കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താന്‍കോട് അക്രമം; മൂന്ന് ഭീകരവാദികള്‍ പാകിസ്ഥാനില്‍ അറസ്റ്റില്‍

Google Oneindia Malayalam News

ദില്ലി: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗുജറന്‍വാലയില്‍ നിന്ന് പത്താന്‍കോട് ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്നു പേരെ അറസ്റ്റ് ചെയ്തു. ലാഹോറില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ഒരു വാടക വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

ഖാലിദ് മഹ്മൂദ്, ഇര്‍ഷാബ്ദൂല്‍ ഹഖ്, മുഹമ്മദ് ഷൊയിബ് എന്നവരെയാണ് ഭീകര വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. ഭീകര വിരുദ്ധ കോടതിയില്‍ ഹാജരാക്കിയ ഇവരെ ആറു ദിവസത്തേക്ക് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് കൈമാറി.

Pathankot Attack

ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ ഔദ്യോഗികമായി കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് അനേഷിച്ചിരുന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ പിരിച്ചു വിടുകയും അഞ്ചംഗ സംയുക്ത അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു.

പത്താന്‍കോട് ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള നയതന്ത്ര നീക്കങ്ങളില്‍ ഇന്ത്യ നിലപാട് കര്‍ശനമാക്കിയതിനെ തുടര്‍ന്നാണ് പാകിസ്താന്‍ അന്വേഷണത്തിന് തയാറായ. അക്രമം നടന്നയുടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആവശ്യത്തെ തുടര്‍ന്ന് അന്വേഷണം നടത്തുമെന്നു പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ടെലിഫോണ്‍ സംഭാഷണത്തില്‍ ഉറപ്പു നല്‍കിയിരുന്നു.

English summary
Three suspects arrested in Pakistan in connection with the Pathankot terror attack have been sent to a six-day police remand by an anti-terrorism court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X