൊവാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെകിന്റെ സ്ഥാപകര്‍ ഡോ. കൃഷ്ണ എല്ല, സുചിത്ര എല്ല എന്നിവര്‍ക്ക് പത്മ ഭൂഷണ്‍ ലഭിക്കും.

ഗുലാം നബി ആസാദ് അടക്കം 17 പേരാണ് ഇത്തവണ പത്മ ഭൂഷണ്‍ പുരസ്‌ക്കാരത്തിന് അര്‍ഹരായിരിക്കുന്നത്. പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ, സംഗീതജ്ഞന്‍ റാഷിദ് ഖാന്‍ എന്നിവരും പത്മഭൂഷണ്‍ പുരസ്‌ക്കാര പട്ടികയിലുണ്ട്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നദല്ലെ, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ എന്നിവരും പത്മഭൂഷണ് അര്‍ഹരായി.

Recommended Video

cmsvideo
തിരുവനന്തപുരം കൊവിഡ് C കാറ്റഗറിയില്‍ പെടുന്ന ആദ്യ ജില്ല, കടുത്ത നിയന്ത്രണം

ഗുലാം നബി ആസാദ് അടക്കം 17 പേരാണ് ഇത്തവണ പത്മ ഭൂഷണ്‍ പുരസ്‌ക്കാരത്തിന് അര്‍ഹരായിരിക്കുന്നത്. പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ, സംഗീതജ്ഞന്‍ റാഷിദ് ഖാന്‍ എന്നിവരും പത്മഭൂഷണ്‍ പുരസ്‌ക്കാര പട്ടികയിലുണ്ട്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നദല്ലെ, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ എന്നിവരും പത്മഭൂഷണ് അര്‍ഹരായി. വിക്ടര്‍ ബാനര്‍ജി, ഗുര്‍മീത് ബാവ, നടരാജന്‍ ചന്ദ്രശേഖരന്‍, രാജിവ് മെഹര്‍ഷി, സഞ്ജയ രാജാറാം, ്പ്രതിഭ റേ, സ്വാമി സച്ചിതാനന്ദ്, വസിഷ്ഠ് ത്രിപാഠി, മധുര്‍ ജാഫെറി, ദേവേന്ദ്ര ജാഝര്യ, എന്നിവരും പത്മഭൂഷണ് അര്‍ഹരായിട്ടുണ്ട്. കായിക രംഗത്ത് നിന്ന് നീരജ് ചോപ്രയെ കൂടാതെ പ്രമോദ് ഭാഗട്ട്, വന്ദന കട്ടാരിയ എന്നിവര്‍ക്കും ഗായകന്‍ സോനു നിഗത്തിനും പത്മശ്രീ പുരസ്‌ക്കാരം ലഭിച്ചു.

English summary
Padma Awards 2022: CDS Gen Bipin Rawat to get Padma Vibhushan, Gulam Nabi Azad Padma Bhushan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X