Get Updates
Get notified of breaking news, exclusive insights, and must-see stories!

കുല്‍ഭൂഷണ്‍ യാദവിനെ തൂക്കിലേറ്റുമോ?; പാക്കിസ്ഥാന്‍ മനുഷ്യാവകാശ സംഘടന പറയുന്നത്

ദില്ലി: ഇന്ത്യ പാക്കിസ്ഥാന്‍ ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ വീഴ്ത്തി കുല്‍ഭൂഷണ്‍ യാദവിനെ തൂക്കിലേറ്റാനുള്ള തീരുമാനത്തില്‍ പാക്കിസ്ഥാന്‍ മനുഷ്യാവകാശ സംഘടനകള്‍ മൗനത്തിലാണ്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഇടപെടിലൂടെയാണ് പ്രഖ്യാപനം വന്നതെന്നതിനാല്‍ ആരും ഇതെക്കുറിച്ച് പരസ്യമായി സംസാരിക്കാന്‍ ധൈര്യപ്പെടുന്നില്ല.

പാക് പിടിയിലായ മുന്‍ ഇന്ത്യന്‍ നാവിക ഓഫീസര്‍ കുല്‍ഭൂഷണ്‍ യാദവിനെ തൂക്കിലേറ്റിയേക്കുമെന്നുതന്നെയാണ് ഒരു മനുഷ്യാവകാശ സംഘടനാ പ്രവര്‍ത്തകന്‍ പറയുന്നത്. തന്റെ പേര് വെളിപ്പെടുത്തരുതെന്നും ഇദ്ദേഹം മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു. യാദവിന്റെ ശിക്ഷയുടെ കാര്യം പാക്കിസ്ഥാന്‍ സൈന്യം പ്രഖ്യാപിച്ചത് രാജ്യത്തുടനീളം പ്രക്ഷേപണം ചെയ്തതാണ് ഇതിന് തെളിവായി ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

kulbhushanjadhav

സൈനിക നടപടിക്ക് ജനപിന്തുണയുണ്ടാക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം. ഏതെങ്കിലും തരത്തില്‍ ശിക്ഷ ഇളവു നല്‍കാന്‍ പുറമെനിന്നുള്ള ഒരു ഇടപെടലും പാക് സൈന്യം അനുവദിക്കുകയുമില്ല. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ തീരുമാനം അംഗീകരിക്കുക മാത്രമാണ് സര്‍ക്കാരിന് ചെയ്യാനുള്ളതെന്നും മനുഷ്യാവകാശ അംഗം പറഞ്ഞു.

കുല്‍ഭൂഷണ്‍ യാദവിനെതിരായ ശിക്ഷയ്ക്ക്തിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. കുല്‍ഭൂഷണ്‍ യാദവ് ഇന്ത്യയുടെ മകനാണെന്നും ശിക്ഷ നടപ്പാക്കിയാല്‍ കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നുമാണ് ഇന്ത്യയുടെ പ്രതികരണം. എന്നാല്‍, ഇത് പാക്കിസ്ഥാന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. കുല്‍ഭൂഷണിന്റെ വധശിക്ഷ എത്രയും പെട്ടെന്ന് നടപ്പാക്കാനാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+