കശ്മീരില്‍ ഇന്ത്യ രാസായുധം ഉപയോഗിക്കുന്നുവെന്ന്... പാകിസ്താന്‍ രണ്ടും കല്‍പിച്ച്?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ദില്ലി: കശ്മീര്‍ വിഷയം ഒരു അന്താരാഷ്ട്ര പ്രശ്‌നമാക്കി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പാകിസ്താന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഇപ്പോഴിതാ അവര്‍ ഞെട്ടിപ്പിക്കുന്ന ഒരു ആരോപണം കൂടി ഉന്നയിച്ചിരിക്കുന്നു.

ഇന്ത്യന്‍ സുരക്ഷാ സേന കശ്മീരില്‍ രാസായുധങ്ങള്‍ ഉപയോഗിക്കുന്നു എന്നാണ് പാകിസ്താന്റെ ആരോപണം. പാക് വിദേശകാര്യ വക്താവ് നഫീസ് സക്കറി ആണ് ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Jammu and Kashmir

കശ്മീരികളെ കൊന്നൊടുക്കാനും അവരുടെ വസ്തുവകകള്‍ നശിപ്പിക്കാനും വേണ്ടി ഇന്ത്യന്‍ സുരക്ഷ സേന മാരകമായ രാസായുധങ്ങള്‍ ഉപയോഗിക്കുന്നു എന്നാണ് ആരോപണം. ദ എക്‌സ്പ്രസ് ട്രിബ്യൂണ്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പുല്‍വാമ ജില്ലയിലെ ബാമ്‌നൂവിലും കക്‌പോരയിലും വീടുകള്‍ക്കുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നൊക്കെയാണ് പാകിസ്താന്റെ ആരോപണം. അഞ്ച് വീടുകളിലായി കശ്മീരി യുവാക്കളുടെ മൃതദേഹങ്ങള്‍ ഇത്തരത്തില്‍ കണ്ടെത്തിയെന്നാണ് പാക് വിദേശകാര്യ വക്താവ് പറഞ്ഞിരിക്കുന്നത്. തിരിച്ചറിയാന്‍ പോലും ആകാത്ത വിധത്തിലായിരുന്നു ശവശരീരങ്ങള്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഈ വിഷയം അന്താരാഷ്ട്ര സമൂഹം പരിശോധിക്കണം എന്നും പാക് വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടിട്ടുണ്ട്. കശ്മീര്‍ വിഷയത്തെ ഒരു അന്താരാഷ്ട്ര പ്രശ്‌നമാക്കി മാറ്റുക എന്ന ലക്ഷ്യം തന്നെയാണ് ഈ ആരോപണത്തിന് പിന്നില്‍ എന്നാണ് കരുതുന്നത്.

English summary
Pakistan on Thursday alleged that Indian security forces are using "ammunition containing chemical agents" in Jammu and Kashmir, reported Pakistani media.
Please Wait while comments are loading...