• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സര്‍ക്കാര്‍ ഫോര്‍മുല തള്ളി പ്രതിപക്ഷം, 4 പാര്‍ട്ടികളുടെ യോഗത്തിനില്ല, സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷനെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പ്രതിഷേധത്തിലാണ്. തുടര്‍ച്ചയായി സഭയും ഇതേ തുടര്‍ന്ന് തടസ്സപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഇത് പരിഹരിക്കാനുള്ള ശ്രമവും സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. നാല് പാര്‍ട്ടികളുടെ യോഗം ഇന്ന് വിളിച്ചിരുന്നു കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ഈ യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. പന്ത്രണ്ട് എംപിമാരെയും സസ്‌പെന്‍ഡ് ചെയ്തത് പിന്‍വലിക്കണം. പക്ഷേ ഈ വിഷയത്തില്‍ മാപ്പുപറയാന്‍ തയ്യാറല്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. കഴിഞ്ഞ ദിവസം പ്രതിപക്ഷവും സര്‍ക്കാരും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്ത് ഒരു ധാരണയിലെത്തണമെന്നും രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു നിര്‍ദേശിച്ചിരുന്നു. സഭാ നടപടികള്‍ കൃത്യമായി നടക്കുന്നതിന് വേണ്ടിയായിരുന്നു സമവായം വേണമെന്ന് നായിഡു നിര്‍ദേശിച്ചത്.

രാഹുലിന് ഇനി ഉപദേശകരില്ല, സച്ചിന്‍ രണ്ടാമനാവും, പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ, പിഴച്ചത് ഇക്കാര്യത്തില്‍രാഹുലിന് ഇനി ഉപദേശകരില്ല, സച്ചിന്‍ രണ്ടാമനാവും, പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ, പിഴച്ചത് ഇക്കാര്യത്തില്‍

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ അടങ്ങുന്ന നാല് പാര്‍ട്ടികളെയും ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു സര്‍ക്കാര്‍. ഇതിനായി അവര്‍ക്ക് ക്ഷണവും ലഭിച്ചിരുന്നു. പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് കത്തയച്ചത്. അതേസമയം ഇതില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. പ്രതിപക്ഷ നേതാക്കള്‍ ഇന്ന് യോഗം ചേരും. അതിന് ശേഷമായിരിക്കും തീരുമാനമെടുക്കുക. വെറും നാല് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കത്തയച്ച മന്ത്രിയുടെ നടപടി അന്യായവും ദൗര്‍ഭാഗ്യകരവുമാണെന്ന് മല്ലികാര്‍ജുന്‍ ഗാര്‍ഗെ മന്ത്രി പ്രഹ്ലാദ് ജോഷിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. പന്ത്രണ്ട് എംപിമാരുടെ സസ്‌പെന്‍ഷനില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായിട്ടാണ് പ്രതിഷേധം നടത്തുന്നത്.

നവംബര്‍ 29 മുതല്‍ രാജ്യസഭാ ചെയര്‍മാനോ അതല്ലെങ്കില്‍ രാജ്യസഭാ നേതാവ് പിയൂഷ് ഗോയലോ ചര്‍ച്ചയ്ക്ക് വിളിക്കണമെന്ന് നേരത്തെ തന്നെ പറഞ്ഞതാണ്. ന്യായമായ ഈ അഭ്യര്‍ത്ഥന ഇതുവരെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. നാല് പാര്‍ട്ടികളെ മാത്രമാണ് അതും ചര്‍ച്ചയ്ക്ക് വിളിച്ചത്. ബാക്കിയെല്ലാ പാര്‍ട്ടികളെയും മാറ്റിനിര്‍ത്തുന്നത് അന്യായമാണെന്നും മല്ലികാര്‍ജുന്‍ ഗാര്‍ഗെ വ്യക്തമാക്കി. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രയനും സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. പാര്‍ലമെന്റ് പ്രവര്‍ത്തിച്ച് കാണാന്‍ ആഗ്രഹിക്കാത്ത സര്‍ക്കാരിന്റെ ഇന്നത്തെ പ്രഹസനം, നാല് പ്രതിപക്ഷ പാര്‍ട്ടികളെ ചര്‍ച്ചകള്‍ക്ക് വിളിക്കുന്നു, പത്ത് പ്രതിപക്ഷ പാര്‍ട്ടികളെ പുറത്തിരുത്തുന്നു. പരാജയപ്പെട്ട പ്രഹസനമെന്നും ഒബ്രയന്‍ പറഞ്ഞു. ആദ്യം സസ്‌പെന്‍ഷന്‍ പിന്‍വലിക്കെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യസഭ ബഹളങ്ങളില്ലാതെ നടക്കണമെന്ന് നേരത്തെ ചെയര്‍മാന്‍ പറഞ്ഞിരുന്നു. എന്നാല്‍ മാപ്പുപറയാതെ ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. സര്‍ക്കാരിന് എംപിമാര്‍ മാപ്പുപറയണമെന്നാണ് ഉള്ളത്. അതൊരിക്കലും എംപിമാര്‍ ചെയ്യാന്‍ പോകുന്നില്ലെന്നും മല്ലികാര്‍ജുന്‍ ഗാര്‍ഗെ പറഞ്ഞു. ശൈത്യകാല സമ്മേളനത്തില്‍ സഭ നല്ല രീതിയില്‍ നടന്ന ദിവസങ്ങള്‍ വളരെ കുറവാണ്. നിത്യേന പ്രതിഷേധങ്ങള്‍ കൊണ്ട് സഭ നിറഞ്ഞിരുന്നു. ഈ വിഷയത്തില്‍ കോണ്‍ഗ്രസുമായി യോജിച്ച് പ്രതിഷേധം നടത്താന്‍ തയ്യാറാണെന്ന് ഡെറിക് ഒബ്രയന്‍ നേരത്തെ പറഞ്ഞിരുന്നു. നേരത്തെ തൃണമൂലിനെ കൂട്ടാതെ സോണിയ പ്രതിപക്ഷ യോഗം ചേര്‍ന്നിരുന്നു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ ആറ് പേര്‍ കോണ്‍ഗ്രസ് എംപിമാരാണ്. രണ്ട് പേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ്.

പ്രശാന്ത് ജെഡിയുവിലെത്തും, ലക്ഷ്യം ലാലുവുമായി ചേര്‍ന്ന് മഹാസഖ്യം, കോണ്‍ഗ്രസ് ഔട്ട്, കാരണം ഇതാണ്പ്രശാന്ത് ജെഡിയുവിലെത്തും, ലക്ഷ്യം ലാലുവുമായി ചേര്‍ന്ന് മഹാസഖ്യം, കോണ്‍ഗ്രസ് ഔട്ട്, കാരണം ഇതാണ്

cmsvideo
  മാധ്യമങ്ങൾ മിണ്ടാത്ത John Brittasന്റെ കിടിലൻ പ്രസംഗം രാജ്യസഭയിൽ | Oneindia Malayalam
  English summary
  parliament protest will continue, opposition may not goes to 4 party meet, congress not backing off
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X