കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസും വിഎച്ച്പിയും ശിവസേനയും ഭീകരര്‍, അപ്പോള്‍ ലഷ്‌കറെ ത്വയ്ബയോ?

ആര്‍എസ്എസും വിശ്വഹിന്ദു പരിഷത്തും ശിവസേനയും ഭീകര സംഘടനകളാണെന്ന് പാകിസ്താന്‍. എന്നാല്‍ പാകിസ്താന്റെത് ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണെന്ന് കേന്ദ്രം പ്രതികരിച്ചു.

  • By Ashif
Google Oneindia Malayalam News

ദില്ലി: ആര്‍എസ്എസും വിശ്വഹിന്ദു പരിഷത്തും ശിവസേനയും ഭീകര സംഘടനകളാണെന്ന് പാകിസ്താന്‍. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നഫീസ് സക്കരിയ്യയാണ് ഇങ്ങനെ തുറന്നടിച്ചത്. കഴിഞ്ഞദിവസം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മുതിര്‍ന്ന പാക് ഉദ്യോഗസ്ഥയുടെ പ്രതികരണം.

ആര്‍എസ്എസും വിഎച്ച്പിയും ശിവസേനയും ബജ്‌റംഗ്ദളും ഭീകര സംഘടനകളാണെന്നാണ് പാക് പ്രതിനിധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ പാകിസ്താന്റെത് ശ്രദ്ധ തിരിച്ചുവിടാനുള്ള നിരാശാജനകമായ നീക്കമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പ്രതികരിച്ചു.

പാക് ശ്രമം ശ്രദ്ധതിരിക്കാന്‍

ഭീകര സംഘടനകളായ ലഷ്‌കറെ ത്വയ്ബയെയും ജമാഅത്തുദ്ദഅ്‌വയെയും ജയ്‌ശെ മുഹമ്മദിനെയും പോറ്റിവളര്‍ത്തുന്നത് പാകിസ്താനാണ്. ഇക്കാര്യത്തില്‍ പാകിസ്താനെതിരായ അന്താരാഷ്ട്ര വിമര്‍ശനത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനാണ് ഇത്തരം പ്രസ്താവനകളിലൂടെ അവരുടെ ശ്രമമെന്ന് വികാസ് സ്വരൂപ് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പ്രതികരണം

ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളെയും സാമൂഹിക, സാംസ്‌കാരിക സംഘടനകളെയും ഭീകരതയുമായി ബന്ധിപ്പിക്കാനുള്ള പാകിസ്താന്റെ നീക്കം അവരുടെ നിലപാട് മറച്ചുവയ്ക്കാനാണ്. ജമ്മു കശ്മീരില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് ആര്‍എസ്എസും മറ്റു ചില സംഘടനകളുമാണെന്നാണ് പാക് വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. ഇന്ത്യയില്‍ പ്രശ്‌നമുണ്ടാക്കുന്നത് ലഷ്‌കറെ ത്വയ്ബയും ജയ്‌ശെ മുഹമ്മദുമാണ്. അവര്‍ക്ക് വളം നല്‍കുന്നതാവട്ടെ പാകിസ്താനും-സ്വരൂപ് പറഞ്ഞു.

കശ്മീരിന്റെ ഭൂപരിധി മാറ്റാന്‍ ശ്രമം

ആര്‍എസ്എസും ശിവസേനയും ഹിന്ദു തീവ്രവാദ സംഘടനകളാണെന്നും ഭീകര സംഘടനകളാണെന്നും ഡിസംബര്‍ 15 നാണ് ആദ്യം പാക് വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. ഇതേ കാര്യം അവര്‍ കഴിഞ്ഞ വ്യാഴാഴ്ചയും ആവര്‍ത്തിക്കുകയായിരുന്നു. കശ്മീരിന്റെ ഭൂപരിധി മാറ്റാനാണ് ഈ ശക്തികളുടെ ശ്രമമെന്നും അവര്‍ ആരോപിച്ചു.

പരസ്പര ആരോപണ പ്രത്യാരോപണങ്ങള്‍

കശ്മീരില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് ഹിന്ദുത്വ സംഘടനകളാണെന്നാണ് പാകിസ്താന്റെ നിലപാട്. പാക് പിന്തുണയുള്ള ഭീകര സംഘടനകളാണ് കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്ന് ഇന്ത്യയും കുറ്റപ്പെടുത്തുന്നു. ഇന്ത്യയുടെ വാദം ശരിവയ്ക്കുന്ന രീതിയില്‍ അടുത്തിടെ നിരവധി ആക്രമണങ്ങളുണ്ടായിരുന്നു. കശ്മീര്‍ ഉള്‍പ്പെടെയുള്ള എല്ലാപ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ഇന്ത്യയെ ക്ഷണിക്കുകയാണെന്ന് നഫീസ് സക്കരിയ്യ പറഞ്ഞു.

English summary
India on Friday slammed Pakistan for labelling certain Indian political parties and social organisations, including the RSS — the ruling BJP’s ideological mentor — as terrorist outfits, calling it a “desperate attempt” at deflecting international focus from Islamabad’s complicity in “spawning” terrorist groups like LeT, JuD and JeM.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X