പോളിസി തീവ്രവാദം, ജഗനെതിരെ വാളെടുത്ത് പവന് കല്യാണ്‍, തിരിച്ചടിച്ച നടനെതിരെ ഫാന്‍സുകാരുടെ ആക്രമണം
ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് സൂപ്പര്‍ താരം പവന് കല്യാണ്‍. വൈഎസ്ആര്‍ കോണ്‍ഗ്രസിനെതിരെയുള്ള താരത്തിന്റെ വിമര്‍ശനവും അതിനെതിരെ നടന് പോസനി കൃഷ്ണ മുരളി നല്കിയ മറുപടിയും കൈയ്യാങ്കളിയിലേക്ക് നയിച്ചിരിക്കുകയാണ്. കൃഷ്ണ മുരളി പവന്റെ ആരാധകര്‍ ആക്രമിക്കാന്‍ ശ്രമിച്ചിരിക്കുകയാണ്. പവനെ പോലെ തെലുങ്കിലെ അറിയപ്പെടുന്ന തിരക്കഥാകൃത്തും നടനുമൊക്കെയാണ് പോസനി കൃഷ്ണ മുരളി. പോളിസി തീവ്രവാദം എന്ന വാക്ക് ജഗന് ഉപയോഗിച്ചത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട ജഗന് മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടി നിലപാടാണ് പവന് കല്യാണിനെ ചൊടിപ്പിച്ചത്.

തെലുങ്ക് സിനിമാ മേഖലയെ തകര്‍ക്കാന്‍ നോക്കുകയാണ് ജഗന്റെ പാര്‍ട്ടിയെന്നാണ് ജനസേന പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ പവന് കല്യാണ്‍ ആരോപിച്ചത്. താരങ്ങളെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ തരംതിരിച്ച് കാണുകയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നും, ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയ്ക്ക് അവര്‍ തടസ്സം ഉണ്ടാക്കുന്നതായും പവന് ആരോപിക്കുന്നു. എപിഎസ്ആര്‍ടിസി പ്രഥം ആപ്പ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിരുന്നു ആന്ധ്ര സര്‍ക്കാര്‍. ടിക്കറ്റ് വില്പ്പ നിരീക്ഷിക്കാനും, സിനിമാ തിയേറ്ററുകള്‍ക്ക് നഷ്ടം സംഭവിക്കാതിരിക്കാനുമുള്ള നീക്കമായിട്ടാണ് ഇത് വിലയിരുത്തപ്പെട്ടത്.
പവന് കല്യാണിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായിട്ടാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്. രാഷ്ട്രീയ നേട്ടത്തിനായി മാത്രം വിവാദമുണ്ടാക്കിയിരിക്കുകയാണ് പവന് കല്യാണെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ കൂടുതല്‍ ആരോപണങ്ങളാണ് പിന്നാലെ പവന് കല്യാണം നടത്തിയത്. ജഗന് മോഹന്‍ സര്‍ക്കാരിന്റെ നയപരമായ തീവ്രവാദം എല്ലാ മേഖലയെയും വിഭാഗങ്ങളെയും തകര്‍ക്കുകയാണ്. അതിനെ നേരിടേണ്ട സമയം അടുത്ത് വന്നുവെന്ന് പവന് കല്യാണ്‍ പറഞ്ഞിരുന്നു. പിന്നാലെ മറ്റൊരു ട്വീറ്റും സൂപ്പര്‍ താരത്തിന്റേതായി വന്നിരുന്നു. ഹിന്ദിയിലുള്ള ഈ ട്വീറ്റും ആന്ധ്ര സര്‍ക്കാരിനെതിരെയായിരുന്നു.
140 ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരെയാണ് ഒരു വര്‍ഷത്തിനിടയില്‍ ആക്രമണമുണ്ടായതെന്നും, ഇതാണ് ആന്ധ്രപ്രദേശിന്റെ പുരോഗതിയെന്നും, എല്ലാ ക്രിമിനലുകളും സുരക്ഷിതമായിരിക്കുകയാണെന്നും പവന് പറഞ്ഞു. ഇതിനൊപ്പം ഇന്‍ഫോഗ്രാഫിക്കും താരം ഷെയര്‍ ചെയ്തിരുന്നു. നയപരമായ തീവ്രവാദമായി താന്‍ ചൂണ്ടിക്കാണിക്കുന്നത് ഇതാണെന്നും പവന് പറയുന്നു. പോസനി കൃഷ്ണ മുരളി വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവാണ്. ഈ പ്രസ്താവനകള്‍ക്കെതിരെ അദ്ദേഹവും രംഗത്ത് വന്നിരുന്നു. സിനിമാ റിലീസുമായി ബന്ധപ്പെട്ട ചടങ്ങിനിടെയായിരുന്നു വിമര്‍ശനം. എന്നാല്‍ ജഗന്റെ ആരാധകരെ ഈ പ്രസ്താവനകള്‍ പ്രകോപിപ്പിച്ചിരിക്കുകയാണ്.
മാലാഖ ഭൂമിയിലേക്ക് ഇറങ്ങി വന്നതാണോ, വെള്ളയിൽ അതീവ സുന്ദരിയായി അഹാന; ചിത്രങ്ങൾ കാണാം
കൃഷ്ണ മുരളിക്കെതിരെ ആക്രമണം നടത്തിയിരിക്കുകയാണ് പവന് കല്യാണിന്റെ ആരാധകര്‍. പോലീസ് ഇടപെട്ടാണ് ഇത് തടഞ്ഞത്. ഹൈദരാബാദ് പോലീസില്‍ ആരാധകരും ജനസേന പ്രവര്‍ത്തകരും പോസനി കൃഷ്ണ മുരളിക്കെതിരെ പരാതിയും നല്‍കിയിട്ടുണ്ട്. ആന്ധ്രപ്രദേശ് സര്‍ക്കാര്‍ സിനിമാ മേഖലയ്ക്ക് നല്ലത് ചെയ്യാനാണ് ശ്രമിക്കുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനം അതിനുള്ളതാണെന്നും സര്‍ക്കാര്‍ ഉപദേഷ്ടാവ് സജല രാമകൃഷ്ണ റെഡ്ഡി പഞ്ഞു. സര്‍ക്കാരിന്റെ തീരുമാനത്തെ താരങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ പവാന്‍ കല്യാണ്‍ സര്‍ക്കാരിനെ ചെളി വാരിയെറിയുകയാണെന്നും റെഡ്ഡി പറഞ്ഞു.
അതേസമയം സിനിമാ മേഖലയുമായി സഹകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. വിതരണക്കാര്‍ അടക്കം ഈ തീരുമാനത്തില്‍ സന്തോഷവാന്മാരാണ്. ടിക്കറ്റ് വില്‍പ്പനയില്‍ സുതാര്യത കൊണ്ടുവരാന്‍ ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ സാധിക്കുമെന്നും രാമകൃഷ്ണ റെഡ്ഡി. പവന് കല്യാണെതിരെ പരാതി നല്‍കുമെന്ന് പോസനി കൃഷ്ണ മുരളി അറിയിച്ചിട്ടുണ്ട്. പവന്റെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.പവന്റെ തന്നെ ഗബര്‍ സിംഗില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന് വാര്‍ത്താസമ്മേളനത്തില്‍ കൃഷ്ണ മുരളി ആരോപിച്ചു. അതിന് മുന്‍കൈയ്യെടുത്തത് പവന് കല്യാണ്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications