കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്താന്‍: രാജ്‌നാഥ് സിംഗ്

Google Oneindia Malayalam News

ഗുവാഹത്തി: ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ അയല്‍രാജ്യമായ പാകിസ്താനാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയെ അസ്ഥിരപ്പെടുത്താനായി പാകിസ്താനിലെ ഭരണകൂടവുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് ശ്രമിക്കുന്നത് - സിംഗ് പറഞ്ഞു. ജമ്മു കാശ്മീരില്‍ വ്യാഴാഴ്ച നടന്ന വെടിവെപ്പില്‍ ഭരണവുമായി ബന്ധപ്പെട്ടവരല്ല എന്ന പാകിസ്താന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ശനിയാഴ്ച മന്ത്രി.

രണ്ട് ദിവസം നീണ്ടുനിന്ന വെടിവെപ്പില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി ഇന്ത്യന്‍ സുരക്ഷാ സേന ചെറുതായി കാണില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇറാഖിലും സിറിയയിലും മാത്രമല്ല, ഇന്ത്യയെയും ഐസിസ് ലക്ഷ്യം വെക്കുന്നുണ്ട്. ഇന്ത്യയിലെ യുവാക്കളെ ആകര്‍ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നംു ഇത് ഗൗരവമായി കാണണമെന്നും സിംഗ് പറഞ്ഞു.

rajnath-singh

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അല്‍ ഖായ്ദ പറഞ്ഞത് ഇന്ത്യയെ ഒരു ഇസ്ലാമിക രാജ്യമാക്കും എന്നാണ്. ഇത് നിസ്സാരമായി കാണരുത്. വളരെ ഗൗരവത്തോടെ ഇത്തരം ശ്രമങ്ങളെ എതിര്‍ക്കുകയും ക്ഷുദ്രശക്തികള്‍ വിജയിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുകയും വേണം. സ്വാതന്ത്ര്യസമരത്തില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ചാണ് പൊരുതിയത്. മുസ്ലിങ്ങളെ എളുപ്പത്തില്‍ വശംവദരാക്കാന്‍ തീവ്രവാദികള്‍ക്ക് കഴിയില്ല - സിംഗ് പറഞ്ഞു.

ഗുവാഹത്തിയില്‍ ഓള്‍ ഇന്ത്യ ഡി ജി പി - ഐ ജി പിമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാജ്‌നാഥ് സിംഗ്. വടക്കേ ഇന്ത്യ വികനത്തിന്റെ കാര്യത്തില്‍ പിന്നിലാണ് എന്ന് സമ്മതിച്ച മന്ത്രി, വടക്കന്‍ പ്രദേശങ്ങളുടെ വികസനത്തിനായി സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട് എന്നും പറഞ്ഞു.

English summary
Union Home Minister Rajnath Singh on Saturday said Pakistan behind terror strikes in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X