കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ഹാക്കര്‍മാര്‍ സര്‍ക്കാര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; കാര്‍ഗിലില്‍ തോറ്റെന്ന് പരിഹാസവും

  • By Anwar Sadath
Google Oneindia Malayalam News

ജയ്പൂര്‍: രാജ്യം അറുപത്തിയൊമ്പതാം സ്വാതന്ത്രദിനം ആഘോഷിച്ചതിന് പിന്നാലെ രാജസ്ഥാന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റ് പാക്കിസ്ഥാനിലെ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. രാജസ്ഥാന്‍ ആന്റി കറപ്ഷന്‍ ബ്യൂറോയുടെ വെബ്‌സൈറ്റ് ആണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്തശേഷം സന്ദേശങ്ങളും ചിത്രങ്ങളും കാര്‍ട്ടൂണുകളും അവയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ തോറ്റെന്ന് പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ ആണ് ഇതില്‍ പ്രധാനപ്പെട്ടത്. മുന്‍ പാക് സൈനിക മേധാവി പര്‍വേസ് മുഷറഫ് ഒരു വടികൊണ്ട് ഇന്ത്യന്‍ സൈനികരെ അടിക്കുന്ന കാര്‍ട്ടൂണില്‍ ആണ് കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ തോറ്റതായി പരിഹസിക്കുന്നത്. സൈനികര്‍ ഭയന്നോടുന്നതായും അതില്‍ ചിത്രീകരിച്ചിട്ടുണ്ട്.

indianwebsiteshackedbypakistanhackers

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്കറില്‍ നടക്കുന്ന കാര്‍ട്ടുണും സൈറ്റില്‍ കാണാം. പരിക്കേറ്റ ശരീര ഭഗങ്ങളില്‍ ഓരോ വര്‍ഷവും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷങ്ങളിലെല്ലാം പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചെന്നാണ് അവരുടെ അവകാശവാദം. 1965 ലെ യുദ്ധത്തിലും ഇന്ത്യയെ തോല്‍പിച്ചെന്നു പറയുന്ന ഹാക്കര്‍മാര്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന് അടിയില്‍ എഴുതിയിട്ടുമുണ്ട്.

പാക്കിസ്ഥാന്‍ ഹാക്കര്‍മാരുടെ ചെയ്തിയെക്കുറിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. ഇതാദ്യമായല്ല പാക്കിസ്ഥാന്‍ ഹാക്കര്‍മാര്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ നുഴഞ്ഞു കയറുന്നത്. പലവട്ടം പല സംസ്ഥാനങ്ങളുടെയും വെബ്‌സൈറ്റുകള്‍ ഇവര്‍ തകരാറിലാക്കി. ഇതിനു പകരമായി ഇന്ത്യയിലെ ഹാക്കര്‍മാര്‍ പാക് സര്‍ക്കാരിന്റെ വെബ്‌സൈറ്റും ഹാക്ക് ചെയ്തിട്ടുണ്ട്.

English summary
Pakistani hackers deface Rajasthan govt website
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X