പ്രിയങ്ക ചോപ്രക്കെതിരെ പാകിസ്താന്; ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചു!! അംബാസഡര്‍ പദവി ഒഴിയണം
ദില്ലി: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്കെതിരെ പാകിസ്താന് ഐക്യരാഷ്ട്രസഭയെ സമീപിച്ചു. ആണവ ശക്തികളായ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഭിന്നത രൂക്ഷമായിരിക്കെ പ്രിയങ്ക യുദ്ധത്തെ പിന്തുണച്ചുവെന്നും നടിയെ യുഎന്‍ സമാധാന അംബാസഡറുടെ പദവിയില്‍ നിന്ന് നീക്കണമെന്നും ഐക്യരാഷ്ട്രസഭയ്ക്ക് അയച്ച കത്തില്‍ പാകിസ്താന് മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിരീന് മിസാരി ആവശ്യപ്പെട്ടു.
മോദി സര്‍ക്കാരിനെതിരെ രൂക്ഷമായ പരാമര്‍ശമാണ് പാകിസ്താന് മന്ത്രിയുടെ കത്തിലുള്ളത്. ഇന്ത്യ യുദ്ധത്തിന് ശ്രമിക്കുകയാണെന്നും അതിനെ പിന്തുണയ്ക്കുകയാണ് പ്രിയങ്കാ ചോപ്ര ചെയ്തതെന്നും പാകിസ്താന് ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ സമാധാന അംബാസഡറായി തുടരാന്‍ പ്രിയങ്കയ്ക്ക് ധാര്‍മിക അവകാശമില്ലെന്നും പാകിസ്താന് പറയുന്നു....

പ്രിയങ്കക്കെതിരായ ആരോപണം
ഇന്ത്യയുടെ കശ്മീര്‍ നിലപാടിനെ പിന്തുണയ്ക്കുകയാണ് പ്രിയങ്ക ചോപ്ര ചെയ്തത്. അത് യുദ്ധത്തെ പിന്തുണയ്ക്കലാണ്. വംശീയ ഉന്മൂലനം, ഫാഷിസം എന്നിവ തത്വങ്ങളാക്കി പ്രവര്‍ത്തിച്ച നാസികള്‍ക്ക് തുല്യമാണ് ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനം. ഇതിന് പിന്തുണ നല്‍കുകയാണ് പ്രിയങ്കാ ചോപ്ര ചെയ്തതെന്നും പാകിസ്താന് മന്ത്രിയുടെ കത്തില്‍ പറയുന്നു.

നിലവിലെ പ്രശ്നം
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാകിസ്താനെതിരെ ആണവ ഭീഷണി മുഴക്കിയപ്പോള്‍ പ്രിയങ്ക പിന്തുണച്ചുവെന്നും പാകിസ്താന് മന്ത്രിയുടെ കത്തില്‍ ആരോപിക്കുന്നു. മോദി സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതാണ് നിലവിലെ പ്രശ്നം. കശ്മീരി മുസ്ലിംകളെ തുടച്ചുനീക്കുകയാണ് ചെയ്യുന്നതെന്നും പാക് മന്ത്രി പറയുന്നു.

അസമിലെ 40 ലക്ഷം മുസ്ലിംകള്
അസമിലെ 40 ലക്ഷം മുസ്ലിംകള്ക്ക് അവരുടെ പൗരത്വം മോദി സര്‍ക്കാര്‍ നിഷേധിച്ചിരിക്കുന്നു. നാസികളുടെ കോണ്‍സന്‍ട്രേഷന്‍ ക്യാംപ് പോലെയുള്ള തടങ്കല്‍ കേന്ദ്രങ്ങള്‍ ഇന്ത്യന്‍ ഭരണകൂടം സൃഷ്ടിക്കുകയാണെന്നും പാകിസ്താന് മന്ത്രി ഷിരീന് മസാരി ഐക്യരാഷ്ട്രസഭയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

പാകിസ്താന്റെ പ്രകോപനം
കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന് സൈന്യം നിരന്തരം പ്രകോപനം സൃഷ്ടിക്കുകയാണ്. ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ പോരാടാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. കശ്മീരിന്റെ മോചനമാണ് തന്റെ ലക്ഷ്യമെന്നും ഇമ്രാന് ഖാന് പറഞ്ഞിരുന്നു. ഐക്യരാഷ്ട്രസഭയില്‍ വിഷയം ചര്‍ച്ചയാക്കാന്‍ ചൈനയെ ബന്ധപ്പെടുത്തി പാകിസ്താന് നീക്കം ശക്തമാക്കിയിട്ടുണ്ട്.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications